നിഴലും വെളിച്ചവും ഇണപിരിയാത്ത കൂട്ടുകാരാണെന്ന കഥ ബെംഗളൂരു ഇന്ന് കുറച്ച് സമയത്തേക്ക് മറക്കും: നിഴലില്ലാ ദിവസം എന്ന അപൂര്‍വ പ്രതിഭാസത്തിന് ഈ വര്‍ഷം വീണ്ടും ബെംഗളൂരു സാക്ഷ്യം വഹിക്കും

ബെംഗളൂരു: ഇത് രണ്ടാം തവണയാണ് സീറോ ഷാഡോ ഡേയെന്ന അപൂര്‍വ ആകാശവിസ്മയത്തിന് ബെംഗളൂരു സാക്ഷ്യം വഹിക്കുന്നത്.

ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഈ നിഴലില്ലായ്മ അനുഭവപ്പെടുന്നത്.

ഭൂമധ്യരേഖയുടെ ഇരുപത്തിമൂന്നര ഡിഗ്രി മുകളിലേക്കും താഴേക്കുമുള്ള സ്ഥലങ്ങളിലാണ് സീറോ ഷാഡോ ഡേ അനുഭവപ്പെടുക.

സൂര്യനെ ചുറ്റുന്ന ഭൂമിക്ക് സ്വാഭാവികമായും ഉള്ള ചെരിവാണ് ഇതിനു കാരണം. പല പ്രദേശത്തും വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇത് അനുഭവപ്പെടുക.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ

യഥാര്‍ത്ഥ പ്രതിഭാസം കണ്ണ് ചിമ്മുന്ന വേഗത്തില്‍ അവസാനിക്കുമെങ്കിലും അതിന്റെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ടുനില്‍ക്കും. സീറോ ഷാഡോ ഡേയില്‍ സൂര്യന്‍ തലയ്ക്ക് നേരെ വരുന്നതിനാലാണ് നിഴലില്ലാത്തത്.

നട്ടുച്ചയ്ക്ക് ഏതൊരു ലംബവസ്തുവിനും നിഴലുണ്ടായിരിക്കില്ല. വര്‍ഷത്തില്‍ രണ്ട് തവണയാണ് നിഴലില്ലാ ദിനങ്ങള്‍ സംഭവിക്കുന്നത്. ഏപ്രിലിലും ഓഗസ്റ്റ് മാസത്തിലും. ഒന്ന് ഉത്തരായനത്തിലും മറ്റൊന്ന് ദക്ഷിണായനത്തിലും.

ഈ ദിനത്തില്‍ ചലിക്കാതെ നില്‍ക്കുന്ന മനുഷ്യനോ മറ്റ്് വസ്തുക്കള്‍ക്കോ നിഴലുണ്ടായിരിക്കില്ല. ഇന്ന് വീണ്ടും ബെംഗളൂരു ഈ നിഴലില്ലാ ദിനത്തിന് സാക്ഷ്യം വഹിക്കും. നിഴലും വെളിച്ചവും പിണങ്ങിപ്പിരിഞ്ഞ കുറച്ച് നിമിഷങ്ങള്‍ക്ക്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts