മണ്ണിടിച്ചിൽ; കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് റദ്ദാക്കിയത് ഈ ദിവസം വരെ നീട്ടി വിശദാംശങ്ങൾ

ബെംഗളൂരു : ഹാസനിലെ സകലേശ്പുര ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കണ്ണൂരിൽനിന്ന് മംഗളൂരു വഴിയുള്ള കണ്ണൂർ-ബെംഗളൂരു എക്സ്പ്രസ് തീവണ്ടി (16512) റദ്ദാക്കിയത് ഓഗസ്റ്റ് ആറുവരെ നീട്ടി.

ഇത് ഓഗസ്റ്റ് നാലുവരെ റദ്ദാക്കിയതായി നേരത്തേ ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചിരുന്നു.

മംഗളൂരു വഴിയുള്ള കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് (16511) റദ്ദാക്കിയത് ഓഗസ്റ്റ് അഞ്ചുവരെയും നീട്ടി. നേരത്തേ ഇത് മൂന്നുവരെയായിരുന്നു റദ്ദാക്കിയത്.

  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം

ഈ റൂട്ടിലോടുന്ന മറ്റ് പത്ത് തീവണ്ടികളും റദ്ദാക്കിയത് രണ്ടു ദിവസത്തേക്കുകൂടി നീട്ടി.

യടകുമേറി-കടഗരവള്ളി സ്‌റ്റേഷനുകൾക്കിടയിൽ ജൂലായ് 26-ന് രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്.

ഇതോടെ ഈ റൂട്ടിലുള്ള എല്ലാ തീവണ്ടിസർവീസുകളും തടസ്സപ്പെട്ടു.

ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികൾ പൂർത്തിയാകാത്തതിനാലാണ് തീവണ്ടികൾ റദ്ദാക്കിയത് നീട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us