ബെംഗളൂരു: ഈ വർഷം ഡിസംബർ 31നകം എജിപുര മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന സത്യവാങ്മൂലം സമർപ്പിക്കാൻ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കർണാടക ഹൈക്കോടതി അനുമതി നൽകി.
കരാർ റദ്ദാക്കാനും കമ്പനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും അധികാരികളോട് നിർദ്ദേശിച്ച കോടതിയുടെ മുൻ ഉത്തരവ് തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അപേക്ഷ സമർപ്പിച്ചരുന്നു.
ഈജിപുര ജംക്‌ഷനും കേന്ദ്രീയ സദനുമിടയിലുള്ള 2.5 കിലോമീറ്റർ മേൽപ്പാലം പദ്ധതി പൂർത്തീകരിക്കുന്നതിലെ കാലതാമസം വൻ നഷ്ടമുണ്ടാക്കിയെന്ന് മുതിർന്ന പൗരനും കോറമംഗല അഞ്ചാം ബ്ലോക്കിലെ താമസക്കാരനുമായ ആദിനാരായണൻ ഷെട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദിച്ചിരുന്നു. എന്നാൽ 2019 നവംബർ 4-നോ അതിനുമുമ്പോ നിർമ്മാണം പൂർത്തിയാക്കേണ്ടതായിരുന്നു, അതേസമയം 44% ജോലികൾ മാത്രമേ പൂർത്തിയായിട്ടുള്ളൂവെന്നുമാണ് ബിബിഎംപി കോടതിയെ അറിയിച്ചത്.
തുടർന്ന് നോട്ടീസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനാൽ കരാർ റദ്ദാക്കാനും കമ്പനിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിക്കുകതാതിരുന്നു. പ്രോജക്ട് തീയതി 2021 ഡിസംബർ 31 വരെ നീട്ടിയിരുന്നുവെങ്കിലും 2020ൽ അനുവദിച്ച കാലാവധി നീട്ടിനൽകിയത് ഹരജിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പറഞ്ഞു. മേൽപ്പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കോടതിയിൽ ഉറപ്പുനൽകാൻ കമ്പനി തയ്യാറാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ഒരു പുതിയ ഏജൻസി പ്രോജക്റ്റിന്റെ ശേഷിക്കുന്ന ജോലികൾ പൂർത്തീകരിക്കുന്നതിന് ഏർപ്പെട്ടിരിക്കുന്ന സാഹചര്യവും പ്രോജക്റ്റ് വൈകാനിടയുള്ള പുതിയ ഏജൻസിയുടെ ഇടപെടൽ പ്രക്രിയയും കണക്കിലെടുക്കുകയും പ്രോജക്റ്റ് പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുക്കുകയും ചെയ്യുന്നതായി അറിയിച്ച കോടതി പൊതുതാൽപ്പര്യ പ്രകാരം, 2022 ഡിസംബർ 31-നകം പ്രോജക്റ്റ് പൂർത്തിയാക്കുമെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ഞങ്ങൾ പ്രതിഭാഗം 4 (സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ) അനുവദിക്കുന്നതായും ബെഞ്ച് അറിയിച്ചു. തുടർന്ന്, വിഷയം തിങ്കളാഴ്ചത്തേക്ക് മാറ്റി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.