സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ വിമർശിച്ച് തേജസ്വി സൂര്യ

ബെംഗളൂരു : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ കർണാടക നൂറുവീടുകൾ നിർമിച്ചുനൽകുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിനെതിരേ ബി.ജെ.പി. എം.പി.യും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. സംസ്ഥാനത്തിന്റെ പണമുപയോഗിച്ച് രാഹുൽഗാന്ധിയുടെ ആഗ്രഹം സഫലമാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്ന് തേജസ്വി സൂര്യ കുറ്റപ്പെടുത്തി. കോൺഗ്രസ് കർണാടകത്തെ എ.ടി.എമ്മാക്കി ചൂഷണംചെയ്യുകയാണെന്നും വിമർശിച്ചു. കർണാടകത്തിന്റെ മലയോരമേഖല പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് ദുരിതമനുഭവിക്കുമ്പോൾ സർക്കാർ സഹായിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘അതിന് സിദ്ധരാമയ്യ നടപടിയെടുക്കുമോ. കന്നഡിഗരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ മുഖ്യമന്ത്രിക്കു കഴിയില്ലേ” അദ്ദേഹം ചോദിച്ചു. പ്രളയം ബാധിച്ച ഉത്തരാഖണ്ഡ്…

Read More

ബെംഗളൂരുവിൽ അഖിലേന്ത്യ വടംവലി മത്സരവും പൂക്കള മത്സരവും

ബെംഗളൂരു:  ബാബുസാഹിബ് പാളയ സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്നാമത് വടം വലി മത്സരവും പൂക്കള മത്സരവും ഈ വരുന്ന സെപ്റ്റംബർ മാസം ഒന്നാം തിയതി ഹൊരമാവ് അഗരയിലുള്ള മുത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. രാവിലെ 9 മണിമുതലാണ് മത്സരങ്ങൾ ആരംഭിക്കുക. വടം വലിയിൽ വിജയികളാകുന്ന ആദ്യ 4 സ്ഥാനക്കാർക്കു 75000/-, 50000/-, 30000/-, 20000/- എന്നിങ്ങനെയാണ് സമ്മാനത്തുക പൂക്കള മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കു 25001/-,15001/-, 10001/- എന്നിങ്ങനെ സമ്മാനത്തുകകളും ട്രോഫികളും നൽകും. വിജയികൾക്കു മാതൃഭൂമി ചീഫ് സബ്…

Read More

വയനാട്ടിൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക തയാറാക്കുക പ്രധാന ദൗത്യം;വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു; തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് സംസ്‌കരിക്കും

വയനാട് : വയനാട്ടില്‍ വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ച് എന്‍ഡിആര്‍എഫ് സംഘം. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്. എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. കൂടാതെ ഒരിടത്തും തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജന്‍. ഇതുവരെ ആരും തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് വൈകീട്ട് സംസ്‌കരിക്കും. എല്ലാ മൃതദേഹങ്ങളും…

Read More

എസ്.ഐ.യുടെ മരണം : സി.ഐ.ഡി. അന്വേഷണം തുടങ്ങി

ബെംഗളൂരു : യാദ്ഗിർ ടൗൺ പോലീസ് സബ് ഇൻസ്പെക്ടർ പരശുറാമിന്റെ (34) മരണത്തെപ്പറ്റി പോലീസിന്റെ സി.ഐ.ഡി. വിഭാഗം അന്വേഷണം തുടങ്ങി. ഡി.വൈ.എസ്.പി. പുനീത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച യാദ്ഗിറിലെ മുതിർന്ന പോലീസുദ്യോഗസ്ഥരുമായി ചർച്ച നടത്തി. പരശുറാമിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്നതിനെത്തുടർന്ന് ശനിയാഴ്ചയാണ് കേസന്വേഷണം സർക്കാർ സി.ഐ.ഡി.ക്ക് കൈമാറിയത്. മരണത്തിന് കോൺഗ്രസ് എം.എൽ.എ. ചന്നറെഡ്ഡി പാട്ടീൽ തുന്നൂരിനും മകൻ പമ്പന ഗൗഡക്കും പങ്കുണ്ടെന്ന് പരശുറാമിന്റെ ഭാര്യ ആരോപിച്ചിരുന്നു. ഇരുവരുടെയും പേരിൽ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Read More

സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ അമ്മയും ആൺസുഹൃത്തും തട്ടിക്കൊണ്ടുപോയി

KIDS CHILD RAPE

ബെംഗളൂരു : കെ.ആർ. പുരത്ത് മുത്തച്ഛന്റെയൊപ്പം സ്കൂൾ ബസ് കാത്തു നിന്ന ഏഴു വയസ്സുകാരനെ കുട്ടിയുടെ അമ്മയും ആൺസുഹൃത്തും ചേർന്ന് തട്ടിക്കൊണ്ടുപോയി. രണ്ടാംക്ലാസ് വിദ്യാർഥിയായ കുട്ടി അപ്പാർട്ട്‌മെന്റിനടുത്ത് സ്കൂൾ ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു സംഭവം. മാതാപിതാക്കൾ വിവാഹമോചന ഹർജി നൽകിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ ആഗ്രഹപ്രകാരം അച്ഛന്റെയൊപ്പം നിൽക്കാനാണ് ശിശുക്ഷേമകമ്മിറ്റി നിർദേശിച്ചിരുന്നത്. എന്നാൽ, അമ്മയും ആൺസുഹൃത്തും കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. മുത്തച്ഛന്റെ പരാതിയിൽ കെ.ആർ. പുരം പോലീസ് അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരേ കേസെടുത്തു. ഗാർഹിക വിഷയങ്ങളുടെ പേരിൽ യുവതി ഭർത്താവിന്റെപേരിൽ ബെംഗളൂരുവിലും ചെന്നൈയിലും പരാതി നൽകിയിരുന്നു.

Read More

ഇനി പൂർണ നിരോധനം ; വിനായക ചതുർഥി ആഘോഷത്തിന് വേണ്ട പിഒപി വിഗ്രഹങ്ങൾ

  ബംഗളുരു : സംസ്ഥാനത്തെ വിനായക ചതുർഥി ആഘോഷത്തിന് പ്ലാസ്റ്റർ ഓഫ് പാരീസ് (പി ഒ പി ) വിഗ്രഹങ്ങൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി കർണാടക മാലിനികരണ നിയന്ത്രണ ബോർഡ്‌. മുൻവർഷങ്ങളിൽ ബംഗളുരു നഗരജില്ലയിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് . മണ്ണിൽ ലയിച്ച് ചേരാത്ത പി ഒ പി വിഗ്രഹങ്ങൾ നിമജജനം ചെയ്യുന്നത് തടകങ്ങളിലും കനാലുകളിലും ഗുരുതര പാരിസ്ഥിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. പകരം കളിമൺ കൊണ്ടുള്ള വിഗ്രഹങ്ങൾ ഉപയോഗിക്കാം.

Read More

നിർമാണം പൂർത്തിയായി; നഗരത്തിൽ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി ഉടൻ തുറക്കും

ബെംഗളൂരു: ബി.സി.സി.ഐ.യുടെ ദേശീയ ക്രിക്കറ്റ് അക്കാദമി ബെംഗളൂരുവിൽ ഉടൻ തുറക്കും. അക്കാദമിയുടെ നിർമാണംപൂർത്തിയായതായി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ അറിയിച്ചു. ലോകനിലവാരത്തിലുള്ള മൂന്ന് മൈതാനങ്ങളും 45 പരിശീലനപിച്ചുകളും ഇൻഡോർ ക്രിക്കറ്റ് പിച്ചുകളുംനീന്തൽക്കുളവും അക്കാദമിയിലുണ്ടെന്നും ജയ് ഷാ പറഞ്ഞു. നീന്തൽക്കുളം ഒളിമ്പിക്സിലെ നീന്തൽക്കുളത്തിന് ആവശ്യമായത്ര വലുപ്പത്തിലുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിശീലനത്തിനും സൗകര്യമുണ്ട്. രാജ്യത്തെ ക്രിക്കറ്റ് താരങ്ങളുടെയും ഭാവിതാരങ്ങളുടെയും കഴിവു വികസിപ്പിക്കാൻ അക്കാദമിക്ക് കഴിയുമെന്നും ജയ് ഷാ എക്സിൽ കുറിച്ചു. 2000-ത്തിലാണ് ബെംഗളൂരുവിൽ ബി.സി.സി.ഐ.യുടെ ദേശീയ ക്രിക്കറ്റ് അക്കാദമി അനുവദിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ്…

Read More

300 രൂപയ്ക്ക് വേണ്ടി അമ്മയെ മകൻ കൊന്നു

ബെംഗളൂരു : 300 രൂപയ്ക്ക് വേണ്ടി മകൻ മാതാവിനെ കൊലപ്പെടുത്തി. ജില്ലയിലെ ബൈലഹോംഗല താലൂക്കിലെ ഉദിക്കേരി ഗ്രാമത്തിലാണ് സംഭവം. മഹാദേവി ഗുരെപ്പ തോലഗി (70) ആണ് കൊല്ലപ്പെട്ടത്. എരപ്പ ഗുരെപ്പ തോലഗി (34) ആണ് അമ്മയെ കൊലപ്പെടുത്തിയത്. 300 രൂപ ചോദിപ്പോൾ ‘അമ്മ നൽകില്ലെന്ന് അമ്മ പറഞ്ഞു. ഇക്കാരണത്താൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് വാക്കേറ്റം വഴിമാറുകയും മകൻ മഹാദേവിയുടെ തലയിൽ വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി രക്തസ്രാവത്തെ തുടർന്ന് അമ്മ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രതി എരപ്പയെ ദോദ്‌വാഡ പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസ്…

Read More

ബി.ജെ.പി.- ജെ.ഡി.എസ്. സഖ്യസർക്കാർ അധികാരത്തിൽ വീണ്ടും വരണം; കുമാരസ്വാമി

ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യസർക്കാർ വീണ്ടും അധികാരത്തിലെത്താനായി ബി.ജെ.പി. നേതാക്കൾക്കൊപ്പം പ്രവർത്തിക്കുമെന്ന് കേന്ദ്രമന്ത്രിയും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഇനിയൊരിക്കലും കോൺഗ്രസിലേക്ക് പോകില്ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരു അർബൻ വികസന അതോറിറ്റിയുടെ വിവാദഭൂമിയിടപാട് മുൻനിർത്തി സിദ്ധരാമയ്യ സർക്കാരിനെതിരേ ബി.ജെ.പി.യും ജെ.ഡി.എസും ചേർന്നുനടത്തുന്ന ‘മൈസൂരു ചലോ’ പദയാത്രയുടെ രണ്ടാംദിവസത്തെ യാത്രയിൽ സംസാരിക്കുകയായിരുന്നു കുമാരസ്വാമി. ഇരുപാർട്ടികളും ഒരുമിച്ചുമുന്നേറണമെന്ന് ആഹ്വാനംചെയ്ത കുമാരസ്വാമി, മുഖ്യമന്ത്രിയാരാകുമെന്നത് പ്രധാനകാര്യമല്ലെന്നും പറഞ്ഞു. ജനപക്ഷത്തുനിൽക്കുന്ന സർക്കാരാണുണ്ടാകേണ്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അത്തരമൊരു സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് ആവശ്യമെന്നും പറഞ്ഞു.2006-ലാണ് ബി.ജെ.പി.യുമായി ചേർന്ന് ജെ.ഡി.എസ്. സഖ്യസർക്കാരുണ്ടാക്കിയത്. 2004-ൽ…

Read More

‘മുഡ’ ഭൂമിയിടപാടിൽ ആരോപണം; സിദ്ധരാമയ്യക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണ

Siddaramaiah

ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി(‘മുഡ’)ഭൂമിയിടപാടിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണ. കോൺഗ്രസ് സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ ഞായറാഴ്ച ബെംഗളൂരുവിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റ് മന്ത്രിമാർ എന്നിവരുമായി ഇരുവരും ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു യോഗം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്ക് ഗവർണർ താവർചന്ദ് ഗഹ്‌ലോത് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി.യും…

Read More
Click Here to Follow Us