ചൈനയിലെ ഹുബെയില്‍ നടന്ന ഒരു സംഭവത്തില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് ജനങ്ങള്‍. ചൈനയിലെ സോഷ്യല്‍ മീഡിയയിലും ഇത് വലിയ ചർച്ചയായിരിക്കുകയാണ്. ഒരു സ്ത്രീ തന്റെ ഗർഭിണിയായ സഹപ്രവർത്തകയുടെ കുടിക്കാനുള്ള വെള്ളത്തില്‍ വിഷം കലർത്തി. എന്നാല്‍, അതിനുള്ള കാരണമാണ് ആളുകളെ ഞെട്ടിച്ചത്. ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇവർ. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി കിട്ടുക എന്നത് തന്നെ വളരെ കഠിനമായ അധ്വാനം വേണ്ടുന്ന കാര്യമാണ്. തൊഴില്‍ സുരക്ഷയും സ്ഥിരതയും കാരണം ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ ജോലി…
Read MoreDay: 1 April 2024
പഴം, പച്ചക്കറി ലോറി ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ലോറി ഡിവൈഡറില്‍ ഇടിച്ച് ഇരിക്കൂർ സ്വദേശിയായ യുവാവ് മരിച്ചു. ലോറി ഡ്രൈവർ ഇരിക്കൂർ പൈസായിയിലെ മങ്ങാടൻപുതിയപുരയില്‍ മുഹമ്മദ് റാഷിദ് (27) ആണ് മരിച്ചത്. പച്ചക്കറിയും പഴവർഗങ്ങളും കയറ്റി നാട്ടിലേക്ക് മടങ്ങവെ ഇന്നലെ പുലർച്ചെ ബെംഗളൂരു- മൈസൂരു റോഡില്‍ കെങ്കേരിക്ക് സമീപമായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ശിഹാബുദ്ദിൻ, ഷംനാസ്, ഷംന, ഷംസ എന്നിവരെ പരിക്കുകളോടെ കെങ്കേരി ബിജിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ സമീപത്തെ രാംനഗർ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് റാഷിദിന്റെ ജീവൻ രക്ഷിക്കാനായില്ല. രാംനഗർ ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം…
Read Moreവിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവ് പെൺസുഹൃത്തിനെ കുത്തിക്കൊന്നു
ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരില്‍ പെൺസുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. കൊല്ലപ്പെട്ടത് ബംഗാള്‍ സ്വദേശിനിയായ ഫരീദ ഖാത്തൂന്(42) ആണ്. യുവതിയെ കൊലപ്പെടുത്തിയ പ്രതി എന്‍.എല്‍. ഗിരീഷ് എന്ന റെഹാന് അഹമദ്(32) കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നഗരത്തില്‍ കാർ ഡ്രൈവറായി ജോലി ചെയ്യുകയാണിയാള്‍. ശനിയാഴ്ച ബെംഗളൂരു ജയനഗറിലെ ശാലിനി മൈതാനത്ത് വച്ചായിരുന്നു സംഭവം. ഏറെ നാളായി സൗഹൃദത്തിലായിരുന്നു രണ്ടുകുട്ടികളുടെ മാതാവായ ഫരീദയും ഗിരീഷും. ബംഗാളില്‍ നിന്ന് തിരിച്ചെത്തിയ യുവതിയോട് പ്രതി വിവാഹാഭ്യര്‍ഥന നടത്തുകയും യുവതി ഇത് നിരസിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇയാള്‍ കയ്യില്‍…
Read Moreതിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പുതിയ സർവീസുകൾ
ബെംഗളൂരു: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് വിസ്താര ഇന്നു മുതല്‍ മുതല്‍ ദിവസേന 2 സര്‍വീസുകള്‍ ആരംഭിക്കുന്നു. ഈ റൂട്ടില്‍ നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എയര്‍ലൈന്‍സ് എന്നിവ ദിവസേന 8 സര്‍വീസുകള്‍ നടത്തുന്നുണ്ട്. വിസ്താര വരുന്നതോടെ ആകെ സര്‍വീസുകള്‍ 10 ആകും. ആദ്യ വിമാനം (യുകെ 524) രാവിലെ 5:55 തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 7:15ന് ബെംഗളൂരുവിൽ എത്തും. തിരികെ രാത്രി 10:40 ന് പുറപ്പെട്ട് 11:40ന് തിരുവനന്തപുരത്ത് എത്തും. രണ്ടാം വിമാനം (യുകെ 525) രാവിലെ 8:15 ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട്…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു
ബെംഗളൂരു : കുടകിലെ ഹൊസഗുന്ധിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. പ്രദേശവാസിയായ ജഗദീഷ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. കൃഷിയിടം നനച്ചതിനുശേഷം വീട്ടിൽ പോകാനായി റോഡരികിൽ നിർത്തിയ ബൈക്കിനടുത്തേക്ക് വന്നതായിരുന്നു ജഗദീഷ്. ഇതിനിടെ സമീപത്തെ തോട്ടത്തിൽനിന്ന് ഓടിയെത്തിയ കാട്ടാന ജഗദീഷിന്റെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹം മരിച്ചു. ജഗദീഷിന്റെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികൾ വനംവകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. വനംവകുപ്പ് അധികൃതരെത്തി കുടുംബത്തിന് ചെക്ക് കൈമാറിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Read Moreമഡിവാള മുതൽ കോറമംഗല വരെ പെൺകുട്ടികളെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു; യുവാക്കൾ പിടിയിൽ
ബെംഗളൂരു: നഗരത്തിൽ സ്ത്രീസുരക്ഷ ചോദ്യ ചിഹ്നമാകുന്നു. നഗരത്തിൽ പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ തന്നെ അവരെ പിന്തുടരുകയും പീഡിപ്പിക്കുകയും ചെയ്യുന്നതും പീഡനങ്ങളുടെ തോതും വർധിക്കുന്നു. പോലീസിനെ പേടിക്കാതെയാണ് ഇവർ പൊതുസ്ഥലത്ത് സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കുന്നത്. പ്രത്യേകിച്ച് ബംഗളൂരു നഗരത്തിൽ അത്തരത്തിലുള്ള അക്രമങ്ങൾ കൂടുതലാണ് എന്നും ആരോപണമുണ്ട് . രാത്രി കാറിൽ പോവുകയായിരുന്ന യുവതികളെ ബൈക്കിലെത്തിയ അക്രമികൾ പിന്തുടർന്ന് ഭയപെടുത്തുകയായിരുന്നു. വഴിനീളെ കാറിനെ പിന്തുടർന്ന് അക്രമികൾ തങ്ങളുടെ ബൈക്ക് പിറകെകൂടിയാണ് യുവതികളെ അക്രമിച്ചത്. മഡിവാള, സെൻ്റ് ജോൺസ് എന്നിവിടങ്ങളിൽ നിന്ന് കോറമംഗല വരെ അക്രമികൾ പിറകെ കൂടിയിരുന്നു. ഇതോടെ…
Read Moreപാചകവാതക സിലിണ്ടറിന്റെ വില കുറച്ചു
ഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
Read Moreഎസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വരികയായിരുന്ന വിദ്യാർഥി കനാലിൽ വീണ് മരിച്ചു
ബെംഗളൂരു : ഭദ്ര കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി നദിയിൽ മുങ്ങി മരിച്ചു. മണികണ്ഠ (16) ആണ് മരിച്ചത്. ദാവൻഗെരെ ജില്ലയിലെ ബസവപട്ടണത്താണ് സംഭവം. ബസവപട്ടണ ജനത ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതാൻ പോയതായിരുന്നു ഹൊന്നാളി താലൂക്കിലെ നെരലഗുഡി ഗ്രാമത്തിലെ തിമ്മപ്പയുടെ മകൻ മണികണ്ഠ. പരീക്ഷ കഴിഞ്ഞ് തിരികെ വരുന്നതിനിടെ കനാലിൽ കുളിക്കാൻ വിദ്യാർത്ഥി പോയി. എന്നാൽ അബദ്ധത്തിൽ കനാലിൽ വീണ് മരിച്ചു. ഹരോസാഗരയ്ക്ക് സമീപമുള്ള കനാലിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ബസവപട്ടണം പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റർ…
Read Moreനമ്പർ പ്ലേറ്റുകൾ ചെറിയ വൈദ്യുത സ്കൂട്ടറുകൾക്കും നിർബന്ധമാക്കാൻ ആവശ്യം; ട്രാഫിക് പോലീസ്
ബെംഗളൂരു : കുറഞ്ഞശക്തിയുള്ള മോട്ടോർ ഉപയോഗിക്കുന്ന വൈദ്യുത സ്കൂട്ടറുകൾക്കും നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കണമെന്ന് ട്രാഫിക് പോലീസ്. ഇത്തരം സ്കൂട്ടറുകൾ നിരന്തരം സിഗ്നലുകൾലംഘിക്കുന്നതായും അപകടങ്ങളുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് കത്തുനൽകി. തിരഞ്ഞെടുപ്പിന്ുശേഷം ഇക്കാര്യം ഗതാഗതവകുപ്പ് പരിഗണിക്കുമെന്നാണ് വിവരം. നിലവിലെ കേന്ദ്ര മോട്ടോർവാഹന നിയമമനുസരിച്ച് 250 വാട്ടിൽ താഴെ ശേഷിയുള്ള വൈദ്യുതി സ്കൂട്ടറുകൾക്ക് നമ്പർ പ്ലേറ്റുകളോ ഓടിക്കുന്നയാൾക്ക് ഹെൽമെറ്റോ ലൈസൻസോ ആവശ്യമില്ല. നഗരത്തിലെ ഭൂരിഭാഗം ഭക്ഷണവിതരണക്കാരും കൊറിയർ വിതരണക്കാരും ഇത്തരം സ്കൂട്ടറുകളാണ് ഉപയോഗിക്കുന്നത്. നിയമത്തിൽ ഇളവുകളുള്ളതിനാൽ സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ നടപ്പാതകളിലൂടെ ഓടിക്കുന്നതും സിഗ്നലുകൾ മറികടക്കുന്നതും പതിവാണ്. ഇതിനോടകം ഒട്ടേറെ അപകടങ്ങളുമുണ്ടായി.…
Read Moreസംസ്ഥാനം ചുട്ടു പൊള്ളുന്നു; ഒരുമാസത്തിനിടെ സൂര്യാഘാതമേറ്റത് 366 പേർക്ക്; പ്രതിരോധ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
ബെംഗളൂരു : ചുട്ടുപൊള്ളുന്ന ചൂടിൽ സംസ്ഥാനത്ത് ഒരുമാസത്തിനിടെ സൂര്യാഘാതമേറ്റത് 366 പേർക്ക്. മാർച്ച് ഒന്നുമുതൽ 28 വരെയുള്ള കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. കൂടുതൽ പേർക്ക് സൂര്യാഘാതമേറ്റത് ചിക്കബെല്ലാപുരയിലാണ്. തൊട്ടുപിന്നിൽ മാണ്ഡ്യ, ചിത്രദുർഗ, ബാഗൽക്കോട്ട്, ബെലഗാവി ജില്ലകളുമുണ്ട്. എന്നാൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ല. ഹൃദയവുമായും രക്തവുമായുംബന്ധപ്പെട്ട അസുഖങ്ങളുള്ളവർ ചൂടുകാലത്ത് ഏറെ പ്രയാസപ്പെടുന്നതായും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വടക്കൻ കർണാടകത്തിലെ പലജില്ലകളിലും താപനില 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ട മാർച്ച് മാസമാണ് കടന്നുപോയത്. വെള്ളിയാഴ്ച 36.4 ഡിഗ്രി സെൽഷ്യസായിരുന്നു…
Read More