കലയുടെ പ്രഥമ സ്വരലയ പുരസ്‌കാരം പ്രഖ്യാപിച്ചു

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്‌കാരമായ കലാ സ്വരലയ അവാർഡിന് കേരളത്തിലെ പ്രമുഖ പിന്നണി ഗായകൻ ശ്രീ. അതുൽ നറുകര അർഹനായി. കഴിഞ്ഞ വർഷം നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്നു അവാർഡ് പ്രഖ്യാപന ചടങ്ങിൽ കലയുടെ ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുരസ്‌കാരം…

Read More

ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചു;എഡിറ്റർക്കും റിപ്പോർട്ടർക്കുമെതിരെ നടപടി

ബെംഗളൂരു: ബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ നിയമനടപടി.  കാവേരി ടൈംസ് എന്ന പത്രം എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഒരുവർഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചത്. കുടക് വീരാജ്പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി സുജാതയുടേതാണ് വിധി. സിദ്ധാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 ൽ ബലത്സംഗം നടത്തി കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച വാർത്തയോടൊപ്പം ഇരയുടെ ചിത്രവും പത്രവും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ഇരയുടെ സഹോദരൻ ഗോണിക്കുപ്പ പോലീസിൽ പരാതി നൽകുകയായിരുന്നു. എഡിറ്റർ നഞ്ചപ്പ, റിപ്പോർട്ടർ വസന്ത് കുമാർ എന്നിവരെ…

Read More

ഉദയനിധി സ്റ്റാലിനെ ഹിറ്റ്ലറോടുപമിച്ച് മുൻ മുഖ്യമന്ത്രി 

ബെംഗളൂരു: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ ഹിറ്റ്ലറോടുപമിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സ്റ്റാലിന്റെ മനസ് കൊതുകിനെ പോലെ ചെറുതും മലേറിയ പോലെ വൃത്തികെട്ടതുമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു. സനാതന ധർമം ഡെങ്കിക്കും മലേറിയക്കും സമാനമാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്. ‘സനാതന ഉന്മൂലന സമ്മേളം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു  ഉദയനിധിയുടെ പരാമർശം. സനാധന ധർമം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് ഉദയനിധി പറഞ്ഞു. പരാമർശത്തിനെതിരേ ബി.ജെ.പി നേതാക്കൾ രംഗത്ത് വരികയായിരുന്നു. മന്ത്രിക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുയർന്നു. വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത്…

Read More

ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മുംബൈ: ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈ മരോളിലെ എൻ.ജി. കോംപ്ലക്‌സിൽ താമസിക്കുന്ന രുപാൽ ഒഗ്രേ(24)യെയാണ് കഴിഞ്ഞ ദിവസം  രാത്രി ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഛത്തീസ്ഗഢ് സ്വദേശിനിയാണ് റുപാൽ മരോളിലെ ഫ്ലാറ്റിൽ സഹോദരിക്കും  ആൺസുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഇവർ ഒരാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയതായാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ രൂപ കുടുംബാംഗങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു. ഇതിനുശേഷം രൂപാലിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇതോടെ കുടുംബാംഗങ്ങൾ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവർ ഫഌറ്റിലെത്തി…

Read More

ചന്ദ്രയാൻ 3 ; വിക്രം ലാൻഡർ ഇനി നിദ്രയിൽ 

ബെംഗളൂരു: ബഹിരാകാശ ചരിത്രം തിരുത്തിയ 14 ദിവസത്തെ ചന്ദ്ര പര്യവേക്ഷണത്തിന് ശേഷം ചന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡർ നിദ്രയിലായി. ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ലാൻഡർ നിദ്രയിലേക്ക് (സ്ലീപ്പിംഗ് മോഡ്) മാറിയത്. ലാൻഡറിലെ ലേസർ റെട്രോറിഫ്ലക്ടർ ആറേ (എൽ.ആർ.എ) ഒഴികെയുള്ള മുഴുവൻ ഉപകരണങ്ങളുടെയും പ്രവർത്തനം നിർത്തിവെച്ചതായും ലേസർ റെട്രോറിഫ്ലക്ടർ ആറേയുടെ പ്രവർത്തനം ആരംഭിച്ചതായും ഐ.എസ്.ആർ.ഒ അറിയിച്ചു. സെപ്റ്റംബർ 22ന് ലാൻഡറും റോവറും ഉണരുമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലെ ഒരു പകൽക്കാലമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോബോട്ടിക് വാഹനമായ…

Read More

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു : ബെംഗളൂരു ടൗൺഹാളിന് സമീപം കേരള ആർ.ടി.സി. ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബസാണ് ശനിയാഴ്ച രാത്രി എട്ടോടെ അപകടത്തിൽപ്പെട്ടത്. സാറ്റലൈറ്റിൽ നിന്ന് പുറപ്പെട്ടതായിരുന്നു ബസ്. തുടർന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകർ അൾസൂർ ഗേറ്റ് പോലീസ് സ്റ്റേഷനിലെത്തി പോലീസ് കാറിന്റെ ഉടമസ്ഥരോട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ച് തുടർ യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. പിന്നീടുള്ള യാത്ര തുടർന്നു.

Read More

ബെംഗളൂരു സ്വദേശികൾ കന്യാകുമാരിയിൽ കടലിൽ മുങ്ങി മരിച്ചു 

നാഗർകോവിൽ : സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ തിരയിൽപ്പെട്ടു മരിച്ചു. ബെംഗളൂരു സ്വദേശികളായ മണി(30), സുരേഷ്(32) എന്നിവരാണ് മരിച്ചത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ബിന്ദു(25) എന്ന സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു കമ്പനിയിൽ ജീവനക്കാരായ പത്തംഗ സംഘം ഞായറാഴ്ച രാവിലെയാണ് കന്യാകുമാരിയിൽ എത്തിയത്. സൺസെറ്റ് പോയന്റിൽ കുളിക്കവെയാണ് സംഘത്തിലെ മൂന്നുപേർ തിരയിൽപ്പെട്ടത്. രാവിലെ പത്തുമണിയോടെ തിരയിൽപ്പെട്ടവരെ 11 മണിയോടെ മറൈൻ പോലീസ് കരയ്ക്ക് എടുത്തെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.

Read More

ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന എന്‍ വളര്‍മതി അന്തരിച്ചു

ചെന്നൈ : ഐഎസ്ആര്‍ഒയുടെ കൗണ്ട് ഡൗണുകള്‍ക്ക് പിന്നിലെ ശബ്ദസാന്നിധ്യമായിരുന്ന ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. ഐഎസ്ആര്‍ഒ അഭിമാന ദൗത്യമായ ചന്ദ്രയാന്‍3 ന്റെ വിജയകരമായ വിക്ഷേപണത്തിലും വളര്‍മതി തന്റെ ശബ്ദം നല്‍കി. ഇന്ത്യയുടെ ആദ്യ തദ്ദേശീയ നിര്‍മിത റഡാര്‍ ഇമേജിംഗ് ഉപഗ്രഹമായ, റിസാറ്റ് ഒന്നിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്നു. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സ്‌മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ അബ്ദുള്‍ കലാം പുരസ്‌കാരം 2015ല്‍ കരസ്ഥമാക്കിയത് വളര്‍മതിയായിരുന്നു. 1984ലാണ് വളര്‍മതി ഐഎസ്ആര്‍ഒയുടെ ഭാഗമാകുന്നത്. ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായ ഇന്‍സാറ്റ്…

Read More

സുഹൃത്തിനെ രക്ഷിക്കാൻ കടലിൽ ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു

ബെംഗളൂരു: കടലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവ ഡോക്ടർ തിരയിൽപെട്ട് മുങ്ങിമരിച്ചു. മംഗളൂരു എ.ജെ ഹോസ്പിറ്റൽ സർജനും ബംഗളൂരു രാമനഗർ സ്വദേശിയുമായ ആഷിക് ഗൗഡയാണ് (30) മരിച്ചത്. ഞായറാഴ്ച രാത്രി ഉള്ളാൾ സോമേശ്വരം രുദ്രപഡെ കടലിലായിരുന്നു അപകടം. സുഹൃത്തായ ഡോ. പ്രദീഷിനും മൂന്ന് ഇന്‍റേൺഷിപ്പുകാർക്കും ഒപ്പം സോമേശ്വര ബീച്ചിലെ പാറപ്പുറത്ത് സമയം ചെലവിടുന്നതിനിടെയാണ് അപകടം. സുഹൃത്ത് പ്രദീഷ് തെന്നി കടലിൽ വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിൽ ആഷികും കടലിൽ പതിച്ചു. പ്രദീഷ് പാറയിൽ അള്ളിപ്പിടിച്ച് കരകയറിയെങ്കിലും ആഷിക് തിരയിൽപെടുകയായിരുന്നു. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും നടത്തിയ…

Read More

മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ ടാറ്റ നഗറിലെ ഫുട്പാത്തിൽ പാർക്ക് ചെയ്തിരുന്ന കാർ ഇടിച്ച് തെറിപ്പിച്ചു

ബെംഗളൂരു: മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ കാർ അമിതവേഗതയിൽ ഓടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ ചാടിക്കടന്ന് ബംഗളൂരുവിലെ ടാറ്റാനഗറിൽ കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. ബുധനാഴ്ച രാത്രി 1.18 ഓടെയാണ് സംഭവം. കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞത്. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, കാർ ഇടിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപ്പെടുന്നത് കാണാം. അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഡ്രൈവർ വേഗത്തിറങ്ങിയപ്പോൾ പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന ഒരാൾ കാറിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. യെലഹങ്ക ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.…

Read More
Click Here to Follow Us