സംസ്ഥാനത്തെ ട്രക്കിങ് കേന്ദ്രങ്ങളിൽ ഇനി ഓൺലൈൻ ബുക്കിങ് വരുന്നു

ബെംഗളൂരു : കർണാടകത്തിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നടപ്പാക്കാനൊരുങ്ങി സർക്കാർ.

മലകളിൽ മാലിന്യം തള്ളുന്നതും പാരിസ്ഥിതികനാശങ്ങൾ വരുത്തുന്നതും സംബന്ധിച്ച് പരിസ്ഥിതിപ്രവർത്തകരും സ്ഥിരമായി ട്രക്കിങ്ങിന് പോകുന്നവരും പരാതിപ്പെട്ടതിനെത്തുടർന്നാണ് ഓൺലൈൻ ടിക്കറ്റ് സംവിധാനം ആരംഭിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.

കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രക്കിങ്ങിന് ഒട്ടേറെ മലയാളികളും വരാറുണ്ട്.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഏർപ്പെടുത്തുന്നത് മലയാളികൾക്ക് ഏറെ പ്രയോജനപ്പെടും. എക്കോ ടൂറിസം ബോർഡിനു കീഴിലുള്ള ട്രക്കിങ് മേഖലകളിൽ ഓൺലൈൻ ബുക്കിങ് സംവിധാനം നിലവിലുണ്ട്.

  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു

ഇനി വനംവകുപ്പിനു കീഴിലുള്ള എല്ലാ പാതകൾക്കും ഓൺലൈൻ ബുക്കിങ് സംവിധാനമേർപ്പെടുത്തുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

കുദുരേമുഖ് ദേശീയ പാർക്കിലെ കുദുരേമുഖ്, നേത്രാവതി ട്രക്കിങ് പാതകൾക്കായി ഓൺലൈൻ ബുക്കിങ് ഉടൻ ആരംഭിക്കും.

സംസ്ഥാനത്ത് എക്കോ ടൂറിസം ബോർഡിനുപുറമേ വനംവകുപ്പിന്റെ കീഴിലും നന്ദി ഹിൽസ് പോലെ ഹോർട്ടികൾച്ചർ വകുപ്പിന്റെ കീഴിലും ട്രക്കിങ് മേഖലകൾ ധാരാളമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us