ബിഗ് ബോസ് വിജയ് ജിന്റോ ഇനി സിനിമയിലേക്ക് 

ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ വിജയി ജിന്റോ ഇനി സിനിമയിലേക്ക്.

ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായാണ് ജിന്റോ എത്തുന്നത്.

ജീവിത പ്രതിസന്ധികളില്‍ നിന്ന് തന്റെ കഠിനമായ പ്രവർത്തനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ജിന്റോ.

പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഈ വർഷത്തെ വിജയിയായി ഈ സാധാരണക്കാരനെ പ്രേക്ഷകർ വിജയിപ്പിച്ചിരുന്നു.

  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

ഇപ്പോഴിതാ ബാദുഷാ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തില്‍ നായക നിരയിലേക്ക് ജിന്റോ എത്തുകയാണ്.

ബാദുഷാ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്സ് എന്ന പരിപാടിയില്‍ ജിന്റോ നല്‍കിയ അഭിമുഖത്തിനിടയില്‍ നിർമ്മാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രൻ എന്ന എഴുത്തുകാരൻ എന്നോട് വന്നു പറയുകയും ആ കഥ എനിക്കിഷ്ടപ്പെടുകയും ചെയ്തു.

മൂന്നു നായകന്മാർ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts