വിദ്യാർത്ഥി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് 

ബെംഗളൂരു: കോളേജിലെ സുരക്ഷാ ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരു കെംപാപുര സിന്ധി കോളേജിലാണ് സംഭവം. മദ്യപിച്ചെത്തിയതിന്റെ പേരില്‍ കോളേജില്‍ പ്രവേശിപ്പിക്കാതിരുന്നതിനാണ് വിദ്യാർഥി സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയത്. സിന്ധി കോളേജിലെ സുരക്ഷാജീവനക്കാരനായ ബിഹാർ സ്വദേശി ജയ് കിഷോർ റായ്(52) ആണ് കൊല്ലപ്പെട്ടത്. കോളേജിലെ മൂന്നാംവർഷ ബി.എ. വിദ്യാർഥിയായ ഭാർഗവ് ജ്യോതി ബർമൻ(22) ആണ് സുരക്ഷാജീവനക്കാരനെ കത്തി ഉപയോഗിച്ച്‌ കുത്തിക്കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം. കോളേജിലെ വാർഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഭാർഗവും കൂട്ടുകാരും എത്തിയപ്പോള്‍ സുരക്ഷാജീവനക്കാരനായ ജയ്…

Read More

ദർശന്റെ ജയിൽ യൂണിഫോമിൽ കുഞ്ഞിന്റെ ഫോട്ടോഷൂട്ട്; മാതാപിതാക്കൾക്കെതിരെ കേസ് 

ബെംഗളൂരു: കൊലപാതകക്കേസിൽ അഴിക്കുള്ളിലായ കന്നഡ നടൻ ദർശനോടുള്ള ആരാധന മൂത്ത് ജയിലിലെ നടന്റെ വേഷത്തിൽ കുഞ്ഞിന്റെ ഫോട്ടോഷൂട്ട്. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ദർശന്റെ നമ്പറായ 6016 എന്ന നമ്പറിലാണ് മൈസൂരുവിലെ ബന്നൂർ സ്വദേശിയായ ധനുഷ് എന്ന ആരാധകൻ തന്റെ കാർ രജിസ്റ്റർ ചെയ്തത്. ഇപ്പോഴിതാ ദർശനോടുള്ള ആരാധന മൂത്ത് ജയിൽ യൂണിഫോമിൽ തന്റെ കൈക്കുഞ്ഞിന്റെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് മറ്റൊരു ആരാധകൻ. ദർശന്റെ ജയിൽ നമ്പർ എഴുതിയ യൂണിഫോമാണ് ആരാധകൻ കുഞ്ഞിനെ ധരിപ്പിച്ചത്. കുഞ്ഞ് കിടക്കുന്നതിന് തൊട്ടടുത്തായി വിലങ്ങിന്റേയും ജയിൽ നമ്പറിന്റേയും മാതൃകയുമുണ്ട്. ഈ…

Read More

12 ലക്ഷത്തിന്റെ ലഹരി മരുന്നുകളുമായി രണ്ടുപേർ അറസ്റ്റിൽ 

ബെംഗളൂരു: 12 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി 2 നൈജീരിയൻ പൗരൻമാരെ സിസിബി അറസ്റ്റ് ചെയ്തു. ഇമ്മാനുവൽ, സിറിൽ കോഫി എന്നിവരാണ് ലഹരി വില്പനക്കിടെ പിടിയിലായത്. എംഡിഎംഎ ഗുളികകൾ, കൊക്കെയ്ൻ ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് നഗരത്തിൽ എത്തിച്ച് വില്പന നടത്തി വരുന്നവരാണ് പ്രതികൾ.

Read More

ബെംഗളൂരു മലയാളികൾക്ക് ആശ്വാസം; കേരളത്തിലേക്ക് ഉള്ള യാത്ര നിരക്ക് കുറച്ച് കർണാടക ആർ.ടി.സി.

bus

ബെംഗളൂരു : കർണാടക ആർ.ടി.സി. അന്തഃസംസ്ഥാന പ്രീമിയം ക്ലാസ് ബസുകളിൽ 10 ശതമാനം ടിക്കറ്റ് നിരക്ക് കുറച്ചു. ഇതോടെ, കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ഭൂരിഭാഗം ബസുകളിലും നിരക്ക് 100 മുതൽ 150 വരെ രൂപ കുറയും. ബുധനാഴ്ച നിരക്കിളവ് പ്രാബല്യത്തിലായി. ഐരാവത്, ഐരാവത് ക്ലബ്ബ്‌ ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, കൊറോണ എ.സി. സ്ലീപ്പർ എന്നീ ബസുകളിലാണ് നിരക്ക് കുറഞ്ഞത്. രാജഹംസ, സാരിഗെ, പല്ലക്കി ബസുകളിൽ നിരക്ക് കുറയില്ല. അംബാരി ഉത്സവ് ബസുകൾ എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്. അംബാരി ഡ്രീം…

Read More

ജയിലെത്തി പ്രജ്ജ്വലിനെ സന്ദർശിച്ച് എച്ച്.ഡി. രേവണ്ണ

ബെംഗളൂരു : ലൈംഗികപീഡനക്കേസുകളിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയെ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സന്ദർശിച്ച് അച്ഛനും ജെ.ഡി.എസ്. എം.എൽ.എ.യുമായ എച്ച്.ഡി. രേവണ്ണ. റിമാൻഡിലായശേഷം ആദ്യമായാണ് പ്രജ്ജ്വലിനെ എച്ച്.ഡി. രേവണ്ണ സന്ദർശിക്കുന്നത്. തിങ്കളാഴ്ച രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയും പ്രജ്ജ്വലിനെ ജയിലിൽ സന്ദർശിച്ചിരുന്നു. താൻ പ്രജ്ജ്വലിനെ കാണാൻ ജയിലിൽ പോകില്ലെന്നായിരുന്നു രേവണ്ണ കഴിഞ്ഞദിവസം പറഞ്ഞത്. പക്ഷേ, ബുധനാഴ്ച അദ്ദേഹം ജയിലിലെത്തി. മേയ് 31-നാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രജ്ജ്വലിനെ എസ്.ഐ.ടി. അറസ്റ്റുചെയ്തത്. ജർമനിയിലേക്ക് മുങ്ങിയശേഷം ഒരുമാസം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴായിരുന്നു ഇത്.…

Read More

നരേന്ദ്രമോദിക്ക് മൂന്നാമൂഴത്തിൽ കടുത്ത തിരിച്ചടി നേരിടേണ്ടി വന്നു; സംഘ്പരിവാർ ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ല- വെങ്കിടേഷ് രാമകൃഷ്ണൻ

ബെംഗളൂരു : മൂന്നാമൂഴത്തിൽ കടുത്ത തിരിച്ചടിയാണ് നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കും നേരിടേണ്ടി വന്നതെങ്കിലും സംഘ് പരിവാർ ഉയർത്തുന്ന വെല്ലുവിളികൾ അവസാനിക്കുന്നില്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ. തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’ എന്ന വിഷയത്തിൽ ബെംഗളൂരു സെക്യുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ മാറ്റിപ്പണിയാൻ അണിയറയിൽ നീക്കം ആരംഭിച്ചവരെ പിടിച്ചു കെട്ടിയത് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ നൽകിയ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്. വലിയ പ്രതീക്ഷയാണ് ഇന്ത്യൻ മതേതര മനസ്സിന് അത് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. നടനും…

Read More

കേരളത്തിൽ ഞായറാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Read More

സംസ്ഥാനത്ത് ഇനി പുതിയ സ്വകാര്യ സർവകലാശാലകൾക്ക് അനുമതിയില്ല

ബെംഗളൂരു : കർണാടകത്തിൽ പുതിയ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അയച്ച പത്ത് അപേക്ഷകൾ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ അംഗീകാരത്തിനായി കിടപ്പുണ്ട്. എന്നാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശത്തെത്തുടർന്ന് അപേക്ഷ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം.സി. സുധാകർ പറഞ്ഞു. സ്വകാര്യ സർവകലാശാലകൾ കൂടിവരുന്നത് നിർധനരായ വിദ്യാർഥികളോടുള്ള അനീതിയാണെന്നും അതിനാലാണ് അനുമതി കൊടുക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചതെന്നും സുധാകർ വ്യക്തമാക്കി. നിലവിൽ കർണാടകത്തിൽ 27 സ്വകാര്യ സർവകലാശാലകളുണ്ട്. ഇതിൽ ഭൂരിഭാഗവും ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ കാലത്ത് അനുമതി നൽകിയതാണ്.

Read More

ടീം ഇന്ത്യ ജന്മനാട്ടിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം

ഡൽഹി: ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ ആറ് മണിയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീം അംഗങ്ങൾ രാജ്യത്ത് തിരിച്ചെത്തിയത്. ബാർബഡോസിലെ ചുഴലിക്കാറ്റിനെ തുടർന്നു ഇന്ത്യൻ ടീമിൻറെ മടങ്ങി വരവ് വൈകിയിരുന്നു. രാവിലെ 9.30 ടീമിനെ പ്രധാനമന്ത്രി, വസതിയിൽ സ്വീകരിക്കും. വൈകീട്ട് മുംബൈയിൽ തുറന്ന ബസിൽ ഒരു കിലോമീറ്ററോളം ടീമിൻറെ പരേഡുമുണ്ട്. അതിനു ശേഷം ബിസിസിഐയുടെ പരിപാടിയുമുണ്ട്. പരേഡിനു ശേഷം ക്യാപ്റ്റൻ രോഹിത് ശർമ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ലോകകപ്പ് ട്രോഫി കൈമാറും. അടുത്ത രണ്ട് വർഷത്തേക്ക്…

Read More

ലൈംഗിക പീഡനക്കേസിൽ കേസിൽ സൂരജ് രേവണ്ണയെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബെംഗളൂരു : പാർട്ടിപ്രവർത്തകരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ അറസ്റ്റിലായ ജെ.ഡി.എസ്. എം.എൽ.സി. സൂരജ് രേവണ്ണയെ ജൂലായ് 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. ബെംഗളൂരു 42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ് നടപടി. പോലീസ് കസ്റ്റഡി അവസാനിച്ച ബുധനാഴ്ച സൂരജിനെ പോലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. അർക്കൽഗുഡ് സ്വദേശിയായ ജെ.ഡി.എസ്. പ്രവർത്തകൻ നൽകിയ പരാതിയിൽ സുരജിനെ കഴിഞ്ഞ 23-നാണ് പോലീസ് അറസ്റ്റുചെയ്തത്. ജോലി ലഭിക്കാൻ സഹായമാവശ്യപ്പെട്ട് ചെന്നപ്പോൾ സൂരജ് ഫാംഹൗസിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ്…

Read More
Click Here to Follow Us