ഐപിഎൽ; ആദ്യ മത്സരത്തിൽ കൊൽക്കത്തയെ തകർത്ത് ബെംഗളൂരു

ബെംഗളൂരു: ഐപിഎല്‍ ആദ്യമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു.

ഏഴ് വിക്കറ്റിനാണ് ആർസിബിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയർത്തിയ 175 റണ്‍സ് വിജയലക്ഷ്യം 22 പന്തുകള്‍ ബാക്കി നില്‍ക്കെ ആർസിബി മറികടന്നു.

വിരാട് കോലിയുടേയും ഫില്‍ സാള്‍ട്ടിന്റേയും അർധശതകങ്ങളാണ് ബെംഗളൂരുവിന്റെ വിജയത്തിന് നെടുംതൂണായത്. നാല് ഫോറും മൂന്ന് സിക്സറുകളുമായി 30 പന്തുകളിലാണ് കോലി അർധ ശതകം നേടിയത്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സുമുള്‍പ്പെടെയാണ് സാള്‍ട്ടിന്റെ 50 റണ്‍സ് നേട്ടം.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ബാറ്റിങ് തുടങ്ങിയത് പതർച്ചയോടെയായിരുന്നെങ്കിലും പിന്നീട് നില വീണ്ടെടുക്കുകയായിരുന്നു. പത്താം ഓവറില്‍ നൂറ് കടന്നെങ്കിലും മൂന്ന് വിക്കറ്റുകള്‍ അതിനകം നഷ്ടമായിരുന്നു. അജിങ്ക്യ രഹാനെ-സുനില്‍ നരെയ്ൻ കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത്. രഹാനെ അർധസെഞ്ചുറി നേടി.

അഞ്ചാം പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ (4) വിക്കറ്റാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ജോഷ് ഹേസല്‍വുഡാണ് ഡി കോക്കിന്റെ വിക്കറ്റ് വീഴ്ത്തിയത്. സുനില്‍ നരെയ്ൻ (44), അജങ്ക്യ രഹാനെ (56), വെങ്കടേഷ് അയ്യർ (6), അങ്ക്രിഷ് രഘുവംശി (30), റിങ്കു സിങ് (12), ആന്ദ്രെ റസല്‍ (4), ഹർഷിത് റാണ (5) എന്നിവരുടെ വിക്കറ്റുകളാണ് പിന്നീട് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts