വാടക 43000, ഡെപ്പോസിറ്റ് 2.5 ലക്ഷം; വൈറലായി യുവതിയുടെ പോസ്റ്റ്‌ 

ബെംഗളൂരു: ബെംഗളൂരു പോലുള്ള ഒരു നഗരത്തിൽ ജീവിതച്ചെലവ് വളരെ കൂടുതലാണ്.

അതുപോലെ തന്നെയാണ് വീട്ടുവാടകയുടെ കാര്യവും.

ഒപ്പം അതിന് കൊടുക്കേണ്ടുന്ന സെക്യൂരിറ്റി തുകയും ചെറുതല്ല.

ജീവിതച്ചെലവ് വളരെ കൂടുതലുള്ള എളുപ്പമൊന്നും വീട് കിട്ടാത്ത നഗരങ്ങളാണ് ബെംഗളൂരു, മുംബൈ, ദില്ലി തുടങ്ങിയവയെല്ലാം.

ഏതായാലും അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

പോസ്റ്റില്‍ പറയുന്നത്, വീട്ടിലേക്ക് വാടകക്കാരെ ആവശ്യമുണ്ട് എന്നാണ്.

ഇത് 2BHK അപ്പാർട്ട്‌മെൻ്റാണ്. എന്നാല്‍, അതിന്റെ വാടകയും സെക്യൂരിറ്റി തുകയും കേള്‍ക്കുമ്പോൾ ശരിക്കും ഞെട്ടും.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

വീട്ടുവാടക 43000 രൂപയും ഡെപ്പോസിറ്റ് 2.5 ലക്ഷവും.

ലീഷ അഗർവാള്‍ എന്ന യുവതിയാണ് പോസ്റ്റിട്ടിരിക്കുന്നത്.

അതില്‍, ബെംഗളുരുവിലെ കൊരമംഗലയിലുള്ള 2BHK അപ്പാർട്ട്‌മെൻ്റിൻ്റെ ചിത്രം നല്‍കിയിട്ടുണ്ട്.

രണ്ട് കിടപ്പുമുറികളുടെയും അടുക്കളയുടെയും ലിവിംഗ് ഏരിയയുടെയും ചിത്രങ്ങള്‍ അതില്‍ കാണാം.

“ഞങ്ങള്‍ കൊരമംഗലയിലെ നിലവിലെ 2BHK -യില്‍ നിന്ന് മാറുകയാണ്. അത് ഏറ്റെടുക്കാൻ താല്‍പ്പര്യമുള്ള ആരെയെങ്കിലും അന്വേഷിക്കുകയാണ്. എല്ലാ ഫർണിച്ചറുകളോടും കൂടി ഏറ്റെടുക്കുന്നവരെയാണ് വേണ്ടത്. വാടക 43k, സെക്യൂരിറ്റി തുക 2.5L. എല്ലാ ഫർണിച്ചറുകള്‍ക്കും അധികം തുക വേണം. വിശദാംശങ്ങള്‍ക്ക് DM ചെയ്യൂ” എന്നാണ് എക്സില്‍ ലീഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ദമ്പതികള്‍ക്ക് ഇത് മികച്ചതാണ് എന്നും വിപ്രോ സിഗ്നലിന് അരികിലാണെന്നും ഒരു മുറിക്ക് മനോഹരമായ ബാല്‍ക്കണിയുണ്ട് എന്നും ഇവർ കുറിച്ചിട്ടുണ്ട്. ചിത്രങ്ങളില്‍ നിന്നും മനോഹരമായ വീടാണ് എന്ന് മനസിലാകുന്നുണ്ട്. എന്നാല്‍, വീട്ടുവാടകയെക്കാളും ആളുകളെ അമ്പരപ്പിച്ചത് 2.5 ലക്ഷം രൂപ വീടിന് സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം എന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts