ബി.സി.പി.എ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു 

ബെംഗളൂരു: കർണാടകയിലെ ക്രൈസ്തവ – പെന്തെക്കൊസത് മാധ്യമ പ്രവർത്തകരുടെ ഐക്യ സംരംഭമായ  ബെംഗളൂരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി.സി. പി. എ) വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. വൈകിട്ട് 4.30 മുതൽ കൊത്തന്നൂർ കെ. ആർ സി ക്കുസമീപമുള്ള ചർച്ച് ഓഫ് ഗോഡ് എബനേസർ വേർഷിപ്പ് സെൻ്ററിൽ ആണ് നടന്നത്. രക്ഷാധികാരിയും ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡൻറുമായ പാസ്റ്റർ ജോസ് മാത്യൂ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ ചാക്കോ കെ തോമസ് മുൻവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദികരിക്കുകയും സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ വാർഷിക റിപ്പോർട്ടും…

Read More

ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍; പ്രതിഷേധം ശക്തം 

ബെംഗളൂരു: ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍ സ്ഥാപിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളുടെ വിവിധ പ്ലാറ്റുഫോമുകളില്‍ പ്രതിഷേധമുയർന്നു. ഹിന്ദി ഭാഷാ ബോർഡിനു പിന്നില്‍ ആരാണെന്ന് ചോദിച്ചാണ് ബഹളം. ബി.എം.ടി.സിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവർ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എക്സ്’ അക്കൗണ്ടില്‍ വൈറലായ വിഡിയോ ഇതിനകം ലക്ഷത്തിലധികം പേരാണ് കണ്ടത്. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ വർഷങ്ങളായി വ്യാപകമായ എതിർപ്പ് നിലനില്‍ക്കുന്നുണ്ട്. ബി.എം.ടി.സിയില്‍ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ രോഷവുമായി ഒരു വിഭാഗം യാത്രക്കാർ നേരിട്ടും രംഗത്തെത്തി.

Read More

ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ 

ബെംഗളൂരു: ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനു സമീപം ബൈക്ക് ടാക്സി ഡ്രൈവറെ ആക്രമിച്ച്‌ വാഹനം തല്ലിത്തകർത്ത സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരനെ കയറ്റുന്നതിനായി സ്റ്റേഷനിലെത്തിയ ബൈക്ക് ടാക്സി ഡ്രൈവറായ യുവാവിനെ വളഞ്ഞ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മറ്റു യാത്രക്കാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങളുടെ വരുമാനം തട്ടിയെടുക്കുന്നതായി ആരോപിച്ച്‌ ബൈക്ക് ടാക്സി ഡ്രൈവർമാരെ ഓട്ടോ ഡ്രൈവർമാർ ആക്രമിക്കുന്ന സംഭവങ്ങള്‍ വർധിക്കുകയാണ്.

Read More

നടൻ വിശാലിന് വിലക്ക് 

ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര നടനാണ് വിശാല്‍. അഭിനേതാക്കളുടെ സംഘടനയുടെ സെക്രട്ടറിയായും (2017-2019 കാലയളവില്‍), തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡൻ്റായും വിശാല്‍ പ്രവർത്തിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് 12 കോടിയോളം രൂപയുടെ തിരിമറികള്‍ നടത്തിയാതായി വിശാല്‍ മീത് ആരോപണം ഉണ്ട്. ഇത് സംബന്ധിച്ച്‌ ഇപ്പോഴുള്ള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ ആ തുക തിരികെ നല്‍കണമെന്ന് വിശാലിനെ പലതവണ അറിയിച്ചിരുന്നു. എന്നാല്‍ വിശാല്‍ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല. അതിനാല്‍ വിശാലിനെ വെച്ച്‌ ഇനി ആരും ചിത്രങ്ങള്‍…

Read More

ചാനൽ വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ചാനൽ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. അർ‌ബുദ ബാധിതയായി കഴിഞ്ഞ ആറു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ഉൾപ്പെടെ സൗന്ദര്യ, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് സൗന്ദര്യയ്ക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു.  

Read More

പട്ടിയിറച്ചിയല്ല; ബെംഗളൂരുവിൽ നിന്ന് പിടിച്ചെടുത്തത് ആട്ടിറച്ചി തന്നെയെന്ന് അധികൃതർ 

ബെംഗളൂരു: രാജസ്ഥാനില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിനില്‍ കൊണ്ടുവന്നത് ആട്ടിറച്ചി തന്നെയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ. നേരത്തെ, പട്ടിയിറച്ചിയാണ് ആട്ടിറച്ചിയെന്ന വ്യാജേന കൊണ്ടുവന്നതെന്ന് ചിലർ ആരോപിച്ചിരുന്നു. ഇതിന് വ്യാപക പ്രചാരവും ലഭിച്ചു. സംഭവത്തിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണവും വ്യാപകമാണ്. രാജസ്ഥാനില്‍ നിന്നുള്ള സിരോഹി ഇനത്തില്‍പെട്ട ആടിന്‍റെ ഇറച്ചിയാണ് എത്തിച്ചതെന്ന് ഫുഡ് സേഫ്റ്റി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലെ കച്ച്‌-ഭുജ് മേഖലകളിലും കൂടുതലായി കാണുന്ന ഇനമാണിത്. ഇവക്ക് സാധാരണയേക്കാള്‍ നീണ്ട വാലുകളാണുണ്ടാവുക. അതുകൊണ്ടാണ് പട്ടിയുടെ വാലാണോയെന്ന് സാമ്യം തോന്നുന്നത്. പരിശോധിച്ച മാംസത്തിലൊന്നും…

Read More

സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി; മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും 

ന്യൂഡൽഹി: സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളി വിദ്യാർഥിയും. എറണാകുളം സ്വദേശിയായ നവീൻ ഡാല്‍വിനാണ് (28) മരിച്ചത്. മൂന്ന് വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ മരിച്ചത്. താനിയ സോണി(25),ശ്രയ യാദവ്(25) എന്നിവരാണ് മരിച്ച മറ്റ് രണ്ട് വിദ്യാർഥികള്‍. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധം നടക്കുകയാണ്.അപകടത്തിന് പിന്നാലെ ഡല്‍ഹി സർക്കാർ ശുചീകരണ പ്രവർത്തനം ഊർജിതമാക്കി. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സെൻട്രല്‍ ഡിസിപി എം ഹർഷവർധൻ പറഞ്ഞു.

Read More

ആട്ടിറച്ചിയെന്ന പേരിൽ ഹോട്ടലിൽ വിളമ്പിയത് പട്ടിയിറച്ചിയെന്ന് പരാതി

ബെംഗളൂരു: ഹോട്ടലില്‍ ആട്ടിറച്ചി എന്ന പേരില്‍ പട്ടിയിറച്ചി വിളമ്പിയതായി പരാതി. പരാതികളെ തുടർന്ന് മാംസം പിടിച്ചെടുത്ത് അവയുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. ആർപിഎഫിനെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. 5,000 കിലോ മാംസമാണ് പിടിച്ചെടുത്തത് . ആട്ടിറച്ചി കിലോയ്‌ക്ക് 800 രൂപയായിരിക്കെ, കിലോയ്‌ക്ക് 600 രൂപ നിരക്കിലാണ് ഈ ഇറച്ചി വിപണിയില്‍ വില്‍ക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ജയ്പൂരില്‍ നിന്നാണ് മാംസം നിറഞ്ഞ കാർട്ടണുകള്‍ ഇന്നലെ വൈകിട്ട് ബെംഗളൂരുവിലെ കെസിആർ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. 150 പെട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആട്ടിറച്ചി എന്ന പേരില്‍…

Read More

മദ്യം കഴിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പരസ്യം; ബാർ ഉടമയ്ക്ക് എതിരെ കേസ് 

BAR LIQUIR DRINK BAR

ബെംഗളൂരു: വിദ്യാർഥികളെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദർശിപ്പിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നൽകുകയും ചെയ്ത ബാറുടമയ്ക്കെതിരെ കേസെടുത്തു. വിദ്യാഭ്യാസസ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാർഡുമായി വരുന്ന വിദ്യാർഥിനികള്‍ക്ക് മദ്യപിക്കാനായി പ്രത്യേക പാക്കേജും ആണ്‍കുട്ടികള്‍ക്ക് 15 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ച ദേരേബൈലിലെ ദ ലാല്‍ബാഗ് ഇൻ എന്ന ബാറിന്റെ ഉടമകള്‍ക്കെതിരെയാണ് എക്സൈസ് അധികൃതർ കേസെടുത്തത്. ബുധനാഴ്ചയാണ് ബാറിലും സാമൂഹിക മാധ്യമങ്ങളിലുമായി വിദ്യാർഥികള്‍ക്ക് ഓഫർ പ്രഖ്യാപിച്ചുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ.സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത് കേസ്…

Read More

ഹാസനിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു : കനത്ത മഴയിൽ ഹാസനിലെ യെഡകുമെറി-ഗടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ബെംഗളൂരു-മംഗളൂരു റൂട്ടിൽ തീവണ്ടി ഗതാഗതം മുടങ്ങി. ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള തീവണ്ടിയുൾപ്പെടെയാണ് മുടങ്ങിയത്. ശനിയാഴ്ച കണ്ണൂരിൽ നിന്ന് മംഗളൂരു വഴി ബെംഗളൂരുവിലേക്കുള്ള തീവണ്ടി(16512) ഷൊർണൂർ-സേലംവഴി തിരിച്ചുവിട്ടു. കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌സ്‌ പ്രസിന്റെ (16511) ശനി, ഞായർ ദിവസങ്ങളിലെ യാത്രയും കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്‌സ്‌പ്രസിന്റെ (16512) ഞായർ, തിങ്കൾ ദിവസങ്ങളിലെ യാത്രയും റദ്ദാക്കി. വെള്ളിയാഴ്ച രാത്രി പുറപ്പെടുന്ന കെ.എസ്.ആർ. ബെംഗളൂരു-കണ്ണൂർ എക്‌‌സ്‌പ്രസ്(16511) സേലം, ഷൊർണൂർ വഴിയാണ് പോയത്. ശനിയാഴ്ച ഓടേണ്ട ഏഴ് തീവണ്ടികളും ഞായറാഴ്ച…

Read More
Click Here to Follow Us