മകളെയും ഭാര്യാമാതാവിനെയും വെടിവെച്ചു കൊന്ന് യുവാവ് ജീവനൊടുക്കി 

ബെംഗളൂരു: ചിക്കമംഗളൂരുവില്‍ യുവാവ് മകളേയും ഭാര്യാമാതാവിനേയും ഭാര്യാസഹോദരിയേയും വെടിവെച്ച്‌ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി.

ബലേഹൊന്നൂർ സ്വദേശി രത്നാകർ ഗൗഡ (40) ആണ് മൂന്നുപേരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

ഇയാളുടെ ആക്രമണത്തില്‍ ഭാര്യാസഹോദരീഭർത്താവിന് പരിക്കേറ്റു.

രത്നാകർ ഗൗഡയുടെ ഭാര്യ സ്വാതി ഇയാളുമായി പിരിഞ്ഞ് താമസിക്കുകായിരുന്നു.

ഇതുസംബന്ധിച്ച്‌ ഭാര്യയുടെ വീട്ടില്‍വെച്ച്‌ ഭാര്യാമാതാവുമായി തർക്കമുണ്ടായി.

തുടർന്നാണ് ഇയാള്‍ ആക്രമിച്ചത്. സ്വാതിയുടെ അമ്മ ജ്യോതി (50), സഹോദരി സിന്ധു (24), ആറുവയസ്സുള്ള മകള്‍ മൗല്യ എന്നിവരാണ് കൊല്ലപ്പെട്ടത്.

  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

സഹോദരീഭർത്താവ് അവിനാഷ് (38)ആശുപത്രിയില്‍ ചികിത്സയിലാണ്.

എട്ടുവർഷം മുമ്പാണ് രത്നാകറും സ്വാതിയും വിവാഹിതരായത്.

രണ്ടുവർഷമായി ഇവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു.

സ്കൂള്‍ ബസ് ഡ്രൈവറാണ് രത്നാകർ. കൊലപാതകസമയത്ത് സ്വാതി സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ പ്രതി തോക്ക് ഉപയോഗിച്ചാണ് സ്വയംജീവനൊടുക്കിയത്.

ഇതിന് മുമ്പ് ഇയാള്‍ വാട്സാപ്പില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

‘ഞാൻ എന്റെ തീരുമാനമെടുത്തു. ഭാര്യ എന്നെ ചതിച്ച്‌ രണ്ടുവർഷം മുമ്പ് വിട്ടുപോയി.

മകളെപ്പോലും ഉപേക്ഷിച്ചാണ് അവള്‍ പോയത്. മകള്‍ ഇപ്പോള്‍ എനിക്കൊപ്പമാണ്. എന്റെ ജീവിതം, എന്റെ സന്തോഷം, അവളുടെ പ്രണയം എല്ലാം പോയി. മകളോട് അവളുടെ കൂടെ പഠിക്കുന്നവർ, അമ്മയെവിടെ എന്ന് ചോദിക്കുന്നു. എന്റെ അനുവാദമില്ലാതെ ഒരുദിവസം ആല്‍ബത്തില്‍ നിന്ന് ഫോട്ടോ എടുത്ത് അവളുടെ സഹപാഠികള്‍ക്ക് കാണിച്ചുകൊടുത്തു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

അമ്മയെവിടെയെന്ന് ആവർത്തിച്ച്‌ ചോദിക്കുന്നത് അവളെ വേദനിപ്പിക്കുന്നു’, എന്നാണ് രത്നാകർ പങ്കുവെച്ച വീഡിയോയിലെ വാക്കുകള്‍. സംഭവത്തില്‍ പോലീസ് രണ്ടുകേസുകള്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!
[masterslider id="10"]

Related posts