പരശുറാം എക്സ്പ്രസിൽ രണ്ട് അധിക കോച്ചുകൾ കൂടി 

തിരുവനന്തപുരം: മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി.

രണ്ട് കോച്ചുകള്‍ അധികമായി ഘടിപ്പിച്ച്‌ കൊണ്ടാണ് മാറ്റം.

നാഗര്‍കോവില്‍ ജങ്ഷനില്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാള്‍ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല.

നാളെ മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3.45 ന് ട്രെയിൻ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

ട്രെയിനില്‍ ഉള്‍പ്പെടുത്തിയ 2 കോച്ചുകളും ജനറല്‍ സിറ്റിങ് കോച്ചുകളാണ്.

ഇതടക്കം 16 ജനറല്‍ കോച്ചുകളും മൂന്ന് സെക്കൻ്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ദിവ്യാങ്ജൻ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts