പുതിയ പരിശീലകന്‍: കോ​​ഹ്‌​ലിയുടെ അഭിപ്രായം വേണ്ട!!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോ​​ഹ്‌​ലിയുടെ അഭിപ്രായം വേണ്ടെന്ന് ബിസിസിഐ.

ക്യാപ്റ്റന്‍റെ അഭിപ്രായം ഈ വിഷയത്തില്‍ നിര്‍ണ്ണായാകമല്ലെന്നും ഇന്ത്യന്‍ ടീമിലെ ആരില്‍ നിന്നും അഭിപ്രായം സ്വീകരിക്കില്ലെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കി.

കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാകും പരിശീലകനെ നിയമിക്കുക.

അനില്‍ കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റാനു൦ രവി ശാസ്ത്രിയെ നിയമിക്കാനും മുന്‍കൈയെടുത്തത് വിരാട് കോഹ്‌ലിയായിരുന്നു എന്ന വസ്തുത നിലനിര്‍ത്തിയാണ് ബിസിസിഐയുടെ നടപടി.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നായ ര​​വി ശാ​​സ്ത്രി​​യു​​ടെയും ക്യാ​​പ്റ്റ​​ന്‍ കോ​​ഹ്‌​ലി​​യു​​ടെ​​യും ഇ​​ഷ്ട​​ക്കാ​​ര്‍​​ക്ക് ടീ​​മി​​ല്‍ ഇ​​ടം ല​​ഭി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ് നിലവിലുള്ളതെന്ന് നേരത്തെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കാന്‍ ബിസിസിഐ നേരത്തെ അപേക്ഷ ക്ഷണിച്ചിരുന്നു. ഇപ്പോള്‍ പദവിയിലുള്ളവര്‍ക്കും അപേക്ഷിക്കാ൦

അതായത് നിലവിലെ കോച്ച് രവി ശാസ്‌ത്രി, ബൗളിംഗ് കോച്ച്‌ ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച്‌ സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച്‌ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കെല്ലാം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ലഭിക്കുന്ന അപേക്ഷകളില്‍ നിന്നുമാകും പുതിയ പരിശീലക സംഘത്തെ തിരഞ്ഞെടുക്കുക. അവിടെ മികച്ച അപേക്ഷകള്‍ വന്നാല്‍ ശാസ്‌ത്രിയടക്കമുള്ള നിലവിലെ സംഘം പുറത്താകും!!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts