മൂന്നാം ക്ലാസുകാരനെ പേന മോഷ്ടിച്ചെന്നാരോപിച്ച്  മർദിച്ചതായി പരാതി

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ റായ്‌ചൂരുവിൽ പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാംക്ലാസുകാരനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി.

റായ്ചൂരുവിലെ രാമകൃഷ്ണ ആശ്രമം സ്കൂളിലെ വിദ്യാർഥി തരുൺകുമാറിനെയാണ് സ്കൂളിനോട്ചേർന്നുള്ള ആശ്രമത്തിലെ മുറിയിൽ പൂട്ടിയിട്ടത്.

സംഭവത്തിൽ ആശ്രമം ഇൻ ചാർജ് വേണുഗോപാലിന്റെയും സഹായികളുടെയും പേരിൽ പോലീസ് കേസെടുത്തു.

മുതിർന്ന രണ്ടുകുട്ടികളും അധ്യാപകനും ചേർന്ന് മരക്കഷണംകൊണ്ടും ബാറ്റുകൊണ്ടും അടിച്ചെന്നും യാദ്ഗിറിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി ഭിക്ഷയെടുപ്പിച്ചെന്നും കുട്ടി പറഞ്ഞു.

  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി

ശരീരത്തിൽ മുറിവേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം കളിക്കുന്നതിനിടെ പേന മോഷ്ടിച്ചെന്ന് സഹപാഠികൾ അധികൃതർക്ക് പരാതി നൽകുകയായിരുന്നുവെന്ന് തരുണിന്റെ അമ്മ പറഞ്ഞു.

മകൻ പേന മോഷ്ടിച്ചിട്ടില്ലെന്നും നിലത്തു വീണുകിടന്ന പേന എടുത്തുവെക്കുകയാണ് ചെയ്തതെന്നും അമ്മ പറഞ്ഞു.

വിഷയം വനിത-ശിശുക്ഷേമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് ബാലാവകാശപ്രവർത്തകൻ സുദർശൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കമന്റ് ചെയ്തതിന് കേസ് വരില്ല; ഇൻസ്റ്റാഗ്രാം പുതിയ എഡിറ്റ് ഫീച്ചർ അവതരിപ്പിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗവേഷണ അധിഷ്ഠിത വിദ്യാഭ്യാസ മാതൃകയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
[masterslider id="10"]

Related posts

Click Here to Follow Us