സംസ്ഥാനത്ത് മഴ കനക്കുന്നു: വെള്ളപൊക്ക ഭീഷണിയും നിലനിൽക്കുന്നു

ബെംഗളൂരു∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു.

റായ്ച്ചൂരിലെ ലിംഗനമക്കി ഡാം തുറന്നുവിട്ടു.

മൈസൂരു, മണ്ഡ്യ, ചാമരാജ്നഗർ ജില്ലകളിൽ ഇന്നലെയും കനത്ത മഴ തുടർന്നു. കുടകിൽ കഴിഞ്ഞ 3 ദിവസങ്ങളിലായി പെയ്തിരുന്ന മഴയ്ക്കു ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്കം തുടരുകയാണ്..

കുടകിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നെത്തും.

മണ്ണിടിച്ചിൽ ഉണ്ടായ ശ്രീമംഗലയും പ്രളയമുണ്ടായ വിരാജ്പേട്ടിലെ കെടമല്ലൂരു, സിദ്ധാപുര എന്നിവിടങ്ങളിലും സിദ്ധരാമയ്യ എത്തും.

  നിസാരക്കാരനല്ല,കോക്രോച്ച് പാർട്ടിയുടെ സ്ഥാപകൻ; എന്താണ് സിജെപി? ആരാണ് അഭിജിത് ദിപ്കെ? എന്നെല്ലാം അറിയാൻ വായിക്കാം

ഒട്ടേറെ വീടുകൾ തകർന്ന മടിക്കേരിയിൽ എത്തുന്ന മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെയും കാണും.

പൊലിഞ്ഞത് 12 ജീവൻ കർണാടകയിൽ ഈ വർഷം ഇതുവരെ 46 മണ്ണിടിച്ചിലുകളിലായി 12 പേർ മരിച്ചു.

ചിക്കമഗളൂരു, ദക്ഷിണ കന്നഡ, ഹാസൻ, കുടക്, ശിവമൊഗ്ഗ, ഉഡുപ്പി, ഉത്തരകന്നഡ ജില്ലകളിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്.

വരും ദിവസങ്ങളിൽ കൂടുതൽ ദുരന്തങ്ങൾക്കു സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകുന്നു.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം
[masterslider id="10"]

Related posts