എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി; കാര്യവട്ടം ക്യാമ്പസില്‍ സംഘര്‍ഷമുണ്ടാക്കിയത് കെഎസ്‌യുകാര്‍ക്കൊപ്പം പുറത്ത് നിന്നെത്തിയവര്‍

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഇടിമുറി മര്‍ദ്ദനത്തില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കെഎസ്‌യു നേതാവിനൊപ്പം പുറത്തു നിന്നെത്തിയവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പുറത്തു നിന്നുള്ളയാള്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.

കെഎസ്‌യു നേതാവിനൊപ്പമാണ് ജോബിന്‍സണ്‍ എന്നയാള്‍ എത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് ശ്രീകാര്യം പോലീസ് കേസെടുത്തിട്ടുണ്ട്. 15 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

ശ്രീകാര്യം പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.

ഈ സംഭവത്തിലാണ് എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, എം വിന്‍സന്റ് എന്നിവര്‍ക്കും കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തു.

ഇവിടെയുണ്ടായിരുന്ന 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.

ഒരു രാഷ്ട്രീയ വിവേചനുവുമില്ലാതെയാണ് നടപടി സ്വീകരിച്ചത്. ഇത്തരത്തില്‍ കാമ്പസുകളില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

  ശ്രീനഗറിൽ ലിഫ്റ്റ് തകർന്ന് ആറ് ബെംഗളൂരു സ്വദേശികൾക്ക് പരിക്ക്

വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും: നാല് ദിവസത്തിനിടെ വീണ മരങ്ങളുടെ കണക്ക് ഞെട്ടിക്കുന്നത്
[masterslider id="10"]

Related posts