നമ്പർ പ്ലേറ്റുകൾ ചെറിയ വൈദ്യുത സ്‌കൂട്ടറുകൾക്കും നിർബന്ധമാക്കാൻ ആവശ്യം; ട്രാഫിക് പോലീസ്

ബെംഗളൂരു : കുറഞ്ഞശക്തിയുള്ള മോട്ടോർ ഉപയോഗിക്കുന്ന വൈദ്യുത സ്കൂട്ടറുകൾക്കും നമ്പർപ്ലേറ്റുകൾ നിർബന്ധമാക്കണമെന്ന് ട്രാഫിക് പോലീസ്.

ഇത്തരം സ്കൂട്ടറുകൾ നിരന്തരം സിഗ്നലുകൾലംഘിക്കുന്നതായും അപകടങ്ങളുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി ഗതാഗതവകുപ്പിന് കത്തുനൽകി.

തിരഞ്ഞെടുപ്പിന്ുശേഷം ഇക്കാര്യം ഗതാഗതവകുപ്പ് പരിഗണിക്കുമെന്നാണ് വിവരം.

നിലവിലെ കേന്ദ്ര മോട്ടോർവാഹന നിയമമനുസരിച്ച് 250 വാട്ടിൽ താഴെ ശേഷിയുള്ള വൈദ്യുതി സ്കൂട്ടറുകൾക്ക് നമ്പർ പ്ലേറ്റുകളോ ഓടിക്കുന്നയാൾക്ക് ഹെൽമെറ്റോ ലൈസൻസോ ആവശ്യമില്ല.

  സിമന്റ് വേണ്ട, പരിസ്ഥിതി സൗഹൃദവുമാണ്; രാജ്യത്തെ ആദ്യ ‘സീറോ സിമന്റ്’ കോൺക്രീറ്റ് റോഡ് ബെംഗളൂരുവിൽ

നഗരത്തിലെ ഭൂരിഭാഗം ഭക്ഷണവിതരണക്കാരും കൊറിയർ വിതരണക്കാരും ഇത്തരം സ്കൂട്ടറുകളാണ് ഉപയോഗിക്കുന്നത്.

നിയമത്തിൽ ഇളവുകളുള്ളതിനാൽ സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ നടപ്പാതകളിലൂടെ ഓടിക്കുന്നതും സിഗ്നലുകൾ മറികടക്കുന്നതും പതിവാണ്. ഇതിനോടകം ഒട്ടേറെ അപകടങ്ങളുമുണ്ടായി.

ചെറു വൈദ്യുതി സ്‌കൂട്ടറുകൾക്കും മറ്റു വാഹനങ്ങൾക്കുള്ള അതേനിയമങ്ങൾ കൊണ്ടുവന്നാൽ ഇത്തരം അപകടങ്ങളും നിയമവിരുദ്ധപ്രവർത്തനങ്ങളും ഒഴിവാക്കാൻ കഴിയുമെന്നാണ് ട്രാഫിക് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; രാജ്യത്ത് പെട്രോളിന് അഞ്ചു രൂപ വരെ ഉടൻ വർദ്ധിപ്പിച്ചേക്കും
[masterslider id="10"]

Related posts