‘മുഡ’ ഭൂമിയിടപാടിൽ ആരോപണം; സിദ്ധരാമയ്യക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണ

Siddaramaiah

ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി(‘മുഡ’)ഭൂമിയിടപാടിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോൺഗ്രസ് ഹൈക്കമാൻഡിന്റെ പിന്തുണ.

കോൺഗ്രസ് സംഘടനാ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ ഞായറാഴ്ച ബെംഗളൂരുവിലെത്തിയാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മറ്റ് മന്ത്രിമാർ എന്നിവരുമായി ഇരുവരും ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു യോഗം.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്ക് ഗവർണർ താവർചന്ദ് ഗഹ്‌ലോത് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി.യും ജെ.ഡി.എസും മൈസൂരു ചലോ പദയാത്രയിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളെത്തി ചർച്ച നടത്തിയത്.

ജനങ്ങളോട് സത്യം തുറന്നുപറയുമെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിനെതിരേ ഒറ്റക്കെട്ടായി പോരാടുമെന്നും യോഗത്തിനുശേഷം നേതാക്കൾ പറഞ്ഞു.

സിദ്ധരാമയ്യയുടെ സത്യസന്ധത എല്ലാവർക്കും അറിയുന്നതാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസിനും സിദ്ധരാമയ്യക്കുമെതിരേ ബി.ജെ.പി.യും ജെ.ഡി.എസും ഗൂഢാലോചന നടത്തി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

ഗൂഢാലോചനയ്ക്ക് ഗവർണറെ ബി.ജെ.പി. ആയുധമാക്കുകായാണെന്നും അദ്ദേഹം ആരോപിച്ചു.

ബി.ജെ.പി.യുടെയും ജെ.ഡി.എസിന്റെയും പദയാത്രയെ പ്രതിരോധിക്കാൻ കോൺഗ്രസ് ജനാന്തോളന പരിപാടി സംഘടിപ്പിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
[masterslider id="10"]

Related posts