25 കാരിയെ വിവാഹം ചെയ്ത 45 കാരൻ ആത്മഹത്യ ചെയ്തു

ബെംഗളൂരു: തുമകുരുവിൽ 25 വയസുകാരിയെ വിവാഹം കഴിച്ച 45കാരന്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. കുനിഗര്‍ താലൂക്കിലെ അക്കിമാരി പാളയയില്‍ ശങ്കരപ്പ എന്നയാളാണ് മരിച്ചത്. ഗ്രാമത്തിലെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ശങ്കരപ്പയെ കണ്ടെത്തിയത്.

2021 ഒക്‌ടോബറിലാണ് ശങ്കരപ്പ മേഘന എന്ന യുവതിയെ വിവാഹം കഴിച്ചത്. അവിവാഹിതനായിരുന്ന ശങ്കരപ്പയെ വിവാഹം കഴിക്കാന്‍ മേഘന തന്നെയാണ് താല്‍പര്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ നടത്തിയ വിവാഹം സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു.

  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

അതേസമയം മേഘന നേരത്തേ വിവാഹിതയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാളെ കാണാതായതോടെയാണ് ശങ്കരപ്പയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ശങ്കരപ്പയുടെ അമ്മയും മേഘനയും തമ്മില്‍ വഴക്ക് പതിവായിരുന്നതായി പൊലീസ് പറയുന്നു.

ശങ്കരപ്പയുടെ പേരിലുള്ള രണ്ടര ഏക്കര്‍ ഭൂമി വില്‍ക്കാന്‍ മേഘന ശങ്കരപ്പയെ സ്ഥിരമായി നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അമ്മായിയമ്മ ഇതിനെ എതിര്‍ക്കുന്നതാണ് വഴക്കിന് കാരണം. ഇതേ കാരണം കൊണ്ടാണ് ശങ്കരപ്പ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

  കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ മരിച്ചു

ശങ്കരപ്പയുടേതെന്ന് കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ ഹുലിയൂര്‍ദുര്‍ഗ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us