ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് 96 കാരനായ അഡ്വാനിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ന്യൂറോളജിസ്റ്റ് ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. അഡ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ ആദ്യ ആഴ്ചയും അഡ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് അഡ്വാനിയെ ഡിസ്ചാര്‍ജ് ചെയ്തത്.
Read MoreMonth: August 2024
നഗരത്തിലെ വൈറ്റ് ടോപ്പിങ് വേഗത്തിലാക്കും
ബെംഗളൂരു : ഉപയോഗരഹിതമായ സ്ഥലങ്ങൾ വൃത്തിഹീനമായിട്ടിടുന്ന സ്ഥലമുടമകൾക്ക് നോട്ടീസുനൽകാനും പിഴചുമത്താനും തുഷാർ ഗിരിനാഥ് പറഞ്ഞു. കോർപ്പറേഷന്റെ ഓരോസോണിന്റെയും പരിധികളിലെ ഒഴിഞ്ഞസ്ഥലങ്ങൾ കണ്ടെത്തണം. ഈ സ്ഥലങ്ങളെ വസ്തുനികുതിയുടെ പരിധിയിൽ കൊണ്ടുവരാനും കമ്മിഷണർ നിർദേശംനൽകി. നഗരത്തിലെ റോഡുകളുടെ വൈറ്റ് ടോപ്പിങ് ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. മൊബൈൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെവേണം വൈറ്റ് ടോപ്പിങ് ജോലികൾ ചെയ്യാനെന്നും സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കമ്മിഷണർ പറഞ്ഞു.
Read Moreനഗരത്തിൽ അനധികൃത പരസ്യബാനർ; നിയമം ലംഘിച്ചാൽ രണ്ടുലക്ഷം രൂപ പിഴയും ഒരുവർഷം തടവും; മുന്നറിയിപ്പുമായി കോർപ്പറേഷൻ
ബെംഗളൂരു : നഗരത്തിലെ അനധികൃത പരസ്യബാനറുകൾ പ്രിന്റുചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരേ കർശനനടപടിയുമായി ബെംഗളൂരു കോർപ്പറേഷൻ. പരിധിയിലെ അനധികൃതപരസ്യങ്ങൾ ഇല്ലാതാക്കാൻ പ്രസ്സുകൾക്ക് നോട്ടീസയക്കും. അനധികൃതപരസ്യങ്ങൾ പ്രിന്റുചെയ്യുന്നതിനെതിരേ ഫ്ളെക്സ്, ബാനർ പ്രിന്റിങ് സ്ഥാപനങ്ങൾക്ക് ഇതുസംബന്ധിച്ച് മുന്നിറിയിപ്പുനൽകി. നിയമം ലംഘിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ പിഴയും ഒരുവർഷം തടവും ലഭിക്കുമെന്ന് ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. പ്രിന്റിങ് സ്ഥാപനങ്ങളക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. ബി.ബി.എം.പി.യുടെ അനുമതിയില്ലാതെ ഫ്ളക്സുകളും ബാനറുകളും പ്രിന്റുചെയ്യരുത്. അനുമതിയുടെ പകർപ്പ് പ്രിന്റിങ് സ്ഥാപനങ്ങളിൽ കാണിക്കണം. പകർപ്പ് കോർപ്പറേഷനിൽനിന്നുതന്നെ ഉള്ളതാണെന്ന് പ്രിന്റർമാർ ഉറപ്പാക്കണമെന്നും കമ്മിഷണർ നിർദേശിച്ചു.…
Read Moreമംഗളൂരു- ബെംഗളുരു റൂട്ടിലെ ട്രെയിനുകൾ റദ്ദാക്കി
ബെംഗളുരു: കണ്ണൂർ കാസർകോഡ് ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് വീണ്ടും തിരിച്ചടിയായി ട്രെയിൻ റദ്ദാക്കല്‍ തുടരുന്നു. ബെംഗളൂരു-മംഗളൂരു പാതയില്‍ ഹാസൻ സക്ലേശ്പുരയ്ക്കടുത്ത് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പാതയില്‍ ജൂലൈ 26 ന് മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കണ്ണൂർ- ബെംഗളുരു എക്സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ഇതിനെത്തുടർന്ന് റദ്ദാക്കുകയും ചെയ്തു. ഇപ്പോഴിതാ, ഈ റദ്ദാക്കല്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് ദക്ഷണ റെയില്‍വേ. തീവണ്ടി ഗതാഗം പുനസ്ഥാപിക്കുന്നതിനായി പാളത്തിലെ നിർമ്മാണ പ്രവർത്തികള്‍ തുടരുന്നതിനാല്‍ വീണ്ടും രണ്ടു ദിവസത്തേയ്ക്കു…
Read Moreതന്റെ രോഗ വിവരം വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ
എഡിഎച്ച്‌ഡി രോഗമുണ്ടെന്ന് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. പക്ഷെ തനിക്ക് അത് ഉപകാരമായാണ് തോന്നിയതെന്നും താരം പറഞ്ഞു. നടന്‍ ഫഹദ് ഫാസിലിനും (എഡിഎച്ച്‌ഡി) അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ തനിക്കുണ്ടെന്നും താരം തുറന്നുപറഞ്ഞിരുന്നു. ‘എനിക്ക് എഡിഎച്ച്‌ഡി ഉണ്ട്. ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റണം എന്നുള്ളവരാകും എഡിഎച്ച്‌ഡി ഉള്ളവര്‍. അതില്‍ നിന്നാണ് ഒരു ആക്ടര്‍ ഉണ്ടാകുന്നത്. എല്ലാവര്‍ക്കും അതിലൊരംശമുണ്ട്. ഡ്രസ് മാറുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലുമൊക്കെ കാണും എന്നുള്ളതുകൊണ്ടാണ്. ഈയവസ്ഥ ഉള്ളവരില്‍ അതിന്റെ അളവ് കൂടുതലായിരിക്കും. എഡിഎച്ച്‌ഡി ഉള്ള ഒരാള്‍ക്ക് എപ്പോഴും ആളുകള്‍ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയായിരിക്കും.…
Read Moreമൂന്നാം ക്ലാസുകാരനെ പേന മോഷ്ടിച്ചെന്നാരോപിച്ച് മർദിച്ചതായി പരാതി
ബെംഗളൂരു : വടക്കൻ കർണാടകത്തിലെ റായ്‌ചൂരുവിൽ പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാംക്ലാസുകാരനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി. റായ്ചൂരുവിലെ രാമകൃഷ്ണ ആശ്രമം സ്കൂളിലെ വിദ്യാർഥി തരുൺകുമാറിനെയാണ് സ്കൂളിനോട്ചേർന്നുള്ള ആശ്രമത്തിലെ മുറിയിൽ പൂട്ടിയിട്ടത്. സംഭവത്തിൽ ആശ്രമം ഇൻ ചാർജ് വേണുഗോപാലിന്റെയും സഹായികളുടെയും പേരിൽ പോലീസ് കേസെടുത്തു. മുതിർന്ന രണ്ടുകുട്ടികളും അധ്യാപകനും ചേർന്ന് മരക്കഷണംകൊണ്ടും ബാറ്റുകൊണ്ടും അടിച്ചെന്നും യാദ്ഗിറിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി ഭിക്ഷയെടുപ്പിച്ചെന്നും കുട്ടി പറഞ്ഞു. ശരീരത്തിൽ മുറിവേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം കളിക്കുന്നതിനിടെ പേന മോഷ്ടിച്ചെന്ന് സഹപാഠികൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നുവെന്ന് തരുണിന്റെ അമ്മ…
Read More‘മുഡ’ ഭൂമിയിടപാട് : ഗവർണറുടെ നടപടിക്കുകാത്ത് സർക്കാർ; ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരേയുയർന്ന ആരോപണങ്ങളെ സംസ്ഥാനസർക്കാരും കോൺഗ്രസും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്കെതിരേ ഗവർണർനൽകിയ കാരണംകാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്ന് മന്ത്രിസഭായോഗം ആവശ്യപ്പെട്ടിരുന്നു. ഇത് ഗവർണറുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. തുടർനടപടി കാത്തിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭയുടെ നിർദേശപ്രകാരം ഗവർണർ നോട്ടീസ് പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയുണ്ടായില്ലെങ്കിൽ കേസിനെ സർക്കാർ നിയമപരമായി നേരിടുമെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. സിദ്ധരാമയ്യയുടെപേരിൽ നിയമനടപടിയെടുക്കാത്തതിന്റെ കാരണം ആവശ്യപ്പെട്ടാണ് ഗവർണർ നോട്ടീസയച്ചത്. അഴിമതിവിരുദ്ധ പ്രവർത്തകനും മലയാളിയുമായ ടി.ജെ. അബ്രാഹം നൽകിയ…
Read Moreഷിരൂരിൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് കർണാടക ഹൈക്കോടതി; തുടരുമെന്ന് ഉറപ്പുനൽകി കർണാടക
ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി കർണാടക ഹൈക്കോടതി. കനത്തമഴയായതിനാലും ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാലും രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിയതാണെന്നും പൂർണമായി അവസാനിപ്പിച്ചിട്ടില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെട്ടി ബോധിപ്പിച്ചു. മണ്ണിടിച്ചിലിൽ കാണാതായ പതിനൊന്ന് പേരിൽ എട്ടുപേരുടെ മൃതദേഹം കണ്ടെടുത്തെന്നും അറിയിച്ചു. തുടർന്ന്, പരിശ്രമംതുടരാൻ ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിക്കുകയായിരുന്നു. തിരച്ചിൽ തുടരുമെന്ന് ഇതിനുമറുപടിയായി അഡ്വക്കറ്റ് ജനറൽ…
Read Moreബയ്യപ്പനഹളളി ഡിപ്പോ വിപുലീകരിക്കും;
ബെംഗളൂരു : 2 നിലകളിലായി 16 ട്രെയിനുകള്‍ക്കു വരെ ഒരെസമയം നിര്‍ത്തിയിടാനാകുന്ന രീതിയിലാണ് നവീകരണം നടത്തുന്നത്. 249 കോടി രൂപ ചെലവഴിച്ചാണ് ഡിപ്പോ വികസിപ്പിക്കുന്നത്. കെ.ആര്‍ പുരം – വിമാനത്താവള പാതയും കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബയ്യപ്പനഹളളിയിലെത്തുന്ന ട്രെയിനുകളുടെ എണ്ണവും ഇരട്ടിയാകും. അടുത്ത 4 വര്‍ഷത്തിനുളളില്‍ ട്രെയിനുകളുടെ എണ്ണം 160 വരെയായി ഉയരുമെന്നാണ് ബി.എം.ആര്‍.സി. കണാക്കുക്കൂട്ടുന്നത്. 5 പുതിയ ഡിപ്പോകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. വിമാനത്താവള പാതയില്‍ കല്ലേന അഗ്രഹാര, സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പാതയിലെ അഞ്ജനപുര, കെങ്കേരിപാതയില്‍ ചല്ലഘട്ട, ബൊമ്മസന്ദ്രപാതയില്‍ ഹെബ്ബഗോഡി എന്നിവിടങ്ങളിലാണ് ഡിപ്പോകളുടെ നിര്‍മാണം…
Read Moreപ്രഭാത സവാരിക്കിറങ്ങിയ യുവതിയ്ക്ക് നേരെ ലൈംഗീകാതിക്രമം; പ്രതി അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ക്യാബ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. കൊനനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ അഞ്ചിന് പ്രഭാതസവാരിക്കുപോകാൻ 34-കാരി വീടിനുസമീപം സുഹൃത്തിനെ കാത്തുനിന്നപ്പോഴായിരുന്നു സംഭവം. പുറകിലൂടെയെത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നെത്തി വീണ്ടും ഉപദ്രവിച്ചു. ബഹളംവെച്ചതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Read More