സഹകരണ ബാങ്ക് മാനേജർ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ സിദ്ധാപുര സഹകരണ ബാങ്ക് ആക്ടിങ് മാനജർ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

എസ്.ആശയാണ്(52) മരിച്ചത്.

ബാങ്കില്‍ ഓഡിറ്റ് നടക്കുന്നതിനിടെ ആശ പെട്ടെന്ന് ഇറങ്ങി സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു.

തിരിച്ചു വരാൻ വൈകിയതോടെ ജീവനക്കാർ പോയി നടത്തിയ പരിശോധനയിലാണ് സാരിത്തുമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

ആശ തന്റെ സ്വർണം ഭർത്താവിന്റെ പേരില്‍ ബാങ്കില്‍ പണയം വെച്ചിരുന്നതായി ബാങ്ക് സി.ഇ.ഒ മഹേഷ് റാവു പറഞ്ഞു.

ലോക്കറിന്റെ താക്കോല്‍ അവരുടെ കൈയിലാണ്.

ഓഡിറ്റില്‍ സ്വർണം ലോക്കറില്‍ ഇല്ലെന്ന് കണ്ടെത്തി.

ഇത് പുറത്തറിഞ്ഞാലുള്ള നാണക്കേട് ഓർത്ത് ജീവനൊടുക്കിയതാവാം എന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts