ഗർഭിണിയായ സ്ത്രീയുടെ കുടിവെള്ളത്തിൽ വിഷം കലർത്തി സഹപ്രവർത്തക

ചൈനയിലെ ഹുബെയില്‍ നടന്ന ഒരു സംഭവത്തില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് ജനങ്ങള്‍.

ചൈനയിലെ സോഷ്യല്‍ മീഡിയയിലും ഇത് വലിയ ചർച്ചയായിരിക്കുകയാണ്.

ഒരു സ്ത്രീ തന്റെ ഗർഭിണിയായ സഹപ്രവർത്തകയുടെ കുടിക്കാനുള്ള വെള്ളത്തില്‍ വിഷം കലർത്തി.

എന്നാല്‍, അതിനുള്ള കാരണമാണ് ആളുകളെ ഞെട്ടിച്ചത്.

ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇവർ.

ഇത്തരം സ്ഥാപനങ്ങളില്‍ ജോലി കിട്ടുക എന്നത് തന്നെ വളരെ കഠിനമായ അധ്വാനം വേണ്ടുന്ന കാര്യമാണ്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

തൊഴില്‍ സുരക്ഷയും സ്ഥിരതയും കാരണം ഒരുപാട് കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ ജോലി നേടിയെടുക്കാൻ ആളുകള്‍ ശ്രമിക്കാറുണ്ട്.

എന്നാല്‍, ഇവിടുത്തെ ജോലി സമ്മർദ്ദം ചില്ലറയല്ല എന്നാണ് ഇപ്പോഴത്തെ ഈ സംഭവം തെളിയിക്കുന്നത്.

ഗർഭിണിയായ സ്ത്രീ ഒരു ദിവസം വെള്ളം കുടിക്കാനെടുത്തപ്പോള്‍ അതില്‍ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു.

ആദ്യം അവർ കരുതിയത് അത് ഓഫീസിലെ വെള്ളത്തിന്റെ പ്രശ്നമാണ് എന്നാണ്.

അതിനാല്‍, തിളപ്പിച്ച ബോട്ടില്‍ വെള്ളമാണ് പിന്നെയവർ കുടിച്ചത്.

എന്നാല്‍, അതിലും സമാനമായ രുചിവ്യത്യാസം അനുഭവപ്പെട്ടു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

പിന്നാലെ, എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി അവർ തന്റെ ഐപാഡില്‍ വീഡിയോ റെക്കോർഡ് ചെയ്യാൻ വേണ്ടി വച്ചു.

അതില്‍ ഒരു സഹപ്രവർത്തക വന്ന് വെള്ളത്തില്‍ വിഷം കലർത്തുന്നത് പതിയുകയായിരുന്നു.

ഉടനെ തന്നെ ഗർഭിണിയായ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts