ബെംഗളൂരു: ഈ വർഷത്തെ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 20, ജൂലൈ 21 തീയതികളിൽ നടക്കും. ബിഗ് സെയിൽ ഓഫർ ജൂലൈ 20 ന് അർദ്ധരാത്രി 12 മുതൽ ആരംഭിക്കും. പ്രൈം ഡേ സെയിലിൽ ഇത്തവണ നിരവധി ഡിസ്‌കൗണ്ടുകൾ ലഭിക്കും. ഇലക്ട്രോണിക്സ്, ഫർണിച്ചർ, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും വൻ വിലക്കിഴിവും ഇഎംഐ സൗകര്യവും ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ആമസോൺ അവകാശപ്പെടുന്നു. ആമസോൺ എക്കോ ഉപകരണങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാണ്. Intel, Samsung, OnePlus, Iqoo, Honor, Sony, Asus തുടങ്ങിയ…
Read MoreMonth: July 2024
മലയാളി കൂട്ടായ്മ ‘കേളി ബെംഗളൂരു’ സംഘടന നിലവിൽ വന്നു
ബെംഗളൂരു: യശ്വന്ത്പുരം മലയാളി കൂട്ടായ്മയായി കേളി ബെംഗളൂരു എന്ന പേരിൽ സംഘടന നിലവിൽ വന്നു. സംഘടന എം.എ ബേബി ഉദ്ഘാടനം ചെയ്തു. ലോക കേരള സഭാഗം ശശിധരൻ , കെ കെ ടി എഫ് സെക്രടറി ആചാരി, ജാഷിർ പൊന്ന്യം. ഷിബു പന്ന്യന്നൂർ, സജിത്ത് നാലാം മൈൽ. എന്നിവർ സംസാരിച്ചു.
Read Moreകലയെ കൊലപ്പെടുത്തിയത് ഭർത്താവും ബന്ധുക്കളും ചേർന്ന്; മൂന്ന് പേർ അറസ്റ്റിൽ
ആലപ്പുഴ: മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നാല് പ്രതികളെന്ന് പോലീസ് കണ്ടെത്തല്‍. ഭർത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന്…
Read Moreവിശ്വാസികൾക്ക് നവ്വ്യാനുഭവമായി ജാലഹള്ളി വലിയപള്ളി മദ്ഹബാഹ
ബെംഗളൂരു : ജാലഹള്ളി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ വിശുദ്ധ മദ്ബഹായുടെ പുനഃശുദ്ധീകരണവും, അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണവും, വിശുദ്ധ മൂന്നിൻമേൽ കുർബാനയും ജൂൺ 29, 30(ശനി, ഞായർ) തീയതികളിൽ നടന്നു. ഈ വിശുദ്ധ കൂദാശാ കർമം അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് (കൊച്ചി ഭദ്രാസനം), അഭി. ഡോ. എബ്രാഹം മാർ സെറാഫിം (തുമ്പമൺ ഭദ്രാസനം), അഭി. ഗീവർഗീസ് മാർ ഫിലക്‌സിനോസ് (ബാംഗ്ലൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത) എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി Rev.Fr സന്തോഷ് സാമുവേൽ ഇടവകയുടെ മുൻവികാരിമാർ ബെംഗളൂരു…
Read Moreവിസ്ഡം ഫാമിലി കോൺഫറൻസിന്റെ തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു
ബെംഗളൂരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബെംഗളൂരു ജൂലൈ 21 ന് ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ട് മൈതാനത്ത്, നാലപ്പാട് പാവലിയനിൽ “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി നോർത്ത് ബെംഗളൂരുവിലെ മലയാളികൾക്കായി തസ്‌ഫിയ ഫാമിലി മീറ്റ് ഹെഗ്‌ഡെ നഗറിലെ എസ്കെഎഫ് ഹാളിൽ സംഘടിപ്പിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി ഹാരിസ് കായകൊടി ഫാമിലി മീറ്റ് ഉദ്ഘാടനം ചെയ്തു. മത രാഹിത്യത്തിലൂടെ അരാജകത്വത്തിന്റെ കെട്ടുകൾ അഴിച്ചുവിടാനുള്ള ശ്രമങ്ങൾ കെട്ടുറപ്പുള്ള കുടുംബങ്ങളുടെ തകർച്ചയിലാണ് പര്യവസാനിക്കുക. മതപരമായ അറിവും ബോധവും ഉള്ള സമൂഹത്തിന്…
Read Moreനടി ശാലിനി ആശുപത്രിയിൽ
സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. മലയാളികളുടെ പ്രയനടിയായ ശാലിനിയെ വിവാഹം കഴിച്ച അജിത്തിനോട് മലയാളികള്‍ക്കും പ്രത്യേക ഇഷ്ടമുണ്ട്. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശാലിനി. അജിത് സമൂഹമാധ്യമങ്ങളില്‍ അത്ര സജീവമല്ല. ശാലിനിയും അടുത്തിടെ മാത്രമാണ് ഇൻസ്റ്റഗ്രാമില്‍ സജീവമായി തുടങ്ങിയത്. അതിനാല്‍ തന്നെ ശാലിനിയുടെയും അജിത്തിന്റെയും കുടുംബചിത്രങ്ങള്‍ വളരെ അപൂർവ്വമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആരാധകർ അതു ആഘോഷമാക്കാറുണ്ട്. എന്നാല്‍, ശാലിനി പങ്കുവച്ച പുതിയ ചിത്രം ആരാധകരില്‍ ആശങ്കയുണർത്തുകയാണ്. ആശുപത്രിയില്‍ നിന്നുള്ളതാണ് ചിത്രം. ശാലിനിയുടെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുന്ന അജിത്തിനെയും ചിത്രത്തില്‍ കാണാം. എന്തു പറ്റി…
Read Moreനാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ
ന്യൂഡൽഹി: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എസ്‌എഫ്‌ഐ, എഐഎസ്‌എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നതാണ് ആവശ്യം. പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവന്‍ മാര്‍ച്ചും എസ്‌എഫ്‌ഐ പ്രഖ്യാപിച്ചു. സര്‍വ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിര്‍ണ്ണയത്തിനായി സര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവര്‍ണ്ണര്‍ക്കെതിരെയും എസ്‌എഫ്‌ഐ പ്രതിഷേധമുണ്ട്.
Read Moreസൂര്യനു ചുറ്റും ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി ആദിത്യ
ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍1 ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്-1നു ചുറ്റുമുള്ള സാങ്കല്‍പ്പിക ഭ്രമണപഥത്തില്‍ ആദ്യ വലംവയ്ക്കല്‍ പൂര്‍ത്തിയാക്കി. 2023 സെപ്റ്റംബര്‍ 2നായിരുന്നു വിക്ഷേപണം. ജനുവരി 6നാണ് ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റില്‍ ദൗത്യം എത്തിയത്. ആദ്യഭ്രമണം പൂര്‍ത്തീകരിച്ചത് 178 ദിവസമെടുത്താണ്. 5 വര്‍ഷം സൂര്യനെ നിരീക്ഷിക്കാനാണു ലക്ഷ്യം. വലംവയ്ക്കുന്നതിനിടെ ഭ്രമണപഥത്തില്‍നിന്ന് അകന്നു പോകാതിരിക്കാന്‍ ഫെബ്രുവരി 22നും ജൂണ്‍7നും ദൗത്യപേടകത്തിലെ ബൂസ്റ്ററുകള്‍ ജ്വലിപ്പിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ വിക്ഷേപിച്ചത്. ജനുവരി ആറിന് ആദ്യ…
Read Moreനഗരത്തിലെ 100-ലധികം റോഡുകൾ വൈറ്റ് ടോപ്പി ങ് ചെയ്യാൻ ഒരുങ്ങി ബിബിഎംപി
ബംഗളൂരു: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം, 1,600 കോടി രൂപ ചെലവിൽ ഏകദേശം 100 റോഡുകൾ വൈറ്റ് ടോപ്പിംഗ് ആരംഭിക്കാൻ ബംഗളൂരുവിലെ പൗരസമിതി ഒരുങ്ങുന്നു. മാസങ്ങളോളം വാഹന ഗതാഗതം തടസ്സപ്പെടുത്തുന്ന പദ്ധതിയുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ബിബിഎംപി പ്രതിനിധികൾ ട്രാഫിക് പോലീസും ജലബോർഡും ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു, 13 ലേലക്കാരെ അന്തിമമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി, ശേഷിക്കുന്ന രണ്ടെണ്ണത്തിന് സംസ്ഥാന സർക്കാരിൻ്റെ അനുമതി ഇനിയും ശേഷിക്കുന്നു. വെള്ളിയാഴ്‌ചയോടെ ഞങ്ങൾ പണി…
Read Moreബലാത്സംഗം ചെയ്തത് രാസലഹരി കലർന്ന പാനീയം നൽകിയ ശേഷം; ഭീഷണിപ്പെടുത്തുന്നു: ഒമർ ലുലുവിനെതിരെ നടി ഹൈക്കോടതിയിലേക്ക്
കൊച്ചി: സംവിധായകൻ ഒമർ ലുലു രാസലഹരി കലർന്ന പാനിയം നൽകി മയക്കി ബലാത്സംഗം ചെയ്തെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ചു. ബലാത്സംഗ കേസിൽ ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ആരോപണം. വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹവാഗ്ദാനം നൽകിയും വരാനിരിക്കുന്ന സിനിമകളിൽ അവസരം വാഗ്ദാനം ചെയ്തുമായിരുന്നു പീഡനം എന്നാണ് നടി പറയുന്നത്. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയാറാകണം. സ്വാധീന ശക്തിയുള്ള ആളായതിനാൽ ജാമ്യം അനുവദിച്ചാൽ പ്രതി…
Read More