അവധി നിഷേധിച്ചതിനെ തുടർന്ന് ഡ്രൈവർ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു

ബെംഗളൂരു : നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (എൻ‌ഡബ്ല്യുകെ‌ആർ‌ടി‌സി) ബസ് ഡ്രൈവർ അവധി നിഷേധിച്ചതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന ബസിനുള്ളിൽ തൂങ്ങിമരിച്ചു. ബാലചന്ദ്ര ഹുക്കോജി ആണ് ആത്മഹത്യ ചെയ്തത് .

ബെലഗാവിയിലെ ഡിപ്പോ -2 ൽ ജോലി ചെയ്യുന്ന ബസ് ഡ്രൈവർ മൂന്ന് ദിവസം മുമ്പ് തന്റെ അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അവധി ആവശ്യപ്പെട്ടിരുന്നു, എന്നാൽ അത് നിഷേധിക്കപ്പെട്ടു. ഇതിൽ മനംനൊന്താണ് ഹുക്കോജി സിബിടി-വഡ്ഗാവ് സിറ്റി ബസിൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ .

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

സംഭവം നടക്കുമ്പോൾ ബസ് ഡിപ്പോയിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഹുക്കോജി ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് ആത്മഹത്യ ചെയ്തത്. മാർക്കറ്റ് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts