സുഹൃത്തിനെ രക്ഷിക്കാൻ കടലിൽ ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു

ബെംഗളൂരു: കടലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവ ഡോക്ടർ തിരയിൽപെട്ട് മുങ്ങിമരിച്ചു.

മംഗളൂരു എ.ജെ ഹോസ്പിറ്റൽ സർജനും ബംഗളൂരു രാമനഗർ സ്വദേശിയുമായ ആഷിക് ഗൗഡയാണ് (30) മരിച്ചത്.

ഞായറാഴ്ച രാത്രി ഉള്ളാൾ സോമേശ്വരം രുദ്രപഡെ കടലിലായിരുന്നു അപകടം.

സുഹൃത്തായ ഡോ. പ്രദീഷിനും മൂന്ന് ഇന്‍റേൺഷിപ്പുകാർക്കും ഒപ്പം സോമേശ്വര ബീച്ചിലെ പാറപ്പുറത്ത് സമയം ചെലവിടുന്നതിനിടെയാണ് അപകടം.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

സുഹൃത്ത് പ്രദീഷ് തെന്നി കടലിൽ വീഴുകയായിരുന്നു.

രക്ഷിക്കാനുള്ള ശ്രമത്തിൽ ആഷികും കടലിൽ പതിച്ചു. പ്രദീഷ് പാറയിൽ അള്ളിപ്പിടിച്ച് കരകയറിയെങ്കിലും ആഷിക് തിരയിൽപെടുകയായിരുന്നു.

അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും നടത്തിയ തിരച്ചിലിൽ ഞായറാഴ്ച രാത്രി ആഷികിനെ കണ്ടെത്താനായില്ല.

തിങ്കളാഴ്ച രാവിലെ മൃതദേഹം കരക്കടിയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts