തമിഴ്‌നാടിന് 11,500 ക്യുസെക്സ് വെള്ളം വിട്ടുകൊടുക്കണമെന്ന് റെഗുലേഷൻ കമ്മിറ്റി; അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

siddaramayya

ബെംഗളൂരു : കാവേരിയിൽനിന്ന് ദിവസവും 11,500 ക്യുസെക്സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി കർണാടകത്തോട് ആവശ്യപ്പെട്ടു. ഈ മാസം 31 വരെയാണ് വെള്ളം കൊടുക്കേണ്ടത്.

നിലവിലെ അവസ്ഥയിൽ വെള്ളം വിട്ടുകൊടുക്കാനാകില്ലെന്ന് കർണാടകം കമ്മിറ്റിയെ അറിയിച്ചിരുന്നു. ഈവർഷം ജൂൺ ഒന്നിനും ജൂലായ് ഒൻപതിനും ഇടയിൽ കർണാടകത്തിലെ നാലു പ്രധാന അണക്കെട്ടുകളിലേക്ക് എത്തിയത് 41.651 ടി.എം.സി. അടി വെള്ളമാണെന്നും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 28.71 ശതമാനം കുറവാണെന്നുമാണ് സംസ്ഥാനസർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയെ കഴിഞ്ഞദിവസം അറിയിച്ചത്.

  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി

നിലവിൽ നാലു അണക്കെട്ടുകളിലുംകൂടി 58.66 ടി.എം.സി. അടി വെള്ളമാണുള്ളത്. വെള്ളം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് ഈമാസം 25 വരെ തീരുമാനമെടുക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

തമിഴ്‌നാടിന് ദിവസം 11,500 ക്യുസെക്സ് കാവേരി വെള്ളം വിട്ടുകൊടുക്കണമെന്ന നിർദേശത്തിനെതിരേ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിക്ക് അപ്പീൽ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു.

  മേളയിൽ അപകടം: ആകാശത്തൂഞ്ഞൽ തകർന്നു വീണു; ഇരുപതിലധികം പേർക്ക് പരിക്ക്

തുടർനടപടികളെടുക്കാൻ ഞായറാഴ്ച സർവകക്ഷിയോഗം ചേരാനും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പിജി കെട്ടിടത്തിൽ തീപിടിപടർന്നു; രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടി യുവതികൾ
[masterslider id="10"]

Related posts