ഭക്ഷ്യവിഷബാധയെന്ന് സംശയം; ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

death

ബെംഗളൂരു : റായ്ചൂരുവിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു.

സിരവാര താലൂക്കിലെ കല്ലൂരു സ്വദേശി ഭീമണ്ണ ബാഗലി(70), ഭാര്യ ഏരമ്മ ബാഗലി(62), മക്കളായ മല്ലേഷ്(21), പാർവതി(19) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൾ മല്ലമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച ഇവരെ ബുധനാഴ്ച രാവിലെ ഛർദിയും വയറിളക്കവും ബാധിച്ച്‌ അവശരായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

ആട്ടിറച്ചി കൊണ്ടുള്ള ഭക്ഷണമാണ് കഴിച്ചതെന്ന് പറയുന്നു. മൂന്ന് പേർ റായ്ചൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.

സരവാര പോലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 10 വരി പാതയായ 'എം.എ.ആർ' റോഡ് സജ്ജം; മൈസൂരു-മഗാഡി ഇടനാഴി 15 ദിവസത്തിനകം തുറക്കും
[masterslider id="10"]

Related posts