സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യം; ക്ഷേത്രഫണ്ട് പിരിക്കാനുള്ള ബിൽ തിരിച്ചയച്ച് ഗവർണർ

ബെംഗളൂരു : സമ്പന്നക്ഷേത്രങ്ങളിൽനിന്ന് ഫണ്ട് പിരിക്കാൻ ലക്ഷ്യമിട്ട് പാസാക്കിയ കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (അമൻഡ്‌മെന്റ്) ബിൽ ഗവർണർ താവർചന്ദ് ഗഹ്‍ലോത് തിരിച്ചയച്ചു.

സർക്കാരിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടാണ് തിരിച്ചയച്ചത്. സർക്കാരിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടാണ് തിരിച്ചയച്ചത്.

മറ്റു മതസ്ഥാപനങ്ങൾക്കുവേണ്ടി സമാനമായ നിയമം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നുൾപ്പെടെയുള്ള വിവരങ്ങൾ ആരാഞ്ഞു.

കഴിഞ്ഞമാസമാണ് ബിൽ നിയമസഭയും നിയമനിർമാണ കൗൺസിലും പാസാക്കിയത്. തുടർന്നാണ് ഗവർണറുടെ അംഗീകാരത്തിനെത്തിയത്.

  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു

ഒരു കോടി രൂപ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങളിൽനിന്ന് വരുമാനത്തിന്റെ പത്ത് ശതമാനം തുകയും പത്ത് ലക്ഷം മുതൽ ഒരു കോടി രൂപവരെ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങളിൽനിന്ന് വരുമാനത്തിന്റെ അഞ്ച് ശതമാന തുകയും ഈടാക്കൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ.

ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ ക്ഷേമത്തിനും വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ പരിപാലനത്തിനും ഉപയോഗിക്കാനാണ് ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ടത്.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

ഇതിനെതിരേ ബി.ജെ.പി. ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. ക്ഷേത്രങ്ങളെ കൊള്ളയടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts