വിദ്യാർത്ഥിനി കോളേജിലെ ശുചിമുറിയിൽ പ്രസവിച്ചു; ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ 

ബെംഗളൂരു: കോലാറിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ പിയുസിക്ക് പഠിക്കുന്ന വിദ്യാർത്ഥിനി കോളേജിലെ ശുചിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കോളേജിലെ ടോയ്‌ലറ്റിൽ പതിനേഴുകാരിയായ വിദ്യാർത്ഥിനിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.

തിങ്കളാഴ്ച രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ടോയ്‌ലറ്റിൽ പോയിരുന്നു.

ഇതിനിടയിൽ പ്രസവവേദന ഉണ്ടാവുകയും ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു.

കുട്ടിയുടെ കരച്ചിൽ കേട്ട് കോളേജ് അധ്യാപകരും ജീവനക്കാരും സ്ഥലത്തെത്തി.

  കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചതു കണ്ട അമ്മയെയും കുഞ്ഞിനെയും ഉടൻ സമീപത്തെ ആർഎൽ ജലപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

പിന്നീട് പെൺകുട്ടിയുടെ വീട്ടുകാരെ കോളേജ് ജീവനക്കാർ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് മാതാപിതാക്കളുടെ ആവശ്യപ്രകാരം ഫേസ്ബുക്ക് സുഹൃത്ത് നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്തതായി പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടു.

പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയും മുളബാത്തി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

  നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ കോൺഗ്രസ് തരംഗമെന്ന് സിദ്ധരാമയ്യ; ബംഗാളിലും തമിഴ്‌നാട്ടിലും തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം

വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

ഈ സംഭവത്തിൽ കോലാർ വനിതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
[masterslider id="10"]

Related posts