കേരള സമാജം നാടക മത്സരം ജനുവരിയിൽ;അമച്വർ നാടക ഗ്രൂപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

ബെംഗളൂരു:ബെംഗളൂരു കേരള സമാജം സംഘടിപ്പിക്കുന്ന രണ്ടാമത് അമച്വർ നാടക മത്സരം ജനുവരിയിൽ നടക്കും.

കർ‍ണാടക സംസ്ഥാനത്തുള്ള അമച്വർ നാടക ഗ്രൂപ്പുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നാടകത്തിന്റെ സമയപരിധി ഒന്നര മണിക്കൂർ‍ ആയിരിക്കും. മലയാള നാടകങ്ങൾ‍ മാത്രമേ അനുവദിക്കൂ. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ സ്ക്രിപ്ട്‌ സഹിതം അപേക്ഷിക്കേണ്ടതാണ്

ഒന്നാം സമ്മാനം 25000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15000 രൂപയും ട്രോഫിയും മികച്ച നടൻ, നടി എന്നിവർക്ക് 5000 രൂപ വീതം നൽ‍കും.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ഇത് സംബന്ധിച്ച യോഗത്തിൽ കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരള സമാജം വൈസ് പ്രസിഡണ്ട് വിക്രമൻപിള്ള, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി വി എൻ‍ ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ജെയ് ജോ ജൊസഫ്, അസിസ്റ്റന്റ്റ് സെക്രട്ടറി മനു കെ വി , കൾ‍ച്ചറൽ സെക്രട്ടറി വി എൽ ജോസഫ്, കെ എൻ‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി എച് പത്മനാഭൻ എന്നിവർ സംബന്ധിച്ചു.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

വിശദവിവരങ്ങൾക്ക് 9345263546 ,9845015527

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts