പഞ്ചനക്ഷത്ര ഹോട്ടൽ തീവച്ചു; ജീവനോടെ കത്തിയമർന്നത് 24 പേർ 

ധാക്ക: പഞ്ചനക്ഷത്ര ഹോട്ടല്‍ കത്തിച്ച്‌ കലാപകാരികള്‍.

ആക്രമണത്തില്‍ ഇന്തോനേഷ്യൻ സ്വദേശി ഉള്‍പ്പടെ 24 പേർ കൊല്ലപ്പെട്ടു.

അവാമി ലീഗിന്റെ ജോഷോർ ജില്ലാ ജനറല്‍ സെക്രട്ടറി ഷഹീൻ ഛക്ലാദാറിന്റെ ഉടമസ്ഥതയില്‍ സ്ഥിതിചെയ്തിരുന്ന സബീർ ഇന്റർനാഷണല്‍ ഹോട്ടലാണ് അക്രമികള്‍ കത്തിയെരിച്ചത്.

ഇരച്ചെത്തിയ കലാപകാരികള്‍ ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിന് തീയിടുകയായിരുന്നു.

  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ

നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു.

ബഹുനിലകെട്ടിടം പൂർണമായും കത്തിനശിച്ചു.

ഓടിരക്ഷപ്പെടാൻ കഴിയാതിരുന്ന ജീവനക്കാരും സന്ദർശകരും എരിതീയില്‍ കത്തിയമരുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.

പ്രധാനമന്ത്രി പദം രാജിവച്ച്‌ ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെയായിരുന്നു കലാപകാരികള്‍ അവാമി ലീഗ് നേതാക്കള്‍ക്ക് നേരെയും രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും തിരിഞ്ഞത്.

ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം തുടരുകയാണ് കലാപകാരികള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts