ജയിലിൽ വിചാരണതടവുകാരായ ഗുണ്ടാസംഘങ്ങൾ തമ്മിൽത്തല്ല്; രണ്ടുപേർക്ക് പരിക്ക്

മംഗളൂരു : ജില്ലാജയിലിൽ വിചാരണതടവുകാരായ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർക്ക് പരിക്ക്.

തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. ഉള്ളാൾ പോലീസ് അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന മുഹമ്മദ് മൻസൂർ (ബോളിയാർ മൻസൂർ-30), മുഹമ്മദ് സമീർ (കഡപാർ സമീർ-33) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ അതിസുരക്ഷയിൽ സർക്കാർ വെൻലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിറ്റിപോലീസ് കമ്മിഷണർ അനുപം അഗർവാൾ ജയിൽ സന്ദർശിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിനുപിന്നിലെന്നും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

കുപ്രസിദ്ധഗുണ്ടയായ തൊപ്പി നൗഫലിന്റെ നേതൃത്വത്തിൽ പത്തോളം പേരാണ് ഇരുവരെയും ആക്രമിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. കത്തി ഉൾപ്പെടെയുള്ള മാരാകായുധങ്ങൾ ഉപയോഗിച്ചായിരുന്നു അക്രമണം. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ജൈനുദ്ദീൻ, ഉമർ ഫാറൂഖ് ഇർഫാൻ, നൗഫൽ, അൽതാഫ്, മുഹമ്മദ് റിഫാത്ത്, മുഹമ്മദ് റിസ്‌വാൻ, ഇബ്രാഹിം കല്ലേൽ എന്നിവരൊക്കെ ആക്രമിച്ച കൂട്ടത്തിലുണ്ടെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പറഞ്ഞു.

  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം

ജയിൽസൂപ്രണ്ടിന്റെ പരാതിയിൽ ബർകെ പോലീസാണ് കേസന്വേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts