സംസ്ഥാനത്ത് ഇനി പുതിയ സ്വകാര്യ സർവകലാശാലകൾക്ക് അനുമതിയില്ല

ബെംഗളൂരു : കർണാടകത്തിൽ പുതിയ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അയച്ച പത്ത് അപേക്ഷകൾ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൽ അംഗീകാരത്തിനായി കിടപ്പുണ്ട്.

എന്നാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശത്തെത്തുടർന്ന് അപേക്ഷ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം.സി. സുധാകർ പറഞ്ഞു.

  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

സ്വകാര്യ സർവകലാശാലകൾ കൂടിവരുന്നത് നിർധനരായ വിദ്യാർഥികളോടുള്ള അനീതിയാണെന്നും അതിനാലാണ് അനുമതി കൊടുക്കേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിച്ചതെന്നും സുധാകർ വ്യക്തമാക്കി.

നിലവിൽ കർണാടകത്തിൽ 27 സ്വകാര്യ സർവകലാശാലകളുണ്ട്. ഇതിൽ ഭൂരിഭാഗവും ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ കാലത്ത് അനുമതി നൽകിയതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts