രണ്ടുവള്ളത്തിൽ ചവിട്ടി ജോലി; വൈറലായി ഓൺലൈൻ ഡെലിവറി ബോയ്

ബെംഗളൂരു: ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ആഹാരം കഴിക്കുന്നത് ഇപ്പോള്‍ പുതുമയായ കാര്യമല്ല. ഇഷ്ടപ്പെട്ട ആഹാരം കഷ്ടപ്പെടാതെ മുന്നില്‍ എത്തിക്കാനാകുന്നു എന്നാണ് ചിലര്‍ ഇതിനെ പുകഴ്ത്താറുള്ളത്. ഓണ്‍ലൈന്‍ ഡെലിവറി കൂടിക്കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ഡെലിവറി ബോയിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സാധാരണയായി സ്വിഗ്ഗി, സൊമാറ്റോ കമ്പനികളെയാണ് ആഹാരം ഓര്‍ഡര്‍ ചെയ്യാനായി ഉപഭോക്താക്കള്‍ ആശ്രയിക്കാറ്. ഈ കമ്പനികളുടെ ഡെലിവറി ഏജന്‍റുമാര്‍ കഴിയുന്നത്ര വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തി സ്റ്റാറുകള്‍ വാങ്ങാന്‍ ശ്രമിക്കും. ഇവരുടെ യൂണിഫോമിലെ നിറവ്യത്യാസം ഏത് കമ്പനിക്കാര്‍ എന്ന് നമുക്ക്…

Read More

സെക്യൂരിറ്റി ജീവനക്കാരൻ ജോലി ചെയ്യുന്ന വീടിന് സമീപം മരിച്ച നിലയിൽ

ബെംഗളൂരു: ജോലി ചെയ്തിരുന്ന വീടിന് സമീപം ഒരാൾ കൊല്ലപ്പെട്ട നിലയിൽ. എച്ച്എസ്ആർ ലേഔട്ട് സെക്കൻഡ് സെക്ടറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിട്ടരമണ നായിക്കിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാൾ ജോലി ചെയ്യുന്ന വീടിന്റെ കുളിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പരിചയക്കാരാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ക്രോമ സ്റ്റോറിൽ ജോലി ചെയ്തിരുന്ന വെങ്കിട്ടരമണ നായക് രാത്രി എച്ച്എസ്ആർ ലേഔട്ട് സെക്ടറിലെ രണ്ടിലെ ഒരു വീട്ടിൽ സെക്യൂരിറ്റിയായി ജോലി ചെയ്ത് കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. എന്നാൽ, ബുധനാഴ്ച രാവിലെ ഭർത്താവ് വെങ്കിട്ടരാമന്റെ മൃതദേഹം കുളിമുറിക്ക് സമീപം…

Read More

പല്ലി വീണ പാൽ കുടിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ 

ബെംഗളൂരു: പല്ലി വീണ പാൽ കുടിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഉള്ളഗഡ്ഡി ഖാനപുര വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ആണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബെൽഗാം ജില്ലയിലെ ഹുക്കേരി താലൂക്കിലെ ഉള്ളഗഡ്ഡി ഖാനപുര ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ക്ഷീരഭാഗ്യ പാൽ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാദേശിക സങ്കേശ്വർ കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 540 വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ആണിത്. ഇന്നും പതിവുപോലെ എൻജിഒ മുഖേന സ്കൂളിൽ പാൽ വിതരണം ചെയ്തു. പാൽ കുടിക്കാൻ വിദ്യാർഥികൾ വരി നിൽക്കുന്നതിനിടെയാണ്…

Read More

‘സംസ്ഥാനത്തെ സർക്കാർ ജീവിച്ചിരിപ്പുണ്ടോ?’ ദമ്പതികളെ അക്രമിച്ച കേസിൽ പ്രതികരിച്ച് ബൊമ്മെ 

ബെംഗളൂരു: ഹവേരി ജില്ലയിലെ ഹനഗലിലെ റസിഡൻഷ്യൽ ലോഡ്ജിൽ ദമ്പതികളെ അക്രമികൾ ആക്രമിച്ച സംഭവത്തെ ശക്തമായി അപലപിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. നിരപരാധികളെ ആക്രമിച്ച എല്ലാവരെയും ഉടൻ പിടികൂടി കടുത്ത ശിക്ഷ നൽകണമെന്ന് ബൊമ്മൈ ആവശ്യപ്പെട്ടു. യുവതിയെ മർദിച്ചതിനും കാറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഒരു സ്ത്രീയെ ഇങ്ങനെ അധിക്ഷേപിച്ചതിന് ശേഷം കൊള്ളസംഘങ്ങളെ വെറുതേ വിടുന്നത് കണ്ടാൽ സംസ്ഥാനത്ത് സർക്കാർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നൊരു സംശയം. ഇത്രയും നീചമായ നടപടിയുണ്ടായിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?…

Read More

ജെസിബി ഇടിച്ച് അഞ്ചുവയസുകാരൻ മരിച്ചു 

ബെംഗളൂരു: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി ജെസിബി ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഷിരഹട്ടി പട്ടണത്തിലെ ഷബ്ബീർ നഗറിൽ നിന്ന് ഷിരഹട്ടി മഗഡിയിലേക്കുള്ള പ്രധാന റോഡിലാണ് ഈ ദാരുണമായ സംഭവം നടന്നത്. മൻവിത് മഞ്ജുനാഥ് അരിമണി (5) മരിച്ച ആൺകുട്ടി. നിലവിൽ ജെസിബി ഡ്രൈവർക്കെതിരെ ഷിറഹട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

യുവതീയുവാക്കൾക്കു നേരെ വീണ്ടും സദാചാര ആക്രമണം

ബെംഗളൂരു: ഹവേരി ജില്ലയിലെ ഹംഗലിൽ യുവതീയുവാക്കൾക്കു നേരേ ആൾക്കൂട്ടത്തിന്റെ സദാചാര ആക്രമണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും ബുധനാഴ്ചയാണ് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഹംഗൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു മുറിയിലിരിക്കുന്ന യുവതിയുടെയും യുവാവിന്റെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. മുറിയിലേക്ക് ഇരച്ചെത്തിയ ഒരുസംഘമാളുകൾ ഇവരെ ക്രൂരമായി മർദിക്കുന്നതും ചോദ്യം ചെയ്യുന്നതും കാണാം. രണ്ടു മതവിഭാഗങ്ങളിൽ പ്പെട്ടവരാണിവരെന്നതുൾപ്പെടെയുള്ള പരാമർശങ്ങളും അക്രമികൾ നടത്തുന്നുണ്ട്.

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്നംഗസംഘം അറസ്റ്റിൽ 

ബെംഗളൂരു: യുവാവിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത മൂന്നംഗസംഘം പിടിയിൽ. ബെംഗളൂരു സ്വദേശികളായ സഞ്ജയ് (27), ആനന്ദ് (29), ഹനുമന്ത് (31) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ഉള്ളാൾ സ്വദേശിയായ ഗുരുസിദ്ധപ്പയെയാണ് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാമനഗര ജില്ലയിലെ മഞ്ചിനബലെ വനമേഖലയിൽനിന്ന് കണ്ടെത്തിയിരുന്നു. ഗുരുസിദ്ധപ്പയെ തട്ടിക്കൊണ്ടുപോയശേഷം ഇയാളുടെ ഭാര്യയിൽ നിന്ന് കൈക്കലാക്കിയ നാലുലക്ഷം രൂപകൊണ്ട് ഇവർ ഗോവയിൽ പുതുവത്സരം ആഘോഷിച്ചതായി ബെംഗളൂരു വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. പണം ലഭിച്ചെങ്കിലും ഗുരുസിദ്ധപ്പയെ വിട്ടയച്ചാൽ പോലീസിലറിയിക്കുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത്.…

Read More

സമസ്ത സമ്മേളനം; വരക്കൽ മുതൽ ബെംഗളൂരു വരെ പ്രചാരണ പതാക വാഹക യാത്ര ഇന്ന് ആരംഭിച്ചു

ബെംഗളൂരു :സമസ്ത നൂറാം വാർഷിക ഉദ്‌ഘാടന മഹാ സമ്മേളന പ്രചരണ പതാക വാഹക യാത്ര ഇന്ന് മുതൽ (ജനുവരി 11) കോഴിക്കോട് വരക്കൽ മഖാം മുതൽ ആരംഭിച്ച് ബംഗളുരുവിലെ തവക്കൽ മസ്താൻ ദർഗ്ഗയിൽ അവസാനിക്കും. ഇന്ന് കാലത്ത് 9 മണിക്ക് വരക്കൽ മഖാം സിയാത്തിന് ശേഷം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തതോടെ യാത്രക്ക് തുടക്കം കുറിച്ചു. എം.ടി. അബ്ദുള്ള മുസ്‌ലിയാർ (ചെയർമാൻ, സ്വാഗത സംഘം) അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സയ്യിദ്…

Read More

സദാചാര ഗുണ്ടായിസം കേസിൽ വഴിത്തിരിവ്: ഏഴ് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി യുവതി

ബംഗളൂരു: ഹാവേരി ജില്ലയിലെ ഹംഗലിൽ ബുധനാഴ്ച പുറത്തുവന്ന സദാചാര പോലീസിംഗ് സംഭവം വൻ വഴിത്തിരിവിൽ. അക്രമികൾ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി യുവതി. ഹോട്ടൽ മുറിയിൽ വച്ച് തന്നെ ആക്രമിച്ച ശേഷം കാട്ടിലേക്ക് കൊണ്ടുപോയി ഏഴ് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായും പിന്നീട് ബസ് സ്റ്റോപ്പിന് സമീപം ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും ഇരയായ യുവതി വീഡിയോയിൽ പറയുന്നു. ബുധനാഴ്ച, ഹംഗലിലെ ഹോട്ടൽ മുറിയിൽ ഒരു സംഘം പുരുഷന്മാർ പുരുഷനെയും യുവതിയെയും മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വ്യത്യസ്‌ത വിശ്വാസമുള്ള യുവതിയുമായി യുവാവിനെ കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികൾ…

Read More

ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേ യാത്ര സുഗമമാക്കുവാൻ 688 കോടി രൂപയുടെ കരാർ വിളിച്ച് എൻഎച്ച്എഐ

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ സർവീസ് റോഡുകളുടെ പ്രവൃത്തികൾ പൂർത്തിയാക്കാനും റെയിൽവേ മേൽപാലങ്ങൾ നിർമിക്കാനും 688.11 കോടി രൂപയുടെ കരാർ വിളിച്ച് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ). 23.4 കിലോമീറ്റർ ദൂരത്തിലെ നിർമാണ പ്രവൃത്തികൾക്കാണു തുക അനുവദിച്ചത്. സർവീസ് റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ നഗരങ്ങൾക്കുള്ളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനായി ബിഡദി, രാമനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളിലാണ് മേൽപാലങ്ങൾ നിർമിക്കുന്നത്. 118 കിലോമീറ്റർ ദൂരം വരുന്ന 10 വരി പാതയിൽ 6 വരി പ്രധാനപാതയും ഇരുവശങ്ങളിൽ 2 വരി സർവീസ് റോഡുമാണുള്ളത്. ഇതിൽ പ്രധാന പാതയിൽ മാത്രമാണ് റെയിൽവേ…

Read More
Click Here to Follow Us