വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കബെല്ലാപുര ചിന്താമണി താലൂക്കിൽ നൈന്ദ്രഹള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. കോലാർ താലൂക്കിലെ ചന്നസാന്ദ്ര ഗ്രാമത്തിൽ താമസിക്കുന്ന സുബ്രമണി (55), ഗായിത്രമ്മ (50) എന്നിവരാണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ നൈന്ദ്രഹള്ളി ഗ്രാമത്തിൽ ഒരു തിഥി പരിപാടിക്ക് പോകുകയായിരുന്നു ദമ്പതികൾ. ഈ സമയം അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിന്താമണി റൂറൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി കേസെടുത്തു.

Read More

കടുവയുടെ ആക്രമണം വീണ്ടും; മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

ബെംഗളൂരു: ഗുണ്ടല്‍പേട്ടയില്‍ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തിൽ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തില്‍ താമസിക്കുന്ന ഗോത്ര വിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വിറക് ശേഖരിക്കാനായി കാട്ടിലേക്ക് പോയതായിരുന്നു ബസവ. കാട്ടിൽ വെച്ചാണ് കടുവ ആക്രമിച്ചത്. ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് കാട്ടിലേക്കു തിരഞ്ഞുപോവുകയായിരുന്നു. തുടര്‍ന്നാണ് വികൃതമായ രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. ഈ മേഖലയില്‍ ഒരു മാസത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. പ്രദേശത്തെ കടുവയെ പിടികൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, ബസവ കൊല്ലപ്പെട്ടതും…

Read More

ഒരേ സാരി തുമ്പിൽ തൂങ്ങി മരിച്ച് നാടക പ്രവർത്തകനും ഭാര്യയും 

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപിൽ സാമൂഹിക പ്രവർത്തകനായ നാടകനടനും ഭാര്യയും വീട്ടിൽ ഒരേ സാരിത്തുമ്പിൽ തൂങ്ങി മരിച്ച നിലയിൽ. ലീലാധർ ഷെട്ടി (68), ഭാര്യ വസുന്ധര ഷെട്ടി (58) എന്നിവരാണ് മരിച്ചത്. നാടക നടൻ, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട ഷെട്ടി കൗപ് രാജതംരംഗ നാടക ട്രൂപ്പ് സ്ഥാപകനാണ്. നേരത്തെ, കൗപ് നിയമസഭ മണ്ഡലങ്ങളിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മജൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും മരിച്ചുവെന്നാണ് നിഗമനമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

സ്വത്ത് തർക്കത്തിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ബെംഗളൂരു: പെ​ൺ​മ​ക്ക​ൾ​ക്കു​കൂ​ടി സ്വ​ത്ത് ഓ​ഹ​രി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ക്ഷു​ഭി​ത​നാ​യ യു​വാ​വ് വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തിയ മകൻ അറസ്റ്റിൽ. ഹൊ​സ​കോ​ട്ടെ സു​ലി​ബെ​ലെ ഗ്രാ​മ​ത്തി​ൽ രാ​മ​കൃ​ഷ്ണ​പ്പ (70), ഭാ​ര്യ മ​ണി​ര​മ​ക്ക (65) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ മ​ക​ൻ ന​ര​സിം​ഹ മൂ​ർ​ത്തി​യെ (40) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ക​ൻ വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടു​ക​യാ​യി​രു​ന്നു. ഒ​ന്നും സം​ഭ​വി​ക്കാ​ത്ത ഭാ​വ​ത്തി​ൽ നാ​ട്ടി​ൽ ക​ഴി​ഞ്ഞു. മാ​താ​പി​താ​ക്ക​ളെ പ​തി​വാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​റു​ള്ള പെ​ൺ​മ​ക്ക​ൾ ഞാ​യ​റാ​ഴ്ച വി​ളി​ച്ച​പ്പോ​ൾ മ​റു​പ​ടി ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് ഒ​രു മ​ക​ൾ തി​ങ്ക​ളാ​ഴ്ച വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും മ​രി​ച്ചു…

Read More

തട്ടിപ്പ് എസ്എംഎസുകൾ ഇനി ഗൂഗിൾ കണ്ടെത്തി തരും

ന്യൂഡല്‍ഹി: തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ് ഈ ഫീച്ചര്‍ എന്ന് ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സ്പാം പ്രൊട്ടക്ഷന്‍ എന്ന പേരിലുള്ളതാണ് ഫീച്ചര്‍. സ്‌കാനിങ് ടൂളാണ് ഇതിന്റെ പ്രത്യേകത. സ്‌കാന്‍ ചെയ്ത് സ്പാം മെസേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്എംഎസ് വഴിയാണ് സാധാരണനിലയില്‍ തട്ടിപ്പ് മെസേജുകള്‍ വരുന്നത്. ഇതില്‍ നിന്ന് ഉപയോക്താവിന് സംരക്ഷണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. സ്പാം…

Read More

ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍തീപിടിത്തം

മുംബൈ: കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനസ് റെയില്‍വെ സ്‌റ്റേഷനില്‍ വന്‍തീപിടിത്തം. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ജന്‍ ആധാര്‍ കാന്റീന് സമീപം ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് മുംബൈയിൽ തീപിടിത്തമുണ്ടാകുന്നത്.  

Read More

മകളുടെ കൺമുന്നിൽ വച്ച് അമ്മയെ കുത്തി കൊലപ്പെടുത്തി

ബെംഗളൂരു: മണ്ഡ്യയിൽ പാണ്ഡവപൂർ താലൂക്കിലെ എലെകെരെ ഗ്രാമത്തിൽ മകളുടെ കൺമുന്നിൽ വെച്ച് അമ്മയെ കുത്തിക്കൊലപ്പെടുത്തി. 50കാരിയായ പാർവതമ്മയാണ് മരിച്ചത്. മകൾ അർപ്പിതയുടെ കൺമുന്നിൽ വെച്ച് അമ്മയെ കൊലപ്പെടുത്തിയ ശേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. അമ്മയും മകളും വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി ഇവരെ അര കിലോമീറ്ററോളം പിന്തുടർന്നു. ആളൊഴിഞ്ഞ പ്രദേശം എത്തിയ പ്രതികൾ പാർവതമ്മയെ കത്തികൊണ്ട് വെട്ടിയ ശേഷം ഓടി രക്ഷപ്പെട്ടു. ശ്രീരംഗപട്ടണം റൂറൽ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്, സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

ഇലക്‌ട്രോണിക്‌സ് സിറ്റിയിൽ അമ്മയുടെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം മകൾ ആത്മഹത്യ ചെയ്തു

SUICIDE

ബെംഗളൂരു: ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ നീലാദ്രി റോഡിലെ അപ്പാർട്ട്‌മെന്റിലെ ഫ്‌ളാറ്റിൽ വയോധികയായ അമ്മയുടെ മരണത്തെ തുടർന്ന് 42 കാരിയായ യുവതി ആത്മഹത്യ ചെയ്തു . സിസിലി (82), മകൾ ഡോറ രാജപ്പൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി സിസിലി പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം മരിക്കുകയായിരുന്നു. മരണശേഷം ഡോറ മുംബൈയിൽ താമസിക്കുന്ന ജ്യേഷ്ഠനെ വിവരം അറിയിക്കുകയും ഫ്ലാറ്റിന്റെ വാതിൽ തനിക്ക് മാത്രമേ തുറക്കൂ എന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ ബെംഗളൂരുവിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. അപ്പാർട്ട്‌മെന്റ് അസോസിയേഷനും സെക്യൂരിറ്റി ജീവനക്കാർക്കും ഡോറ സന്ദേശങ്ങൾ അയച്ചു, അമ്മയുടെ…

Read More

പാർലമെന്റിൽ ഭീതി പരത്തിയവരിൽ ഒരാൾ മൈസൂരു സ്വദേശി

ബെംഗളൂരു: പാർലമെന്റിൽ ഭീതി പരത്തിയതിനെ തുടർന്ന് സാഗര്‍ ശര്‍മ, മനോരഞ്ജന്‍, നീലം, അമോല്‍ ഷിന്‍‍ഡെ എന്നിവരാണ് പിടിയിലായ നാലു പേർ. ഇതിൽ മനോരഞ്ജന്‍ മൈസൂരു സ്വദേശിയായ എഞ്ചിനീയർ ആണെന്നാണ് റിപ്പോർട്ട്. ‘പാർലമെന്റ് നമുക്ക് ക്ഷേത്രം പോലെയാണ്. എന്റെ മകൻ മനോരഞ്ജൻ പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ചു കയറിയത് തെറ്റാണ്. ഒരു പിതാവെന്ന നിലയിൽ ഞാൻ ഇതിനെ അപലപിക്കുന്നു, ആരും ഇത്തരമൊരു പ്രവൃത്തി ചെയ്യരുതെന്നും മനോരഞ്ജന്റെ അച്ഛൻ ദേവരാജഗൗഡ പ്രതികരിച്ചു. എന്റെ മകൻ മനോരഞ്ജൻ കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. പുസ്തകങ്ങൾ വായിക്കുന്ന ഒരു ഹോബി അവന്…

Read More

ഡിസംബർ 14 മുതൽ മംഗളൂരു- ബെംഗളൂരു ട്രെയിൻ സർവീസുകൾ തടസപ്പെടും; റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങൾ

ബെംഗളൂരു: ഹാസൻ ജംക്‌ഷൻ റെയിൽവേ സ്‌റ്റേഷനിൽ ജോലികൾ ആരംഭിച്ചതിനാൽ ഡിസംബർ 14 മുതൽ 22 വരെ മംഗളൂരുവിനും ബെംഗളൂരുവിനുമിടയിൽ ചില ട്രെയിൻ സർവീസുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേ നിർത്തിവച്ചു. ഈ റൂട്ടിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയതായി പാലക്കാട് ഡിവിഷനിലെ റെയിൽവേ അധികൃതർ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളുടെയും വിശദാംശങ്ങൾ. ബെംഗളൂരു -കണ്ണൂർ (ട്രെയിൻ നമ്പർ 16511), ബെംഗളൂരു-കാർവാർ പഞ്ചഗംഗ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16595) ഡിസംബർ 16 മുതൽ 20 വരെ റദ്ദാക്കി. കണ്ണൂർ-ബെംഗളൂരു (ട്രെയിൻ നമ്പർ 16512), കാർവാർ-ബെംഗളൂരു പഞ്ചഗംഗ…

Read More
Click Here to Follow Us