തകർന്ന വീട്ടിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; കത്ത് കണ്ടെടുത്തു; കുടുംബാംഗങ്ങൾ എഴുതിയതെന്ന് സംശയം

ബെംഗളൂരു : ചിത്രദുർഗയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടേതെന്നു കരുതുന്ന അസ്ഥികൂടങ്ങൾ കണ്ടെത്തിയ വീടിനകത്ത് കുടുംബാംഗങ്ങൾ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് പോലീസ് കണ്ടെത്തി.

കന്നഡയിൽ എഴുതിയതും ഒപ്പിടാത്തതുമായ കുറിപ്പാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങൾ ജീവനൊടുക്കിയതാകാമെന്ന് സംശയം ജനിപ്പിക്കുന്നതാണ് കുറിപ്പ്.

സർക്കാർ സർവീസിൽനിന്നുവിരമിച്ച എക്സിക്യൂട്ടീവ് എൻജിനിയറായ ജഗന്നാഥ റെഡ്ഡിയുടെ വീട്ടിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്.

ജഗന്നാഥ റെഡ്ഡി(85), ഭാര്യ പ്രേമ (80), മക്കളായ ത്രിവേണി (62), കൃഷ്ണ (60), നരേന്ദ്ര(57)എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

ഇവരുടെ അസ്ഥികൂടങ്ങളാണിതെന്ന് കരുതുന്നു. 2019-ലായിരുന്നു ഇവരുടെ മരണമെന്നാണ് സാഹചര്യത്തെളിവുകൾ.

2019 ജൂലായിലാണ് ഇവരെ അവസാനം നാട്ടുകാർ കണ്ടത്. അതിനുശേഷം വീട് അടഞ്ഞുകിടക്കുകയായിരുന്നു.

ആ വർഷം ജനുവരിക്കുശേഷം വൈദ്യുതി ബിൽ അടച്ചിട്ടില്ല. നാട്ടുകാരുമായും ബന്ധുക്കളുമായും ബന്ധം പുലർത്താതിരുന്ന ഇവരെ ആരും ശ്രദ്ധിച്ചില്ല.

വ്യാഴാഴ്ച വൈകീട്ട് പോലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടങ്ങൾ കണ്ടത്. ജഗന്നാഥ റെഡ്ഡിക്കും പ്രേമക്കും നാല് മക്കളാണെന്ന് ബന്ധുക്കൾ പറഞ്ഞു.

  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം

ഒരാൾ 2014-ൽ മരിച്ചു. നാല് മക്കളും വിവാഹിതരായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts