റോഡുകളുടെ അറ്റകുറ്റപണികൾ: 2 മാസത്തിനകം പൂർത്തിയാക്കും.

ബെംഗളൂരു: മാസങ്ങൾക്ക് മുൻപ് ബെംഗളൂരു ജലവിതരണ അതോറിറ്റി (ബിഡബ്ല്യുഎസ്എസ്ബി) ശുദ്ധജലവിതരണത്തിന് പൈപ്പുകൾ സ്ഥാപിക്കാൻ വേണ്ടി വെട്ടിക്കീറിയ റോ‍ഡുകളുടെ അറ്റകുറ്റപ്പണികൾ 2 മാസത്തിനകം പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത.

കാവേരി ജലവിതരണ പൈപ്പുകൾ സ്ഥാപിച്ചതിന് ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു ജല അതോറിറ്റി നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പൈപ്പ് സ്ഥാപിച്ചതിന് ശേഷം മണ്ണിട്ട് മൂടിയതല്ലാതെ ടാറിങ് പൂർത്തീകരിച്ച് നൽകിയില്ല.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

നഗരപരുതിയിലെ 110 ഗ്രാമങ്ങളിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന്  റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി കൈകൊള്ളാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ബിബിഎംപി കമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts