ശനിയാഴ്ച മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: തിരക്ക് പരിഗണിച്ച്‌ ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്ക് സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തും.

06041 മംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിൻ മംഗളൂരുവില്‍നിന്ന് വൈകീട്ട് 7.30-നാകും പുറപ്പെടുക. പിറ്റേന്ന് രാവിലെ എട്ടുമണിക്ക് കൊച്ചുവേളിയിലെത്തും.

തിരിച്ച്‌ 06042 എന്ന നമ്ബറില്‍ നാലാം തീയതി, ഞായറാഴ്ച വൈകീട്ട് 6.40-ന് കൊച്ചുവേളിയില്‍നിന്ന് ഈ ട്രെയിൻ മംഗളൂരുവിലേക്കും സർവീസ് നടത്തും. പിറ്റേന്ന് രാവിലെ ഏഴു മണിയോടെയാകും മംഗളൂരുവിലെത്തുക.

  ലോകത്തിലെ മികച്ച ഭക്ഷണ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു 13-ാം സ്ഥാനത്ത്; ആദ്യ ഇരുപതിൽ ഇടംപിടിച്ച ഏക ഇന്ത്യൻ നഗരം

എട്ട് സ്ലീപ്പർ കോച്ചുകളും ഏഴ് സെക്കൻഡ് ക്ലാസ് ജനറല്‍ കോച്ചുകളുമാകും ട്രെയിനില്‍ യാത്രക്കാർക്കായി ഉണ്ടാകുക.

മംഗളൂരു, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ജങ്ഷൻ, ആലപ്പുഴ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് ട്രെയനിന് സ്റ്റോപ്പുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts