ബെംഗളൂരു : ബെംഗളൂരു കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. ആറുവയസ്സ് തോന്നിക്കുന്ന കുട്ടിയെ തുണിയിൽ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഏഴിന് ഇതുവഴി നടന്നുപോയയാൾ നൽകിയ വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കുട്ടിയെ തിരിച്ചറിയാൻ ശ്രമംനടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. പരിസരത്തുള്ള സി.സി.ടി.വി.യിൽനിന്ന് ദൃശ്യങ്ങൾ ശേഖരിച്ചു.
Read MoreMonth: July 2024
നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹത്തിൽ പങ്കെടുത്ത് സുരേഷ് ഗോപിയടക്കമുള്ള വൻ താരനിര; റിസപ്ഷൻ ചിത്രങ്ങൾ വൈറൽ
ചെന്നൈ; കഴിഞ്ഞ ദിവസമായിരുന്നു നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. നിക്കോളായ് സച്ച്ദേവാണ് താരത്തിന്റെ ജീവിത പങ്കാളി. രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരുമടക്കം നിരവധി പേരാണ് വിവാഹസത്ക്കാരത്തിൽ പങ്കെടുത്തത്. ചെന്നൈയിലെ ലീല പാലസിൽ വച്ചായിരുന്നു വിവാഹസത്ക്കാരം. ബ്രൗൺ നിറത്തിലെ ഡിസൈനർ ലെഹങ്കയായിരുന്നു വരലക്ഷ്മിയുടെ റിസപ്ഷൻ വേഷം. കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും താരം ധരിച്ചിരുന്നു. തൃഷ, രജനികാന്ത്, കിച്ച സുദീപ്, നന്ദമൂരി ബാലകൃഷ്ണ, എംകെ സ്റ്റാലിൻ, എആർ റഹ്മാൻ, സുഹാസിനി, മണിരത്നം, രമ്യ കൃഷ്ണ, ലിസി, പ്രഭുദേവ തുടങ്ങി വൻ താരനിരയാണ് വിവാഹ റിസപ്ഷനിൽ പങ്കെടുത്തത്. മലയാളത്തിൽ…
Read Moreകോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14കാരൻ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജൂൺ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തിൽ മൃദുൽ കുളിച്ചിരുന്നു. അതിനു…
Read Moreഎസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി; കാര്യവട്ടം ക്യാമ്പസില്‍ സംഘര്‍ഷമുണ്ടാക്കിയത് കെഎസ്‌യുകാര്‍ക്കൊപ്പം പുറത്ത് നിന്നെത്തിയവര്‍
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി മര്‍ദ്ദനത്തില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്‌യു നേതാവിനൊപ്പം പുറത്തു നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പുറത്തു നിന്നുള്ളയാള്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. കെഎസ്‌യു നേതാവിനൊപ്പമാണ് ജോബിന്‍സണ്‍ എന്നയാള്‍ എത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ശ്രീകാര്യം പോലീസ് കേസെടുത്തിട്ടുണ്ട്. 15 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് എംഎല്‍എമാരായ ചാണ്ടി…
Read Moreസംസ്ഥാനത്തെ ട്രക്കിങ് കേന്ദ്രങ്ങളിൽ ഇനി ഓൺലൈൻ ബുക്കിങ് വരുന്നു
ബെംഗളൂരു : കർണാടകത്തിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നടപ്പാക്കാനൊരുങ്ങി സർക്കാർ. മലകളിൽ മാലിന്യം തള്ളുന്നതും പാരിസ്ഥിതികനാശങ്ങൾ വരുത്തുന്നതും സംബന്ധിച്ച് പരിസ്ഥിതിപ്രവർത്തകരും സ്ഥിരമായി ട്രക്കിങ്ങിന് പോകുന്നവരും പരാതിപ്പെട്ടതിനെത്തുടർന്നാണ് ഓൺലൈൻ ടിക്കറ്റ് സംവിധാനം ആരംഭിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രക്കിങ്ങിന് ഒട്ടേറെ മലയാളികളും വരാറുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഏർപ്പെടുത്തുന്നത് മലയാളികൾക്ക് ഏറെ പ്രയോജനപ്പെടും. എക്കോ ടൂറിസം ബോർഡിനു കീഴിലുള്ള ട്രക്കിങ് മേഖലകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം നിലവിലുണ്ട്. ഇനി വനംവകുപ്പിനു കീഴിലുള്ള എല്ലാ പാതകൾക്കും ഓൺലൈൻ ബുക്കിങ് സംവിധാനമേർപ്പെടുത്തുമെന്ന് വനം…
Read Moreആരോഗ്യ നില മോശമായി ; എൽകെ അദ്വാനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ എല്‍.കെ. അദ്വാനി(96)യെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. ഡോ. വിനിത് സുരിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. അദ്വാനി നിലവില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
Read Moreവിദ്യാർത്ഥിനി കോളേജിലെ ശുചിമുറിയിൽ പ്രസവിച്ചു; ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ
ബെംഗളൂരു: കോലാറിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ പിയുസിക്ക് പഠിക്കുന്ന വിദ്യാർത്ഥിനി കോളേജിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ ടോയ്‌ലറ്റിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ടോയ്‌ലറ്റിൽ പോയിരുന്നു. ഇതിനിടയിൽ പ്രസവവേദന ഉണ്ടാവുകയും ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് കോളേജ് അധ്യാപകരും ജീവനക്കാരും സ്ഥലത്തെത്തി. വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചതു കണ്ട അമ്മയെയും കുഞ്ഞിനെയും ഉടൻ സമീപത്തെ ആർഎൽ ജലപ്പ ആശുപത്രിയിൽ…
Read More‘ഇനി റാപ്പിഡോ ബുക്ക് ചെയ്യില്ല’ ദുരനുഭവം പങ്കുവച്ച് യുവതി
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഇവിടുത്തെ ജനജീവിതവും ഗതാഗതകുരുക്കുമൊക്കെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മാത്രമല്ല ഇവിടുത്തെ ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെടാനായി പലരും റാപ്പിഡോ ടാക്‌സി ബൈക്കുകകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, താന്‍ ഇനി ഒരിക്കലും റാപ്പിഡോയെ ആശ്രയിക്കില്ല എന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഗൂഗിളിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആയ അമീഷ അഗര്‍വാള്‍ എന്ന യുവതി. ടാക്‌സി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കാലുകള്‍ക്ക് ഗുരുതരമായി പരിക്കു പറ്റിയതോടെയാണ് അമീഷയുടെ ഈ തീരുമാനം. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് യുവതി തന്റെ…
Read Moreകാണാതായ മലയാളി ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ
തൃശൂർ: കാണാതായ മലയാളി ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് മരിച്ചത്. വിഷം കുത്തിവച്ചാണ് മരണമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊരട്ടി പോലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിവില്ല. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Read Moreമദ്യപിച്ച് കോളേജിൽ എത്തിയ വിദ്യാർത്ഥി കോളേജ് സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തി
ബെംഗളൂരു: കെംപാപൂരിലെ സിന്ധി കോളേജിൽ കോളേജ് സുരക്ഷാ ജീവനക്കാരനെ വിദ്യാർത്ഥി കൊലപ്പെടുത്തി. മദ്യപിച്ചാണ് വിദ്യാർത്ഥി കോളേജിലെത്തിയത്. അതിനാൽ സെക്യൂരിറ്റി ഗാർഡ് ജയ് കിഷോർ റോയ് അവനെ കോളേജിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല. ഇതേച്ചൊല്ലി വഴക്കിട്ട വിദ്യാർഥിയാണ് ജീവനക്കാരനെ കൊലപ്പെടുത്തിയത്. അമൃതല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അമൃതല്ലി പോലീസ് സ്ഥലത്തെത്തി കേസെടുത്തു. കൊലപാതകം നടത്തിയ യുവാവിനെ ഉടൻ കസ്റ്റഡിയിലെടുത്തു.
Read More