ബംഗളുരു : മലയാളി നഴ്സിങ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. ചിക്കബാനവാരയിലെ സ്വകാര്യ നഴ്സിങ് കോളേജിലെ ബി സി സി ഒന്നാം വർഷ വിദ്യാർത്ഥിനി പാലക്കാട് പുതുക്കോട് കീഴതാളിക്കോട് ഗംഗധരന്റെ മകൾ അതുല്യ (19) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. ആറാം നിലയിൽ നിന്നും താഴേക്ക് വീഴുന്നതിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്. മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സോലദേവനഹള്ളി പോലീസ് കേസിടുത്തു. സംസ്കാരം ഇന്ന് രാവിലെ 9ന് തിരുവില്വാമല…
Read MoreMonth: August 2024
മംഗളൂരു-ബെംഗളൂരു പാതയിലെ മണ്ണിടിച്ചിൽ : ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് വീണ്ടും നീട്ടി
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയിൽപ്പാതയിൽ മണ്ണിടിഞ്ഞിട്ട് പത്തുദിവസം പിന്നിടുമ്പോഴും തീവണ്ടിസർവീസ് പുനഃസ്ഥാപിച്ചില്ല. പാളത്തിലെ പ്രവൃത്തികൾ തുടരുന്നതിനാൽ സർവീസ് റദ്ദാക്കൽ ദക്ഷിണ-പശ്ചിമ റെയിൽവേ രണ്ടുദിവസംകൂടി നീട്ടി. ഇതോടെ യാത്രാദുരിതവുമേറി. കണ്ണൂരിൽനിന്ന് മംഗളൂരുവഴി ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള (16511/16512) തീവണ്ടിയുൾപ്പെടെ മുടങ്ങിക്കിടക്കുകയാണ്. കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്ക് ദിവസേനയുള്ള രണ്ടുതീവണ്ടികളിൽ ഒന്നാണിത്. രണ്ടാമത്തെ തീവണ്ടി കോഴിക്കോട്-പാലക്കാട് വഴിയുള്ളതാണ്. യാത്രാത്തിരക്കുമൂലം ടിക്കറ്റുലഭിക്കാൻ വലിയപ്രയാസമാണ്. അതിനാൽ കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുവരുന്ന യാത്രക്കാരിൽ ഭൂരിഭാഗത്തിനും ബസ് മാത്രമാണ് ആശ്രയം. ബസ് ടിക്കറ്റുകളും വേഗത്തിൽ തീർന്നുപോകുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് തിങ്കളാഴ്ചവരെ റദ്ദാക്കിയതായാണ് നേരത്തേ അറിയിച്ചത്. ഇത് ബുധനാഴ്ചവരെയാക്കി.…
Read Moreപ്രജ്വലിന്റെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനെന്ന് ബിജെപി എംഎൽഎ
ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും ഹസൻ മുൻ എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ അശ്ലീല വീഡിയോയുടെ പെൻഡ്രൈവുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പാർട്ടി സംസ്ഥാന അധ്യക്ഷനാണെന്ന ആരോപണവുമായി ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍. കർണാടക ബി.ജെ.പി അധ്യക്ഷൻ വിജയേന്ദ്രയുടെ നിർദേശപ്രകാരമാണ് പെൻഡ്രൈവുകള്‍ വിതരണം ചെയ്തത്. എത്രപേർക്ക് അദ്ദേഹം പെൻഡ്രൈവുകള്‍ വിതരണം ചെയ്തു?ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം ഉത്തരം പറയട്ടെ…’വിജയപുര നിയമസഭാംഗമായ യത്‌നാല്‍ വെല്ലുവിളിച്ചു. ബിജെപി ഭാരവാഹികളില്‍ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വീഡിയോകള്‍ കൈവശം വച്ചിരിക്കുകയാണെന്നും സ്വന്തം എംഎല്‍എമാരെ ബ്ലാക്ക് മെയില്‍ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും യത്‌നാല്‍…
Read Moreകർണാടകയിൽ കണ്ടെത്തിയത് 1600 ടൺ വെളുത്ത സ്വർണം
ബെംഗളൂരു: ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന ലിഥിയം എന്ന ലോഹമാണ് ഇവിടെ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 1600ടണ്‍ അളവിലുള്ള ലോഹനിക്ഷേപമാണിതെന്നാണ് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം അറിയിച്ചത്. അറ്റോമിക് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് കര്‍ണാടകയിലെ മണ്ഡ്യ ജില്ലയിലുള്ള മാര്‍ലഗല്ല മേഖലയില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ലിഥിയം ഭാവിയിലേക്കുള്ള ഏറ്റവും മൂല്യമുള്ള ലോഹങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്. പെട്രോള്‍, ഡീസല്‍ തുടങ്ങിയ…
Read Moreഅർജുനായുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി
ബെംഗളൂരു: ഷിരൂരില്‍ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചില്‍ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിർത്തിയെന്ന് കർണാടക അറിയിച്ചിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തിരച്ചില്‍ തുടരുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. ഗംഗാവാലി നദിയുടെ അടിയൊഴുക്ക് ശക്തമായതിനാലാണ് തിരച്ചില്‍ നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളവും കർണാടകയും സഹകരിച്ച് തിരച്ചില്‍ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് കോടതിയുടെ നിർദേശം.
Read Moreഎടിഎമ്മിൽ മോഷണശ്രമം; യുവാവ് അറസ്റ്റിൽ
കുമ്പള: പോലീസിന്റെ കഴിവ് തെളിയിക്കാൻ പരീക്ഷണത്തിനിറങ്ങിയ യുവാവ് ഒടുവില്‍ എ.ടി.എം. മോഷണശ്രമ കേസില്‍ പിടിയിൽ. മൊഗ്രാല്‍ കൊപ്പളത്തെ എ.എം.മൂസഫഹദ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 31-നായിരുന്നു മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമമുണ്ടായത്. പോലീസ് വാഹനം വരുന്നതുകണ്ട് ശ്രമം ഉപേക്ഷിച്ച യുവാവ് രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഏതാനും ദിവസങ്ങളിലായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച വൈകീട്ടുതന്നെ പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നാലു വർഷമായി ഗള്‍ഫിലായിരുന്ന പ്രതി നാട്ടില്‍ വന്നതിനുശേഷം ജോലിയൊന്നുമില്ലാതെ കറങ്ങുകയായിരുന്നു. റോബിൻഹുഡ് സിനിമകളുടെ…
Read Moreഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു നേരെ കല്ലെറിഞ്ഞു; യാത്രക്കാരന് പരിക്ക്
പട്‌ന: ഓടിക്കൊണ്ടിരിക്കുന്ന ഭഗല്‍പൂര്‍ ജയ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന് പരിക്ക്. യാത്രക്കാരന്റെ തലയ്ക്കാണ് കല്ല് വന്ന് വീണത്. ബിഹാറിലാണ് സംഭവം. പരിക്ക് പറ്റിയ ആളിന്റെ ചിത്രവും കല്ലെറിഞ്ഞയാളുടെ ഫോട്ടോയും ഉള്‍പ്പെടെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോയില്‍ യാത്രക്കാരന്റെ മൂക്കിന് പരിക്കേറ്റതായും കാണുന്നുണ്ട്. ദര്‍ഭംഗയ്ക്കും കകര്‍ഘട്ടിക്കും ഇടയിലാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ മന്ത്രാലയം പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാള്‍ക്കെതിരെ കേസെടുത്തതായും എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreപേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരന് മർദ്ദനം
ബെംഗളൂരു: മൂന്നാം ക്ലാസുകാരനെ പേന മോഷ്ടിച്ചെന്നാരോപിച്ച് മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിന്റെ ചുമതലയുള്ള വേണുഗോപാലും സഹായികളും ചേർന്ന് മർദിച്ചെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ പോലീസ് കേസെടുത്തു. ആശ്രമത്തില്‍ താമസിച്ച് പഠിക്കുന്ന മൂന്നാം ക്ലാസുകാരനാണ് ദുരനുഭവം ഉണ്ടായത്. മകനെ കാണാൻ ആശ്രമത്തില്‍ അമ്മ എത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. കണ്ണിനുള്‍പ്പെടെ കാര്യമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകനും മുതിർന്ന രണ്ടു കുട്ടികളും ചേർന്ന് വിറകും ബാറ്റും ഉപയോഗിച്ച് തന്നെ മർദിച്ചുവെന്നും പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ…
Read Moreമലയാളി നഴ്സിങ് വിദ്യാർത്ഥിനി മരിച്ച നിലയിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്‌തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Read Moreനഗരത്തിൽ ഫുൾ ആയി ഓടി ഫീഡർ ബസുകൾ
ബംഗളുരു : ബി എം ടി സി ഫീഡർ ബസ് സർവീസുകളിലേക്ക് യാത്രക്കാരെ ആകർഷിക്കാനുള്ള പ്രചരണം ഫലം കണ്ടു. എച്ച് എസ് ആർ ലേ ഔട്ട് ഫീഡർ സർവീസ് ഒരു വർഷം പിന്നിട്ടപ്പോൾ യാത്രക്കാരുടെ എണ്ണം ഈരാട്ടിയായി. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ് തുടങ്ങിയ ബസുകളിൽ ഈ മസാദ്യം വരെ 1.21 ലക്ഷം പേരാണ് യാത്ര ചെയ്തത് . പൊതു ഗതാഗത യാത്ര മാർഗങ്ങളിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുള്ള നഗരഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) നിർദേശപ്രകാരമാണ് ബി എം ടി സി ഈ…
Read More