പ്രഭാത സവാരിക്കിറങ്ങിയ യുവതിയ്ക്ക് നേരെ ലൈംഗീകാതിക്രമം; പ്രതി അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ക്യാബ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.

കൊനനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞദിവസം രാവിലെ അഞ്ചിന് പ്രഭാതസവാരിക്കുപോകാൻ 34-കാരി വീടിനുസമീപം സുഹൃത്തിനെ കാത്തുനിന്നപ്പോഴായിരുന്നു സംഭവം.

പുറകിലൂടെയെത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്നെത്തി വീണ്ടും ഉപദ്രവിച്ചു.

ബഹളംവെച്ചതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts