ബംഗളുരു : ഇന്നലെ പുലർച്ചെ വരെ പെയ്ത കനത്ത മഴയിൽ നഗരം വീണ്ടും വെള്ളക്കേട്ടിലായി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. നഗരത്തിലെ മഴവെള്ളകനാലുകളും ഓടകളും അടഞ്ഞു കിടക്കുന്നതിനാൽ തടകങ്ങളിലേക്ക് വെള്ളം ഒഴുകുന്നില്ല. ഇതിനാൽ അര മണിക്കൂർ മഴപെയ്താലും നഗരത്തിൽ പ്രളയത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. ഔട്ടർ റിങ് റോഡിൽ കല്യാൺ നാഗരിനും ഹെബ്ബാളിനും ഇടയിൽ വെള്ളം കയറിയത് വിമാനത്താവള യാത്രക്കാരെയും വലച്ചു. നഗരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും മഴയെ തുടർന്ന് വെള്ളക്കേട്ടിലായി.
Read MoreMonth: August 2024
വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി ശ്മശാന ജീവനക്കാർ
ബംഗളുരു : വയനാട് ദുരന്തബാധിതർക്ക് സഹായമേകാൻ നഗരത്തിലെ ശ്മശാനങ്ങളിലെ 20 ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകി. കൽപള്ളി, കെങ്കേരി, ബൊമ്മനാഹള്ളി ശ്മശാനങ്ങളിലെ ജീവനക്കാരാണ് സഹായഹസ്തവുമായി രംഗത്ത് എത്തിയത്. ബി ബി എം പി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാdhin
Read Moreചരിത്രമെഴുതി വിനേഷ് ഫോഗട്ട് ഫൈനലില്‍
പാരിസ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും കരുത്തായി ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാമില്‍ വിനേഷ് സെമിയിലേക്ക് മുന്നേറി. ഒരു ജയം കൂടി നേടിയാല്‍ താരത്തിനു മെഡലുറപ്പ്. സെമി ഉറപ്പിച്ചതോടെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഒളിംപിക്സ് ഗുസ്തി സെമിയിലെത്തുന്ന ആദ്യ വനിതാ താരമായി വിനേഷ് മാറി. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ജപ്പാന്‍ യുയി സുസാകിയെ മലര്‍ത്തിയടിച്ച് ക്വാര്‍ട്ടറിലെത്തിയ വിനേഷ് അവസാന എട്ടില്‍ യുക്രൈന്‍ താരം ഒക്‌സാന ലിവാഷിനെ വീഴ്ത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ 7-5 എന്ന സ്‌കോറിനാണ് വിനേഷ്…
Read Moreയാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ വൈദ്യുതബസ് കത്തിനശിച്ചു
ബെംഗളൂരു : റോഡിലെ വെള്ളക്കെട്ടിൽ പെട്ടെന്ന് നിന്നുപോയ ബെംഗളൂരു മെട്രോപ്പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി.) വൈദ്യുതബസിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഔട്ടർറിങ് റോഡിൽ കെംപാപുരയ്ക്ക് സമീപത്തായിരുന്നു സംഭവം. ബസ് പൂർണമായി കത്തിനശിച്ചു. ആളപായമില്ല. ടിൻ ഫാക്ടറിയിൽനിന്ന് ഗൊരഗുണ്ടെപാളയത്തേക്കു പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കനത്ത മഴയെത്തുടർന്ന് കെംപാപുരയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ബസ് ഇവിടെയെത്തിയപ്പോൾ പെട്ടെന്ന് നിന്നു. ജീവനക്കാർ ബസിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. തുടർന്നാണ് കണ്ടക്ടറും ഡ്രൈവറും ബസിൽനിന്ന് പുകയുയരുന്നത് കണ്ടത്. അഗ്നിരക്ഷാസേനയെത്തിയപ്പോഴത്തേക്കും തീ പടർന്നുപിടിച്ചു. പിന്നീട് വിശദപരിശോധനയ്ക്കായി ബസ്…
Read Moreദുരന്ത, പാരിസ്ഥിതിക നിരീക്ഷണങ്ങൾക്ക് ഉപകരിക്കുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ‘ഇ.ഒ.എസ്.-08’ സ്വതന്ത്രദിനത്തിൽ വിക്ഷേപിച്ചേക്കും
ബെംഗളൂരു : ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08 ഓഗസ്റ്റ് 15-ന് വിക്ഷേപിച്ചേക്കും. സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിലാകും (എസ്.എസ്.എൽ.വി.) വിക്ഷേപണമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.). അറിയിച്ചു. ദുരന്തനിരീക്ഷണം, പാരിസ്ഥിതിക നിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപകരിക്കുന്ന ഉപഗ്രഹത്തിന് ഒരു വർഷമാണ് ദൗത്യ കാലാവധി. 175.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 475 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാകും എത്തിക്കുക. മൂന്നു പേലോഡുകളാണ് ഉപഗ്രഹത്തിലുണ്ടാവുക. ഇലക്‌ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡ് (ഇ.ഒ.ഐ.ആർ.), ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിഫ്ളെക്ടോമെട്രി പേലോഡ് (ജി.എൻ.എസ്.എസ്.-ആർ), എസ്.ഐ.സി. യു.വി. ഡോസിമീറ്റർ…
Read Moreപഞ്ചനക്ഷത്ര ഹോട്ടൽ തീവച്ചു; ജീവനോടെ കത്തിയമർന്നത് 24 പേർ
ധാക്ക: പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിച്ച് കലാപകാരികള്‍. ആക്രമണത്തില്‍ ഇന്തോനേഷ്യൻ സ്വദേശി ഉള്‍പ്പടെ 24 പേർ കൊല്ലപ്പെട്ടു. അവാമി ലീഗിന്റെ ജോഷോർ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീൻ ഛക്ലാദാറിന്റെ ഉടമസ്ഥതയില്‍ സ്ഥിതിചെയ്തിരുന്ന സബീർ ഇന്റർനാഷണല്‍ ഹോട്ടലാണ് അക്രമികള്‍ കത്തിയെരിച്ചത്. ഇരച്ചെത്തിയ കലാപകാരികള്‍ ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിന് തീയിടുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ബഹുനിലകെട്ടിടം പൂർണമായും കത്തിനശിച്ചു. ഓടിരക്ഷപ്പെടാൻ കഴിയാതിരുന്ന ജീവനക്കാരും സന്ദർശകരും എരിതീയില്‍ കത്തിയമരുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. പ്രധാനമന്ത്രി പദം രാജിവച്ച് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയായിരുന്നു കലാപകാരികള്‍ അവാമി…
Read Moreഇന്ത്യന്‍ 2 ഒടിടിയിലേക്ക്, തിയതി പ്രഖ്യാപിച്ചു
കമല്‍ ഹാസന്‍ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 ഒടിടി റിലീസിന്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഓഗസ്റ്റ് 9 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവിട്ടത്. തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളിലായിരിക്കും ചിത്രം എത്തുക. അതിനിടെ ഒടിടി ഡീലുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സും നെറ്റ്ഫ്‌ളികിസും തമ്മില്‍ തകര്‍ക്കം നിലനില്‍ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫ്‌ളിക്‌സ് വാങ്ങിയത്. തിയറ്ററില്‍ വിചാരിച്ച മുന്നേറ്റം നടത്താന്‍ ചിത്രത്തിന് ആകാതിരുന്നതോടെ നെറ്റ്ഫ്‌ളിക്‌സ് പണം…
Read More‘കല്യാണം കഴിക്കുന്നില്ലേ?’; സ്ഥിരം ചോദ്യം തലവേദനയായി; അറുപതുകാരനെ യുവാവ് തല്ലിക്കൊന്നു
ജക്കാര്‍ത്ത: കല്യാണം കഴിക്കുന്നില്ലേയെന്ന് ചോദിച്ച് സ്ഥിരമായി ശല്യംചെയ്ത അയല്‍ക്കാരനെ മരക്കഷ്ണം കൊണ്ട് യുവാവ് തല്ലിക്കൊന്നു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 29-നായിരുന്നു സംഭവം. വിരമിച്ച സിവിൽ ഉദ്യോഗസ്ഥനായ അസ്ഗിം ഇറിയാന്റോ(60)യെയാണ് അയല്‍ക്കാരനായ പര്‍ലിന്‍ ദുങ്ഗന്‍ സിരേഗര്‍(45) കൊലപ്പെടുത്തിയത്. സിരേഗറിനെ മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി വീടിന്‍റെ വാതിൽ തകർത്ത് ഭർത്താവ് അസ്ഗിമിനെ ഒരു മരക്കഷ്ണം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയില്‍ പറഞ്ഞു. നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ അക്രമത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റ…
Read Moreവോൾവോ ബസ് ഓടിച്ചത് അടിച്ചു പൂസായ ഡ്രൈവർ!!! തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്ത് പോലീസ്
ബെംഗളൂരു: കർണാടക ആർ.ടി.സി വോള്‍വോ ബസിന്റെ ‘യാത്രയില്‍’ പന്തികേട് അറിയിപ്പുകിട്ടി പിന്തുടർന്നെത്തി ബസ് തടഞ്ഞുനിറുത്തി പോലീസ്. ഈ സമയം സെൻട്രല്‍ പോലീസ് കണ്ടത് ‘ഫുള്‍ടാങ്കായ’ ഡ്രൈവറെയാണ്. അടിച്ച് പൂസായാണ് ഡ്രൈവർ ബസ് ഓടിച്ചിരുന്നതെന്ന് അറിഞ്ഞപ്പോള്‍ യാത്രക്കാർക്കും ഞെട്ടി. ഒടുവില്‍ സഹഡ്രൈവർക്ക് പുറമേ മറ്റൊരു ഡ്രൈവറെ എത്തിച്ച് സർവീസ് തുടരാൻ അനുവദിച്ച് യാത്രാപ്രശ്‌നം പരിഹരിച്ചു. ഡ്രൈവറെ സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് സ്‌റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച രാത്രി 11.45ഓടെ എറണാകുളം സലിംരാജ റോഡിലായിരുന്നു നാടകീയ സംഭവങ്ങള്‍. തിരുവനന്തപുരം-ബെംഗളൂരു കർണാടക ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ഡ്രൈവർ…
Read Moreഅർജുന്റെ ഭാര്യയ്ക്ക് ബാങ്കിൽ ജോലി നൽകി
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഔദ്യോഗികമായി അറിയിച്ചത്. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി സര്‍വ്വീസ് സകരണ ബാങ്കിലാണ് ജോലി നല്‍കുക. അര്‍ജുന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ എല്ലാ രീതിയിലും തുടരുമെന്നും മന്ത്രി പ്രതികരിച്ചു. അര്‍ജുന്റെ വീട്ടുകാര്‍ അങ്ങനെയൊരു ആവശ്യവും പറഞ്ഞിട്ടില്ല. എന്നാല്‍ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യമായിരുന്നു. ആ നിലയില്‍…
Read More