യാത്രക്കാരുമായി സർവീസ് നടത്തുന്നതിനിടെ വൈദ്യുതബസ് കത്തിനശിച്ചു

ബെംഗളൂരു : റോഡിലെ വെള്ളക്കെട്ടിൽ പെട്ടെന്ന് നിന്നുപോയ ബെംഗളൂരു മെട്രോപ്പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി.) വൈദ്യുതബസിന് തീപിടിച്ചു.

തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഔട്ടർറിങ് റോഡിൽ കെംപാപുരയ്ക്ക് സമീപത്തായിരുന്നു സംഭവം. ബസ് പൂർണമായി കത്തിനശിച്ചു. ആളപായമില്ല.

ടിൻ ഫാക്ടറിയിൽനിന്ന് ഗൊരഗുണ്ടെപാളയത്തേക്കു പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. കനത്ത മഴയെത്തുടർന്ന് കെംപാപുരയിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

ബസ് ഇവിടെയെത്തിയപ്പോൾ പെട്ടെന്ന് നിന്നു. ജീവനക്കാർ ബസിലുണ്ടായിരുന്ന പതിനഞ്ചോളം യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.

  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം

തുടർന്നാണ് കണ്ടക്ടറും ഡ്രൈവറും ബസിൽനിന്ന് പുകയുയരുന്നത് കണ്ടത്.

അഗ്നിരക്ഷാസേനയെത്തിയപ്പോഴത്തേക്കും തീ പടർന്നുപിടിച്ചു. പിന്നീട് വിശദപരിശോധനയ്ക്കായി ബസ് കെങ്കേരി ഡിപ്പോയിലേക്ക് കൊണ്ടുപോയി.

ബെംഗളൂരു സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം ബി.എം.ടി.സി. വൈദ്യുതബസുകൾ ലഭ്യമാക്കുന്ന കമ്പനിയായ ജെ.ബി.എമ്മിൽ നിന്ന് പാട്ടത്തിനെടുത്ത ബസാണിത്.

ബി.എം.ടി.സി.ക്ക് നിലവിൽ നാനൂറോളം വൈദ്യുതബസുകളുണ്ട്. യാത്രയ്ക്കിടെ സുരക്ഷാപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് യാത്രക്കാരോട് ബി.എം.ടി.സി. നിർദേശിച്ചു.

റോഡിൽ വെള്ളക്കെട്ടുണ്ടാകുമ്പോൾ വൈദ്യുതവാഹനങ്ങൾ ഇറക്കരുതെന്നും ഇത് ഷോർട്ട് സർക്യൂട്ടിനിടയാക്കുമെന്നും ബെംഗളൂരു നോർത്ത് ഈസ്റ്റ് ട്രാഫിക് എ.സി.പി. ജീവനക്കാർക്ക് നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts