കോഴിക്കോടേക്ക്‌ പോയ ബസ് അപകടത്തിൽ പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന.എസ്. ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിനുപിന്നിൽ കാറിടിച്ചു. സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസിനുപിന്നിലാണ് ദീപാഞ്ജലിനഗറിൽ വെച്ച് കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. ബസിൻ്റെ പിറകിൽ നിസ്സാരകേടുപാടുകളുണ്ടായിട്ടുണ്ട്. ഓണാവധിയോടനുബന്ധിച്ചുള്ള പ്രത്യേക ബസായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് ബൈട്രായാനപുര പോലീസെത്തി രണ്ടുവാഹനങ്ങളും സ്റ്റേഷനിലെത്തിച്ചു. എം.എം.എ. പ്രവർത്തകർ ഇടപെട്ടതിനെത്തുടർന്ന്  ബസ് സ്റ്റേഷനിൽനിന്ന് വിട്ടുനൽകിയത്. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ബൈട്രായനപുര പോലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി ഡിപ്പോയുടേതാണ് ബസ്.

Read More

കേരള സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു 

ബംഗളുരു: കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് സമാജം മെമ്പേഴ്സിന് വേണ്ടി നാളെ തിരുവോണ നാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പേര് രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികളുടെ വീടുകളിൽ സമാജം പ്രവർത്തക സമിതി അംഗങ്ങളും ജഡ്ജെസും നേരിട്ട് എത്തി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമാജത്തിന്റെ ഓണാഘോഷ സമാപന ദിവസമായ സെപ്തംബർ 24 ന് ക്യാഷ്‌പ്രൈസും ആൽബർട്ട് മെമ്മോറിയൽ എവറോളിങ് ട്രോഫിയും നൽകും.

Read More

വീടിനുള്ളിൽ തെങ്ങ് വളർത്തി തമിഴ് താരം 

ചെന്നൈ: തമിഴ് സിനിമ ലോകത്തെ വില്ലന്മാരിൽ പ്രമുഖൻ ആണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരുകാലത്ത് പ്രധാന നടന്മാരുടെ ചിത്രങ്ങളില്‍ എല്ലാം വില്ലനായി എത്തിയിരുന്ന താരമാണ് ഇദ്ദേഹം. വിജയകാന്തിന്‍റെ ക്യാപ്റ്റന്‍ പ്രഭാകര്‍ അടക്കം വന്‍ ഹിറ്റായ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍‌ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തമിഴ് സിനിമയില്‍ വലിയ മാറ്റം വന്നതോടെ മന്‍സൂര്‍ അലി ഖാന്റെ വേഷവും കുറഞ്ഞു. പക്ഷെ മുന്‍പ് ഒരു അഭിമുഖത്തില്‍ തമിഴകത്തെ ഇപ്പോഴത്തെ സ്റ്റാര്‍ ഡയറക്ടര്‍ ലോകേഷ് കനകരാജ് ഒരു കാര്യം വെളിപ്പെടുത്തിയത് മന്‍സൂര്‍ അലി ഖാനെ വീണ്ടും സിനിമ…

Read More

ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ 

അങ്കമാലി: ലഹരി മരുന്നുമായി യുവാവിനെ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു നിന്നും എക്സൈസ് സംഘം പിടികൂടി. ഇരുപത്തി ഏഴര ഗ്രാം എംഡിഎംഎ 10 ഗ്രാം കഞ്ചാവ് എന്നിവയും പ്രതിയിൽ നിന്നും കണ്ടെത്തി. കൊല്ലം തൃക്കടവൂർ സ്വദേശി ഹരികൃഷ്‌ണനാണ് അങ്കമാലി എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി എക്സൈസ് ഇൻസ്പെക്‌ടർ സിജോ വർഗീസിനെ നേതൃത്വത്തിൽ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുമാണ് പ്രതി ലഹരി മരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഇൻസ്പെക്‌ടർ സിജോ വർഗീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ…

Read More

ടിപ്പർ ലോറി സ്‌കൂട്ടറിലടിച്ച് 16 കാരന് ദാരുണാന്ത്യം

ബെംഗളൂരു: മംഗളൂരുവിനടുത്ത് അഡ്‌യാറിൽ ടിപ്പർ ലോറി സ്‌കൂട്ടറിലടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. സ്‌കൂട്ടറിന്റെ പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന അഡ്‌യാർപദവ് സ്വദേശിയും മംഗളൂരു മിലാഗ്രസ് സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ പി.ഷറഫുദ്ദീനാണ് (16) മരിച്ചത്. സുഹൃത്ത് ജുനൈദിന്റെ സ്‌കൂട്ടറിൽ സഞ്ചരിച്ച ഷറഫുദ്ദീൻ ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Read More

യുവാവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത യുവതിയെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ 

ബംഗളൂരു: ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത ബുർഖ ധരിച്ച യുവതിയെ അപമാനിച്ച കേസിൽ പ്രതിയെ ഈസ്റ്റേൺ ഡിവിഷൻ സൈബർ ക്രൈം സ്റ്റേഷൻ പോലീസ് അറസ്റ്റ് ചെയ്തു. കോലാർ സ്വദേശി സക്കീർ അഹമ്മദ് (22) ആണ് അറസ്റ്റിലായത്. ബുർഖ ധരിച്ച യുവതി അന്യമതത്തിൽപ്പെട്ട യുവാവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്രചെയ്യുമ്പോൾ ഇരുചക്രവാഹനം തടഞ്ഞ് പ്രതി അധിക്ഷേപിക്കുകയായിരുന്നു. യുവതിയെ ബുർഖ അഴിക്കാൻ ഇയാൾ നിർബന്ധിച്ചു.  ബുർഖ അഴിക്കാൻ വിസമ്മതിച്ചതിന് യുവതിയെ ഇയാൾ അധിക്ഷേപിച്ചു. ഇതിന്റെ വീഡിയോ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ട്വിറ്ററിൽ പലരും വീഡിയോ സിറ്റി പോലീസിനെ ടാഗ്…

Read More

ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണം ; സ്വാമി ചക്രപാണി മഹാരാജൻ 

ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതോടെ ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നു. ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജിന്റേതാണ് ഈ ആവശ്യം. മറ്റു മതങ്ങൾ ചന്ദ്രനിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാർലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സ്വാമി ചക്രപാണി മഹാരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ഒരു ഭീകരനും’ അവിടെയെത്തുന്നതിനു മുൻപ് ഇന്ത്യൻ സർക്കാർ പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ചന്ദ്രനെ…

Read More

മദ്യശാലയിൽ നിന്ന് വിദേശ വനിതയെ രക്ഷപ്പെടുത്തി

ബെംഗളൂരു : നഗരത്തിലെ ഒരു മദ്യശാലയിൽനിന്ന് വിദേശ വനിതയെ പോലീസ് രക്ഷപ്പെടുത്തി. വിദേശവനിതയെ അനാശാസ്യപ്രവർത്തനത്തിനുപയോഗിച്ചുവെന്ന കുറ്റം ചുമത്തി മദ്യശാലയുടെ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. നഗരഹൃദയത്തിലെ മദ്യശാലകളിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് വനിതയെ രക്ഷപ്പെടുത്തിയത്. ഇതുൾപ്പെടെ 20 മദ്യശാലകൾക്കെതിരേ കേസെടുത്തതായി ബെംഗളൂരു സെൻട്രൽ പോലീസ് കമ്മിഷണർ അറിയിച്ചു.

Read More

അടിച്ചതിൽ പ്രതികാരം; പിതാവിന് മകന്റെ ക്രൂര മർദ്ദനം

തിരുവനന്തപുരം: അച്ഛൻ അടിച്ചതിന് പ്രതികാരം തീർത്ത് മകൻ. അച്ഛന്റെ മുഖത്ത് മുളക് തേച്ച് വായിൽ തുണി തിരുകി തലയ്ക്ക് അടിക്കുകയായിരുന്നു. പോത്തൻകോട് മഞ്ഞുമല സ്വദേശിയും വൃക്ക രോഗിയായ പിതാവ് മകനെ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. ഇതിൽ വൈരാഗ്യം കൊണ്ട മകൻ ഒരു സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടിൽ വിശ്രമത്തിലായിരുന്നു അച്ഛന്റെ മുഖത്ത് മുളക് പൊടി വിതറുകയും വായിൽ തുണി തിരുകി ചുറ്റികപോലുള്ള ബലമുള്ള വസ്തു കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. തീരെ അവശ നിലയിലായ അച്ഛന്റെ വിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ…

Read More

വിധവയെ വിവാഹം കഴിക്കാൻ എതിർത്തു; കീടനാശിനി കലർത്തിയ പുലാവ് നൽകി മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു:: ഹാസൻ ജില്ലയിലെ ബിലഹള്ളി ഗ്രാമത്തിൽ മാതാപിതാക്കളെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികളുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മഞ്ജുനാഥിനെ (27) പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 55 കാരനായ നഞ്ചുണ്ടപ്പയും 48 കാരിയായ ഉമയുമാണ് മരിച്ചത്. ആഗസ്റ്റ് 15 ന് ഉമ പ്രഭാതഭക്ഷണത്തിനായി പുലാവ് തയ്യാറാക്കിയിരുന്നു. അന്ന് ആദ്യം പ്രാതൽ കഴിച്ചത് മഞ്ജുനാഥായിരുന്നു. പിന്നീട് നഞ്ചുണ്ടപ്പയും ഉമയും പ്രഭാതഭക്ഷണം കഴിച്ചു. ഭക്ഷണം കഴിച്ചയുടൻ മൂന്നു പേരും ഛർദ്ദിക്കാൻ തുടങ്ങി. സംശയം തോന്നാതിരിക്കാൻ മഞ്ജുനാഥ് ഛർദ്ദിക്കുന്നത്…

Read More
Click Here to Follow Us