മാതൃഭൂമി-സാഞ്ജോ ക്ലബ് മെഗാ പൂക്കള മത്സരം.

ബെംഗളൂരു : ഓണമിങ്ങെത്തിക്കഴിഞ്ഞു, മാവേലി മന്നനെ വരവേൽക്കാൻ ഉദ്യാന നഗരിയും ഒരുങ്ങിക്കഴിഞ്ഞു. തുടർച്ചയായി രണ്ടാം വർഷവും മാതൃഭൂമിയും ബാബുസ പാളയ സാഞ്ജോ ക്ലബും ചേർന്ന് ബെംഗളൂരു മലയാളികൾക്ക് വേണ്ടി പുക്കള മൽസരം ഒരുക്കുകയാണ്. “ദളങ്ങൾ-2023” എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത് 25001 രൂപയാണ് 15001,10001 എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനക്കാർക്കും ലഭിക്കും. പ്രോൽസാഹന സമ്മാനമായി 5 ടീമുകൾക്ക് 1000 രൂപ വീതവും ലഭിക്കും. വിജയികൾക്ക് മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ സമ്മാനങ്ങൾ കൈമാറുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ നോബി…

Read More

ജലക്ഷാമം രൂക്ഷം ; 3500 കോടിയുടെ തടക ശുചീകരണം ഉടൻ 

ബെംഗളൂരു: ജലക്ഷാമത്തിന് പരിഹാരം കാണാൻ 3500 കോടി രൂപ ചെലവിട്ട് തടാകങ്ങൾ ശുചീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മഴ കുറഞ്ഞതും ജലനിരപ്പ് താഴ്ന്നതും നഗരത്തെ കൊടിയ വരൾച്ചയിലേക്ക് തള്ളിവിടുമെന്ന ആശങ്ക നിലനിൽക്കെയാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ബ്രാൻഡ് ബെംഗളൂരു പദ്ധതിയുടെ ഭാഗമായി ജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. നഗരത്തിൽ നൂറോളം ഉണ്ടെന്നാണ് കണക്ക്. പക്ഷെ ഇതിൽ ഏറെയും മലിനമാണ്. ജല ജീവികൾക്ക് പോലും ജീവിക്കാൻ പറ്റാതെ അവ ചത്തു പൊങ്ങുന്ന അവസ്ഥയാണ്. ഇവ ശുചീകാരിച്ചാൽ ഒരു പരിധിയിലേറെ നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ…

Read More

സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്തതിന് ഭർത്താവ് മർദ്ദിച്ചതായി പരാതി

ബെംഗളൂരു: സ്വവർഗാനുരാഗത്തെ ചോദ്യം ചെയ്തതിന് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് ഉപദ്രവിച്ചെന്ന പരാതിയുമായി യുവതി. 2020 ലാണ് ഇവർ വിവാഹിതരായത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി ഭർത്താവ് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാവുന്നില്ലെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആണ് ഇയാൾക്ക് മറ്റ് പുരുഷൻമാരുമായി ബന്ധം പുലർത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും ലഭിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ ശരീരകമായും മനസികമാവും ഭർത്താവ് മർദ്ദിച്ചതായി യുവതി പറയുന്നു. ഭർത്താവിന്റെ സമ്മർദത്തെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.

Read More

നിഴലും വെളിച്ചവും ഇണപിരിയാത്ത കൂട്ടുകാരാണെന്ന കഥ ബെംഗളൂരു ഇന്ന് കുറച്ച് സമയത്തേക്ക് മറക്കും: നിഴലില്ലാ ദിവസം എന്ന അപൂര്‍വ പ്രതിഭാസത്തിന് ഈ വര്‍ഷം വീണ്ടും ബെംഗളൂരു സാക്ഷ്യം വഹിക്കും

ബെംഗളൂരു: ഇത് രണ്ടാം തവണയാണ് സീറോ ഷാഡോ ഡേയെന്ന അപൂര്‍വ ആകാശവിസ്മയത്തിന് ബെംഗളൂരു സാക്ഷ്യം വഹിക്കുന്നത്. ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഈ നിഴലില്ലായ്മ അനുഭവപ്പെടുന്നത്. ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് സീറോ ഷാഡോ ഡേ അനുഭവപ്പെടുക. സൂര്യനെ ചുറ്റുന്ന ഭൂമിക്ക് സ്വാഭാവികമായും ഉള്ള ചെരിവാണ് ഇതിനു കാരണം. പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക. യഥാര്‍ത്ഥ പ്രതിഭാസം കണ്ണ് ചിമ്മുന്ന വേഗത്തില്‍ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ടുനില്‍ക്കും. സീറോ ഷാഡോ ഡേയില്‍…

Read More

ബിജെപി പ്രവർത്തകനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി 

ബെംഗളൂരു: ബി.ജെ.പി പ്രവര്‍ത്തകൻ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബി.ജെ.പി പ്രവര്‍ത്തകനും പെരാജെ യുവവേദി സെക്രട്ടറിയുമായ പ്രശാന്ത് നായ്ക് (29) ആണ് മരിച്ചത്. പ്രശാന്തിന്റെ വല്യമ്മയുടെ മരണാനന്തര ചടങ്ങുകള്‍ ബുധനാഴ്ച നടന്നിരുന്നു. വീട്ടില്‍ എല്ലാവരും രാത്രി വൈകിയാണ് ഉറങ്ങിയത്. വ്യാഴാഴ്ച പ്രശാന്തിനെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പാണ് യുവാവ് വിവാഹിതനായത്. കിണറില്‍ ചാടി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം എന്ന് വിട്ല പോലീസ് പറഞ്ഞു.

Read More

കച്ചെഗുഡ-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് ഉടൻ 

ബെംഗളൂരു: രാജ്യത്ത് അതിവേഗം ജനപ്രീതി നേടിയെടുത്ത വന്ദേ ഭാരത് എക്സ്പ്രസുകളുടെ കുതിപ്പ് തുടരുന്നു. ഇത്തവണ കച്ചെഗുഡ-ബെംഗളൂരു റൂട്ടിലാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നത്. 2 എക്സിക്യൂട്ടീവ് കോച്ചുകളും, 14 ചെയര്‍ കാറും ഉള്‍പ്പെടുന്ന 16 കോച്ച്‌ ട്രെയിനാണ് സര്‍വീസിനായി എത്തുക. നിലവില്‍, ട്രെയിനിന്റെ പരീക്ഷണ ഓട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ഇവ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ മാസം അവസാനത്തോടെ കച്ചെഗുഡ-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗത്ത് സെൻട്രല്‍ റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്. 8 മണിക്കൂറിനുള്ളില്‍ 618 കിലോമീറ്റര്‍ വരെ സഞ്ചരിക്കാൻ…

Read More

പോസ്റ്റ്പാർട്ടം ഡിപ്രഷൻ; ലോകത്ത് ആദ്യമായി ഗുളിക കണ്ടെത്തി 

സ്ത്രീകൾക്ക് പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദമായ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അവസ്ഥയ്ക്ക് ലോകത്ത് ഇതാദ്യമായി ഗുളിക കണ്ടെത്തി. പുതിയ മരുന്നിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. മൂന്ന് ദിവസങ്ങളിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ലക്ഷണങ്ങൾ ലഘൂകരിക്കാൻ ഈ ഗുളികയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ചികിത്സയ്ക്ക് ഐവി കുത്തിവയ്പ്പുകളാണ് നൽകിയിരുന്നത്. പുതിയ ഗുളികകൾ ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു.  സങ്കടം, ജിവിതക്കുറവ്, ആത്മഹത്യ ചിന്ത, മേധാശക്തിക്ക് തകരാർ എന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിൻറെ ലക്ഷണങ്ങളാണ്. ഇതുമൂലം ഉണ്ടാകുന്ന ജീവനുതന്നെ ഹാനികരമായ…

Read More

അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിർദേശിച്ചതിന് പുറമേ അധിക വാക്സിൻ നൽകി; നേഴ്സിന്‌ സസ്പെൻഷൻ

പാലക്കാട്: അഞ്ചുദിവസം പ്രായമായ കുഞ്ഞിന് നിർദ്ദേശിച്ചതിന് പുറമേ വാക്സിൻ നൽകിയ സംഭവത്തിൽ വാക്സിനെടുത്ത നഴ്സിന്  സസ്പെൻഷൻ. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് നടപടി. ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ്. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് ആശുപത്രിയിലെ നഴ്‌സ് കുറിപ്പില്ലാത്ത വാക്സിൻ നൽകിയത്. കടുത്ത പനിയെ തുടർന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ബിസിജി കുത്തിവെപ്പ് മാത്രം എടുക്കുന്നതിനാണ് കുഞ്ഞിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ നഴ്‌സ് അധികമായി മറ്റ് മൂന്ന് കുത്തിവെപ്പും തുള്ളിമരുന്നും…

Read More

പ്രിയപ്പെട്ട അധ്യാപികയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി കുരുന്നുകൾ

ബെംഗളൂരു: 9 വർഷം സർക്കാർ സ്‌കൂളിൽ സേവനമനുഷ്ഠിച്ച് മറ്റൊരു സ്‌കൂളിലേക്ക് മാറ്റപ്പെട്ട അധ്യാപികയ്ക്ക് കുട്ടികൾ കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. ജില്ലയിലെ അഫസൽപൂർ താലൂക്കിലെ ചാവ്ദാപൂർ മോഡൽ പ്രൈമറി സ്കൂളിലാണ് ഇത്തരമൊരു അപൂർവ സംഭവം ഉണ്ടായത്. ഭാരതീയ സംസ്‌കാരത്തിൽ ഗുരുവിന് ഉയർന്ന സ്ഥാനമാണ് ഉള്ളത്. അധ്യാപകർ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്, അവരുടെ വിദ്യാഭ്യാസത്തിനായി അധ്യാപകർ കഠിനാധ്വാനം ചെയ്യുകായും ചെയ്യുന്നു. അതിനിടയിൽ പല വിദ്യാലയങ്ങളിലെയും ഗുരുവും ശിഷ്യരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു. 2014ൽ ടിജിടി (പിസിഎം) ഗ്രേഡ്-2 അധ്യാപികയായി യാദ്രമി ഗ്രാമത്തിൽ നിന്ന് ചവദാപൂർ…

Read More

ഐഫോൺ 14, 14 പ്രോ മോഡലുകൾക്കെതിരെ പരാതിയുമായി ഉപയോക്താക്കൾ!!

ഐഫോണിന്റെ 14, 14 പ്രോ മോഡലുകൾക്കെതിരെ ഉപയോക്താക്കൾ പരാതി ഉന്നയിക്കുന്നതായി റിപ്പോർട്ട്. മോഡലുകൾ വാങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ ബാറ്ററി ലൈഫ് കുറയുന്നതായി ചില ഉപയോക്താക്കൾ പരാതി ഉന്നയിക്കുന്നതായി ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു. ഐഫോണുകളുടെ ബാറ്ററി ലൈഫ് 90 ശതമാനമോ 80 ശതമാനമോ ആയി കുറഞ്ഞുവെന്ന് ചിലർ അവകാശപ്പെടുന്നു. നിരവധി ഉപയോക്താക്കൾ ഈ മോഡലുകൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. ആപ്പിൾ ട്രാക്കിലെ സാം കോൾ, വാൾ സ്ട്രീറ്റ് ജേർണൽ സീനിയർ ടെക് കോളമിസ്റ്റ് ജോവാന സ്റ്റേൺ എന്നിവരുൾപ്പെടെയുള്ള പ്രമുഖരായ ടെക്ക് വിദഗ്ധരും…

Read More
Click Here to Follow Us