ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം 121 പേർ മരിച്ചു

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 121ൽ അധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ‘സത്സംഗ്’ എന്ന പ്രാർത്ഥനാചടങ്ങ് പരുപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്.ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ആൾ ദൈവമായ ഭോലെ ബാബാ യുടെ ബഹുമാനാർത്ഥം സംഘടിപ്പിച്ചതാണ് പരിപാടിയെന്നും. ജനക്കൂട്ടം പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ…

Read More

ജയിലിൽ വിചാരണതടവുകാരായ ഗുണ്ടാസംഘങ്ങൾ തമ്മിൽത്തല്ല്; രണ്ടുപേർക്ക് പരിക്ക്

മംഗളൂരു : ജില്ലാജയിലിൽ വിചാരണതടവുകാരായ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഉള്ളാൾ പോലീസ് അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന മുഹമ്മദ് മൻസൂർ (ബോളിയാർ മൻസൂർ-30), മുഹമ്മദ് സമീർ (കഡപാർ സമീർ-33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അതിസുരക്ഷയിൽ സർക്കാർ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിറ്റിപോലീസ് കമ്മിഷണർ അനുപം അഗർവാൾ ജയിൽ സന്ദർശിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിനുപിന്നിലെന്നും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുപ്രസിദ്ധഗുണ്ടയായ തൊപ്പി നൗഫലിന്റെ നേതൃത്വത്തിൽ പത്തോളം പേരാണ് ഇരുവരെയും ആക്രമിച്ചതെന്ന് ജയിൽ…

Read More

വൈറൽ ആയി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിമാനത്താവളത്തിൽ ടി20 ലോകകപ്പ് ഫൈനൽ കാണുന്ന വീഡിയോ!!!

ബംഗളുരു: ഒരു വശത്ത് 2024ലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ലോകകപ്പ് നേടി, മറുവശത്ത്, രാജ്യത്തെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കീഴടക്കി സിദ്ധരാമയ്യ. അതിനിടെ, ജൂൺ 29 ന് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഫൈനൽ മത്സരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വീക്ഷിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്, മുഖ്യമന്ത്രിയുടെ ക്രിക്കറ്റ് പ്രേമം പരക്കെ പ്രശംസിക്കപ്പെടുകയാണ്. 70 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ഇതിനോടകം കണ്ടു, 1.3 ലക്ഷം ആളുകൾ ഇത് ലൈക്ക് ചെയ്യുകയും ആയിരക്കണക്കിന് ആളുകൾ കമൻ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച നടന്ന…

Read More

രാജ്യത്ത് നിലവിൽവന്ന പുതിയ ക്രിമിനൽ നിയമങ്ങളിൽ എതിർപ്പുയർത്തി സംസ്ഥാനം

ബെംഗളൂരു : രാജ്യത്ത് നിലവിൽവന്ന പുതിയ ക്രിമിനൽ നിയമങ്ങളിൽ എതിർപ്പുയർത്തി കർണാടക. പുതിയ നിയമത്തെപ്പറ്റി സമഗ്രമായ ചർച്ച അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. നിയമങ്ങളിലെ ചില വകുപ്പുകൾ ഉചിതമായവയല്ല. മുമ്പ് കേസ് രജിസ്റ്റർചെയ്യാൻ കഴിയുമായിരുന്ന ചില സംഭവങ്ങളിൽ പുതിയ നിയമപ്രകാരം ഇപ്പോൾ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം തുടരുന്നതിനിടെ പ്രതിയെ മോചിപ്പിക്കാൻ പുതിയ നിയമം പറയുന്നു. ചിലതിൽ കേസെടുക്കാൻ കഴിയില്ല. ഇത്തരം കാര്യങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കണം. ആവശ്യമായ മാറ്റംവരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും പരമേശ്വര പറഞ്ഞു. അതേസമയം, പുതിയ നിയമങ്ങളിൽ സംസ്ഥാനസർക്കാർ ഭേദഗതി കൊണ്ടുവരുമെന്ന്…

Read More

നഗരത്തിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടുപോയ വ്യവസായിയെ പോലീസ് രക്ഷപ്പെടുത്തി

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ വ്യവസായിയും ഓഹരിവിപണി നിക്ഷേപകനുമായ അസ്മീറ രാജുവിനെ പോലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. ജൂൺ 16-നാണ് അസ്മീറയെ എം.ജി. റോഡിൽനിന്ന് ഒരുസംഘമാളുകൾ തട്ടിക്കൊണ്ടു പോയത്. തെലങ്കാനയിലെ വനമേഖലയിലേക്കാണ് കൊണ്ടുപോയത്. മോചിപ്പിക്കുന്നതിനായി അഞ്ചുകോടി രൂപയാണ് സംഘം ആവശ്യപ്പെട്ടത്. തുടർന്ന് അസ്മീറയുടെ സുഹൃത്ത് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ബെംഗളൂരു പോലീസ് തെലങ്കാനയിലെത്തിയാണ് അസ്മീറയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആറു മാസത്തോളമായി എം.ജി. റോഡിലെ സ്വകാര്യ ഹോട്ടലിലായിരുന്നു അസ്മീറ താമസിച്ചിരുന്നത്. 16-ന് രാത്രി ഭക്ഷണം…

Read More

സൂക്ഷിക്കൂക ഇനി കൃത്യമായ രേഖകളില്ലെങ്കിൽ വഴിയോര ഭക്ഷണക്കച്ചവടക്കാർ കുടുങ്ങും

ബെംഗളൂരു : ബെംഗളൂരുവിൽ വഴിയോര ഭക്ഷണക്കച്ചവടക്കാരെ പരിശോധിക്കാനൊരുങ്ങി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.). ഇതരസംസ്ഥാനക്കാരായ ഭക്ഷണവിതരണക്കാരെയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഭക്ഷണത്തിൽ ആരോഗ്യത്തിന് ഹാനികരമായ പദാർഥങ്ങൾ ഉപയോഗിക്കുന്നതായി വ്യാപകമായി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് പരിശോധന. അടുത്തിടെ കബാബ്, പഞ്ഞി മിഠായി, ഗോപി മഞ്ചൂരിയൻ തുടങ്ങിയവയിൽ കൃത്രിമനിറം ചേർക്കുന്നത് വിലക്കി സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വഴിയോരക്കച്ചവടക്കാരെ പരിശോധിക്കാനൊരുങ്ങുന്നത്. അടുത്തയാഴ്ച പരിശോധന ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പാനിപൂരി പോലുള്ള ഭക്ഷണപദാർഥങ്ങളിൽ മായംകലർന്ന ചേരുവകൾ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള കച്ചവടക്കാർക്ക് കൃത്യമായ തിരിച്ചറിയൽ കാർഡില്ലെങ്കിൽ കച്ചവടം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.…

Read More

പരശുറാം എക്സ്പ്രസിൽ രണ്ട് അധിക കോച്ചുകൾ കൂടി 

തിരുവനന്തപുരം: മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകള്‍ അധികമായി ഘടിപ്പിച്ച്‌ കൊണ്ടാണ് മാറ്റം. നാഗര്‍കോവില്‍ ജങ്ഷനില്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാള്‍ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. നാളെ മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും. മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3.45 ന് ട്രെയിൻ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിനില്‍ ഉള്‍പ്പെടുത്തിയ 2 കോച്ചുകളും ജനറല്‍ സിറ്റിങ് കോച്ചുകളാണ്.…

Read More

ബിഗ് ബോസ് വിജയ് ജിന്റോ ഇനി സിനിമയിലേക്ക് 

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ വിജയി ജിന്റോ ഇനി സിനിമയിലേക്ക്. ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായാണ് ജിന്റോ എത്തുന്നത്. ജീവിത പ്രതിസന്ധികളില്‍ നിന്ന് തന്റെ കഠിനമായ പ്രവർത്തനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ജിന്റോ. പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഈ വർഷത്തെ വിജയിയായി ഈ സാധാരണക്കാരനെ പ്രേക്ഷകർ വിജയിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തില്‍ നായക നിരയിലേക്ക് ജിന്റോ എത്തുകയാണ്. ബാദുഷാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്സ് എന്ന പരിപാടിയില്‍ ജിന്റോ നല്‍കിയ അഭിമുഖത്തിനിടയില്‍ നിർമ്മാതാവായ…

Read More

കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനം; അടുത്ത മന്ത്രി താനെന്ന് ഭീമൻ രഘു 

അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതില്‍ സന്തോഷം ഉണ്ടെന്നും പുതിയ ഭാരവാഹികള്‍ക്ക് സംഘടനയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാൻ കഴിയട്ടെ എന്നും ഭീമൻ രഘു പറഞ്ഞു. അമ്മയുടെ വാർഷിക പൊതുയോഗത്തിലും തെരഞ്ഞെടുപ്പിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. “അമ്മയുടെ വാർഷിക പൊതുയോഗങ്ങളിലാണ് എല്ലാവരെയും കാണാനും സൗഹൃദം പങ്കുവയ്‌ക്കാനും സാധിക്കുന്നത്. ഇവിടെ സുരേഷ് ഗോപി വന്നു. കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നത്. നമുക്കിപ്പോള്‍ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി…

Read More

15 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹാവിശിഷ്ടം കണ്ടെത്തി 

ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. ഇത് കലയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 27 വയസ് മാത്രം പ്രായമുള്ള കലയെ പുറത്തേയ്ക്ക്…

Read More
Click Here to Follow Us