റായ്ചൂരുവിൽ പള്ളിയിലേക്ക് മദ്യക്കുപ്പികളെറിഞ്ഞ ഏഴുപേർ അറസ്റ്റിൽ

ബെംഗളൂരു : റായ്ചൂരുവിൽ പള്ളിയിലേക്ക് മദ്യക്കുപ്പികളെറിഞ്ഞ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു.

റായ്ചൂരുവിലെ സിരവര സ്വദേശികളായ എൻ.ബി. സാഗർ (23), ആർ. ബസവ (24), കെ.എൻ. വിജയ്(25), ബി.ആർ. രംഗനാഥ് (25), എൻ.എസ്. സുരേഷ് (22), ബി.കെ. സബയ്യ (22) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

സിരവര ടൗണിലെ ഫിർദൗസി മസ്ജിദിനുനേർക്കാണ് അതിക്രമമുണ്ടായത്. മസ്ജിദിനു സമീപത്തുനിന്ന് മദ്യപിച്ചശേഷം ഇവർ കുപ്പികൾ അകത്തേക്ക് വലിച്ചെറിയുകയായിരുന്നെന്ന് സിരവര പോലീസ് പറഞ്ഞു.

മസ്ജിദിൽനിന്ന് വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി.

അപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts