തെരുവ് നായ്ക്കളെ കൊന്നൊടുക്കുന്നു; പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു : ബെംഗളൂരുവിലെ യെലഹങ്ക പ്രദേശത്ത് തെരുവ് നായ്ക്കുട്ടികളെ ലക്ഷ്യമാക്കി നിഷ്‌കരുണം കൊന്നൊടുക്കുന്ന നരാധമന്മാർക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി കർണാടക പോലീസ് അറിയിച്ചു.

സ്വകാര്യ കമ്പനി ജീവനക്കാരനായ അനിരുദ്ധ ബിആറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പോലീസ് പറയുന്നതനുസരിച്ച്, നായ്ക്കുട്ടികളെ കൊന്നുതള്ളുന്നവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്ത് വരുകയാണ് കൂടാതെ നാട്ടുകാരുടെയും, മൃഗ സ്നേഹികളുടെയും പ്രവർത്തകരുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തി. ആളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചു കഴിഞ്ഞെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പിങ്ക് ലൈൻ: ട്രെയിൻ പരീക്ഷണ ഓട്ടം ഈ മാസം അവസാനം; റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
  ആഡംഭരങ്ങൾ വെടിഞ്ഞ് ആത്മീയതയിലേക്ക്; ജൈന സന്യാസം സ്വീകരിച്ച് ഒരു കുടുംബത്തിലെ നാല് പേർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us